ഖാദർ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു

June 18th, 2019

sslc-plus-two-students-ePathram
കൊച്ചി : ഡോ. എം. എ. ഖാദർ കമ്മിറ്റി റിപ്പോ ർട്ട് നടപ്പാ ക്കു ന്നതിന് സർക്കാർ ഉത്തര വിന്മേ ലുള്ള തുടർ നട പടി കള്‍ ക്ക് ഹൈക്കോടതി സ്റ്റേ.  ഖാദർ കമ്മിറ്റി  റിപ്പോർട്ട് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് എയിഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേ ഴ്സ് അസോസ്സി യേഷന്‍, എന്‍. എസ്. എസ്. തുട ങ്ങിയ സംഘ ടന കള്‍ നൽകിയ ഹരജി കളി ലാണ് ഇട ക്കാല ഉത്തരവ്.

ദേശീയ വിദ്യാ ഭ്യാസ നയം ഉൾപ്പടെ യുള്ളവ പ്രാബല്യ ത്തി ല്‍ വരുന്നതി നാൽ അതിന്ന് അനു സരി ച്ചുള്ള നയ പ്രകാര മാണോ ഈ മാറ്റം എന്ന കോടതി യുടെ ചോദ്യ ത്തിന് കൃത്യ മായ മറു പടി നൽ കാൻ സർക്കാർ അഭി ഭാഷ കന് സാധി ക്കാതെ വന്ന തോടെ യാണ് സ്റ്റേ അനു വദി ച്ചത്.

- pma

വായിക്കുക: , , , ,

Comments Off on ഖാദർ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു

പതിനെട്ടുകാരന്റെ വധശിക്ഷ സൗദി റദ്ധാക്കി

June 16th, 2019

murtaja-qurisis_epathram

റിയാദ്: സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചുവെന്ന കുറ്റം ചുമത്തി വധശിക്ഷ വിധിച്ച 18 കാരന്റെ വധശിക്ഷ സൗദി റദ്ദാക്കി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് സൗദിഭരണകൂടം വധശിക്ഷ റദ്ദാക്കിയതായി റിപ്പോര്‍ട്ട് ചെയ്തത്.

സൗദി സര്‍ക്കാരിനെതിരേ പ്രതിഷേധ സൈക്കിള്‍ റാലി നടത്തിയെന്ന കുറ്റമാരോപിച്ചാണ് അന്ന് പത്ത് വയസ്സ് പ്രായമുണ്ടായിരുന്ന മുര്‍തജ ഖുറൈരിസിനു സൗദി വധശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പു ചെയ്ത കുറ്റത്തിനു 18 കാരനു വധശിക്ഷ വിധിച്ചതിനെതിരേ ലോകവ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് വധശിക്ഷ റദ്ദാക്കാനുള്ള അധികൃതരുടെ നടപടി. മുര്‍തജ ഖുറൈരിസിനെ 2022ല്‍ വിട്ടയച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

- അവ്നി

വായിക്കുക: , , , , ,

Comments Off on പതിനെട്ടുകാരന്റെ വധശിക്ഷ സൗദി റദ്ധാക്കി

ബാലഭാസ്കറിന്‍റെ മരണം: സിസിടിവി ദൃശ്യം പ്രകാശ് തമ്പി എടുത്തിരുന്നു; മൊഴി ശരി വെച്ച് സുഹൃത്ത്

June 10th, 2019

balabaskar_epathram

തിരുവനന്തപുരം: പ്രകാശ് തമ്പിയുടെ മൊഴിയെ അനുകൂലിച്ച് സുഹൃത്ത് ജമീൽ. തനിയ്ക്കും മറ്റൊരു സുഹൃത്ത് സനൽരാജിനുമൊപ്പമാണ് ബാലഭാസ്കർ കൊല്ലത്തെ ജ്യൂസ് കടയിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പ്രകാശ് തമ്പി പോയി. ഡ്രൈവർ അർജ്ജുൻ മൊഴി മാറ്റിയപ്പോൾ സംശയം തോന്നിയപ്പോഴാണ് പ്രകാശ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതെന്നും ജമീൽ പറഞ്ഞു.

പ്രകാശൻ തമ്പിയുടേയും അര്‍ജുന്‍റേയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഫോറന്‍സിക് പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഡ്രൈവര്‍ അര്‍ജുനില്‍ നിന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ജമീല്‍, സനല്‍രാജ് എന്നിവര്‍ക്കൊപ്പമാണ് ജൂസ് കടയില്‍ പോയതെന്ന പ്രകാശന്‍ തമ്പിയുടെ മൊഴി, കൊല്ലത്തെ ചില സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ഡ്രൈവര്‍ അര്‍ജുന്‍ മൊഴിമാറ്റിയതിനെ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും പ്രകാശന്‍ തമ്പി മൊഴി നല്‍കിയിരുന്നു.

