ദുബായ് : ദുബായ് എയര്‍ ഷോ യുടെ ആദ്യ ദിവസമായ ഇന്നലെ അന്‍പത് ബോയിംഗ് 777 വിമാനങ്ങള്‍ വാങ്ങുവാനുള്ള കരാര്‍ ദുബായ് സര്‍ക്കാര്‍ വിമാന കമ്പനിയായ എമിറേറ്റ്സ് ബോയിംഗ് കമ്പനിയുമായി ഒപ്പ് വെച്ചു. ബോയിംഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണ് ഇത് എന്ന് വാര്‍ത്ത പ്രഖ്യാപിച്ചു കൊണ്ട് എമിറേറ്റ്സ് ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം വെളിപ്പെടുത്തി. യു.എ.ഇ. വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഈ പ്രഖ്യാപനം.
18 ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ കരാര്‍ ആണിത്. 2015 മുതല്‍ വിമാനങ്ങള്‍ ലഭ്യമാക്കും എന്ന് ബോയിംഗ് അറിയിച്ചു.