സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരാത്തതില്‍ രൂക്ഷ വിമര്‍ശനവു മായി പ്രമുഖ നടി പാര്‍വ്വതി തിരുവോത്ത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നാൽ നാം ആരാധിക്കുന്ന പല വിഗ്രഹ ങ്ങളും ഉടയും. സിനിമയിലെ പ്രമുഖരായ പല വ്യക്തികളുടെയും യഥാര്‍ത്ഥ ചിത്രം പുറത്തു വരും. സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു പാര്‍വ്വതി. പല പ്രബലരും റിപ്പോര്‍ട്ടിനെ ഭയക്കുന്നു. ഇത് പുറത്തു വരാതിരിക്കാന്‍ ശ്രമിക്കുന്നു. പരാതി പരിഹാര സെല്‍ വരുന്നതിനെ ഇവര്‍ എതിര്‍ക്കുന്നു.
ഞാന്‍ ജോലി ചെയ്യുന്ന തൊഴിലിടത്തെ പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്ന് ഭീഷണി യുണ്ടായി. ആദ്യ കാലത്ത് ചിലരുടെ മോശം പെരുമാറ്റത്തെ പറ്റി പരാതിപ്പെട്ടപ്പോള്‍ ‘അത് കുഴപ്പമില്ല അവര്‍ അങ്ങിനെയായിപ്പോയി… വിട്ടേക്ക്’ എന്ന തരത്തില്‍ ഉള്ള മറുപടിയാണ് ലഭിച്ചത്. ആദ്യ കാലങ്ങളില്‍ ഞാനങ്ങനെ ചെയ്തു.
പിന്നീട് സഹ പ്രവര്‍ത്തകരായ പലരും ഇത്തരം അനുഭവങ്ങൾ നേരിടുന്നുണ്ട് എന്ന് മനസ്സിലായി. ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് നീട്ടി ക്കൊണ്ടു പോകുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കമ്മിറ്റികള്‍ക്ക് ശേഷം കമ്മിറ്റി. മൂന്ന് വര്‍ഷം നമ്മള്‍ കാത്തിരുന്നു. അതിനു ശേഷം അവര്‍ മറ്റൊരു കമ്മിറ്റി വെക്കുന്നു. അത് കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനു ശേഷം, ഈ കമ്മിറ്റി പഠിച്ചത് പഠിക്കാന്‍ വേറൊരു കമ്മിറ്റി വേണം എന്ന് പറയും. നമുക്ക് അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാം. പെട്ടന്ന് ആ റിപ്പോര്‍ട്ട് പുറത്തു വരും. പെട്ടന്നവര്‍ സ്ത്രീ സൗഹൃദ സര്‍ക്കാര്‍ ആവുകയും ചെയ്യും.