- അവ്നി

വായിക്കുക: , , , ,

Comments Off on ബാലഭാസ്കറിന്‍റെ മരണം: സിസിടിവി ദൃശ്യം പ്രകാശ് തമ്പി എടുത്തിരുന്നു; മൊഴി ശരി വെച്ച് സുഹൃത്ത്

പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥൻ്റെ മുഖത്തടിച്ച് സല്‍മാന്‍ ഖാന്‍

June 6th, 2019

Salman Khan_epathram

പരസ്യമായി സുരക്ഷാ ഉദ്യോഗസഥൻ്റെ മുഖത്തടിച്ച് ബോളിവുഡ് നടൻ സല്‍മാന്‍ ഖാന്‍. ഇതിൻ്റെ വീഡിയേ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ആരാധികയായ കുട്ടിയെ പിടിച്ചു മാറ്റിയതിനാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെ മുഖത്ത് സല്‍മാന്‍ ഖാന്‍ അടിച്ചത്. സംഭവം വൈറലായതിന് പിന്നാലെ താരം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.

താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രം ഭാരതിൻ്റെ പ്രീമിയര്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങി വരുന്നതിനിടെയായിരുന്നു സംഭവം നടന്നത്. പൊതുസ്ഥലത്ത് വെച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ തല്ലിയതിന് നടന്‍ മാപ്പു പറയണമെന്നാണ് ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നത്.

ആരാധനാപാത്രത്തെ കണ്ട ആവേശത്തില്‍ ഒരു കുട്ടി താരത്തിന് മുന്നിലേക്ക് വരികയായിരുന്നു. ഈ കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടിച്ചു മാറ്റിയതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ഇത് വീഡിയോയില്‍ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.

- അവ്നി

വായിക്കുക: ,

Comments Off on പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥൻ്റെ മുഖത്തടിച്ച് സല്‍മാന്‍ ഖാന്‍

പടര്‍ന്നു പിടിക്കുന്ന മഹാ വ്യാധിയല്ല നിപ്പ : ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസി യേഷന്‍

June 4th, 2019

nipah-virus-ePathram
തിരുവനന്തപുരം : പ്ലേഗ് പോലെ യോ വസൂരി പോലെ യോ പെട്ടെന്നു പടര്‍ന്നു പിടി ക്കുന്ന ഒരു മഹാ വ്യാധി യല്ല നിപ്പ വൈറസ് എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോ സിയേ ഷന്‍. കൂടുതല്‍ ഭയപ്പെടേണ്ട തായ സാഹചര്യം സംസ്ഥാന ത്ത് നിലവില്‍ ഇല്ല എന്നും ഐ. എം. എ. വ്യക്തമാക്കി.

നിപ്പ വിഷയത്തില്‍ സംസ്ഥാ ന ത്തെ സ്ഥിതി ഗതി കള്‍ നിയ ന്ത്രണ ത്തിലാണ്. നിപ്പ രോഗ ബാധ ഉണ്ടാ കുന്ന വരില്‍ കൂടുതല്‍ പേര്‍ക്കും അപകടം ഉണ്ടാ കുന്ന സാഹ ചര്യ ത്തില്‍ ഈ കാര്യ ത്തി ല്‍ ആവശ്യ മായ മുന്നൊ രുക്കം വേണം എന്നും അസ്സോസിയേഷന്‍ വ്യക്തമാക്കി.

വവ്വാലു കള്‍ കടിച്ച പഴ വര്‍ഗ്ഗ ങ്ങള്‍ കഴി ക്കു കയോ രോഗം പകരാന്‍ സാദ്ധ്യത യുള്ള തിനാല്‍ രോഗി കളു മായി അടുത്ത് ഇട പഴ കുന്നതോ ആയ സാഹ ചര്യ ങ്ങള്‍ ഒഴിവാക്കണം. രോഗി യുമായി അടുത്ത് ഇട പെടുന്ന വര്‍ക്കു മാത്ര മാണ് രോഗം പിടി പെടാന്‍ സാ ദ്ധ്യത യുള്ളത്. അതിനാല്‍ തന്നെ അത്തരം ആള്‍ ക്കാര്‍ ക്ക് കര്‍ശ്ശന നിരീക്ഷണം ആവശ്യമാണ്.

സംസ്ഥാനത്തെ 30,000 ഡോക്ടര്‍ മാര്‍ക്ക് നിപ്പ യുടെ ഏറ്റവും നൂതന മായ ചികിത്സ രീതികള്‍ സംബ ന്ധിച്ച വിശദ വിവരങ്ങള്‍ നല്‍കിയി ട്ടുണ്ട്. അതോ ടൊപ്പം, കേരള ത്തിലെ മുഴുവന്‍ ആശു പത്രി കളി ലേയും ഡോക്ടര്‍ മാര്‍ക്കും ജീവന ക്കാര്‍ക്കും രോഗിയെ ചികിത്സി ക്കു മ്പോള്‍ സ്വീകരി ക്കേണ്ട തായ വ്യക്തി സംരക്ഷ ണ ത്തെ സംബ ന്ധിച്ചുള്ള പരിശീലന വും നല്‍കി യി ട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on പടര്‍ന്നു പിടിക്കുന്ന മഹാ വ്യാധിയല്ല നിപ്പ : ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസി യേഷന്‍

Page 51 of 116« First...102030...4950515253...607080...Last »

« Previous Page« Previous « നിപ്പയെ നേരിടാന്‍ ആരോഗ്യ മേഖല പൂര്‍ണ്ണ സജ്ജം : മുഖ്യമന്ത്രി
Next »Next Page » എം. എ. യൂസഫലിക്ക് യു. എ. ഇ. ഗോൾഡ് കാർഡ് സമ്മാനിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha