ഷാര്‍ജ : പ്രസക്തി യുടെ ആഭിമുഖ്യത്തില്‍ വയലാര്‍ രാമവര്‍മ്മ അനുസ്മരണം വര്‍ണ്ണാഭമായ പരിപാടി കളോടെ സംഘടിപ്പിച്ചു.
‘അശ്വമേധം’ എന്ന പേരില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ചിത്രീകരണം, സംഘ ചിത്രരചന, ചിത്ര പ്രദര്‍ശനം, സെമിനാര്‍ എന്നീ വൈവിധ്യമാര്‍ന്ന പരിപാടി കളോടെ യായിരുന്നു അനുസ്മരണം.
യു. എ. ഇ. യിലെ ചിത്രകാര ന്മാരുടെ കൂട്ടായ്മ യായ ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് വയലാര്‍ കവിത കളുടെ ചിത്രീകരണവും ചിത്ര പ്രദര്‍ശനവും നടത്തി. കുട്ടികള്‍ അടക്കം 35 ചിത്രകാരന്മാര്‍ നടത്തിയ സംഘ ചിത്ര രചന ദൃശ്യവിരുന്നായി.
പ്രശസ്ത കവിയും ബ്ലോഗറുമായ സൈനുദ്ധീന്‍ ഖുറൈഷി, സംഘ ചിത്രരചന ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍ ഷാഹുല്‍ കൊല്ലങ്കോട് അദ്ധ്യക്ഷത വഹിച്ചു. ശശിന്‍ സാ, പ്രിയാ ദിലീപ്കുമാര്‍, രഞ്ജിത്ത് രാമചന്ദ്രന്‍, ജോഷി ഒഡേസ, റോയി മാത്യു, സുധീഷ് റാം, ഷാബു, ഗോപാല്‍, ജയന്‍ ക്രയോണ്‍സ്, നദീം മുസ്തഫ, നിഷ, കാര്‍ട്ടൂണിസ്റ്റ് അജിത്ത്, ഹരീഷ് ആലപ്പുഴ തുടങ്ങിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് കവിയരങ്ങില്‍ പ്രശസ്ത കവി ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. അസ്മോ പുത്തഞ്ചിറ, റ്റി. എ. ശശി, സൈനുദ്ധീന്‍ ഖുറൈഷി, അനൂപ് ചന്ദ്രന്‍, അഷ്‌റഫ് ചമ്പാട്, രാജീവ് മുളക്കുഴ, രഘു കരിയാട്ട് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
‘നവോത്ഥാനം മലയാള സാഹിത്യ ത്തില്‍’ എന്ന വിഷയ ത്തില്‍ സെമിനാര്‍ നടന്നു. ഇ പത്രം കോളമിസ്റ്റും പ്രസക്തി വൈസ് പ്രസിഡണ്ടുമായ ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിച്ച സെമിനാര്‍, രാജീവ് ചേലനാട്ട് ഉദ്ഘാടനം ചെയ്തു. ജി. എസ്. പത്മകുമാര്‍ വിഷയം അവതരിപ്പിച്ചു. ജോഷി രാഘവന്‍, മുഹമ്മദ് ഇഖ്‌ബാല്‍, ആയിഷ സക്കീ൪, ടി. കൃഷ്ണ കുമാ൪, അജി രാധാകൃഷ്ണന്‍, ജയ്ബി എന്‍. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
സെമിനാറിനു ശേഷം ഇസ്കിന്ദര്‍ മിര്‍സ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘മതിലു കള്‍ക്കപ്പുറം’ എന്ന ചിത്രീകരണം അബുദാബി നാടകസൗഹൃദം അവതരിപ്പിച്ചത് ശ്രദ്ധേയമായി.
യു. എ. ഇ.യിലെ നിരവധി നാടക മല്‍സര ങ്ങളില്‍ മികച്ച നടിക്കുള്ള പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള അനന്തലക്ഷ്മി, മതിലു കള്‍ക്കപ്പുറത്തെ നാരായണിയെ അവിസ്മര ണീയമാക്കി. പ്രീത നമ്പൂതിരി, സാലിഹ് കല്ലട എന്നിവരും തങ്ങളുടെ വേഷങ്ങള്‍ മികവുറ്റതാക്കി.
പ്രസക്തി സെക്രട്ടറി വി. അബ്ദുള്‍ നവാസ്, കെ. എം. എം. ഷെരീഫ്, വേണു ഗോപാല്‍, സുഭാഷ് ചന്ദ്ര, വി. ദീപു, ബാബു തോമസ്, ദീപു ജയന്‍, ശ്രീകുമാര്‍, ശ്രീകണ്‍ഠന്‍ എന്നിവ൪ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.
– അജി രാധാകൃഷ്ണന്‍