തിരുവനന്തപുരം : പോളിയോ എന്ന മാരക പകര്‍ച്ച വ്യാധിക്ക് എതിരെ നിതാന്ത ജാഗ്രത വേണം എന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍. പ്രധാനമായും കുട്ടി കളുടെ നാഢീ വ്യൂഹത്തെ ബാധി ക്കുന്ന ഒരു വൈറസ് രോഗ മാണ് വെള്ള ത്തില്‍ കൂടിയും ആഹാര ത്തില്‍ കൂടി യും പകരുന്ന പോളിയോ.
സാധാരണയായി രോഗം വന്ന് ഏതാനും ദിവസ ങ്ങള്‍ക്ക് ഉളളില്‍ തന്നെ രോഗം ഭേദമാകും എങ്കിലും പാര്‍ശ്വ ഫല മായി കൈ കാലുകള്‍ക്ക് തളര്‍ച്ച ബാധിക്കുകയും സ്ഥിര മായ അംഗ വൈകല്യ ത്തിന് കാരണം ആവുകയും ചെയ്യാറുണ്ട്.
ഇത്തരത്തിലുള്ള വൈകല്യങ്ങള്‍ ഇല്ലാതെ കാത്തു സൂക്ഷി ക്കുവാനായി മുന്‍ കരുതല്‍ എന്നോണം നേരത്തെ തന്നെ പോളിയോ വാക്‌സിന്‍ നല്‍കേണ്ടതാണ് എന്നും ആരോഗ്യ വകുപ്പു മന്ത്രി വ്യക്തമാക്കി.
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി യുടെ സംസ്ഥാന തല ഉദ്ഘാടനം തിരു വനന്ത പുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്ര ത്തില്‍ നിര്‍വ്വ ഹിച്ചു കൊണ്ട് സംസാരി ക്കുക യായി രുന്നു ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍.
വലിയൊരു യജ്ഞമാണ് കേരളത്തില്‍ നടക്കുന്ന്. ജന ങ്ങളുടെ ശാരീരികവും മാനസികവു മായ ആരോഗ്യം നില നിര്‍ത്താന്‍ എല്ലാ മേഖല യിലൂടെയും പ്രവര്‍ത്തി ക്കുകയാണ്.
ഒട്ടേറെ പദ്ധതികളി ലൂടെയും ഒട്ടേറെ പ്രവര്‍ ത്തനങ്ങളി ലൂടെയും മുന്നോട്ട് പോകുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തന മാണ് പോളിയോ പ്രതിരോധം എന്നത്. ലോകത്തെ പോളിയോ വിമുക്തമാക്കുക എന്നതാണ് ലക്ഷ്യം.
ഭാരതം 2014 ല്‍ പോളിയോ മുക്തമായി എങ്കി ലും പ്രതി രോധ പ്രവര്‍ ത്തന ങ്ങള്‍ നിര്‍ത്തു വാന്‍ സമയം ആയിട്ടില്ല. അയല്‍ രാജ്യങ്ങളില്‍ നിന്നും ഇപ്പോഴും ധാരാളം പോളിയോ കേസു കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടു ന്നത് നമ്മുടെ രാജ്യ ത്തേക്കും രോഗ സംക്രമണ സാധ്യത വളരെ ഏറെ യാണ്. അതിനാല്‍ കൃത്യ മായ പോളിയോ വാക്‌സിന്‍ കൊടുത്തു കൊണ്ട് പ്രതിരോധം ശക്തി പ്പെടു ത്തേ ണ്ട താണ്.
ഏകദേശം 25 ലക്ഷത്തോളം കുരുന്നു കള്‍ക്കാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്. 24,000 ത്തോളം വാക്‌സിനേഷന്‍ ബൂത്തു കള്‍ കൂടാതെ ട്രാന്‍സിറ്റ് ബൂത്തു കളും മൊബൈല്‍ ബൂത്തു കളും സജ്ജീകരി ച്ചിട്ടുണ്ട്. ഭവന സന്ദര്‍ശന ത്തിനായി 24,247 ടീമുകളെയും പരി ശീലനം നല്‍കി തെരഞ്ഞെടു ത്തിട്ടുണ്ട്. നേരത്തെ നടത്തിയ മുന്നൊരുക്കത്തിന്റെ വലിയൊരു യജ്ഞ മാണ് നടക്കുന്ന്.
ഇങ്ങനെ ശ്രദ്ധ യോടെ മുന്നേറുന്നത് കൊണ്ട് കേരളം പല കാര്യങ്ങളിലും മുന്നിലാണ്. ശിശു മരണ നിരക്കും മാതൃ മരണ നിരക്കും കുറവാണ്. പല രോഗ ങ്ങളേയും പ്രതി രോധി ക്കുവാൻ നമുക്കായി ട്ടുണ്ട് എന്നും മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ആരോഗ്യം, കുട്ടികള്‍, വൈദ്യശാസ്ത്രം, സാമൂഹ്യക്ഷേമം