വെണ്മ ഓണം ബക്രീദ് സംഗമം നവംബര്‍ 18 ന്

November 15th, 2011

venma-abudhabi-eid-meet-ePathram
അബുദാബി : യു. എ. ഇ. യിലെ വെഞ്ഞാറമൂട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ വെണ്മ യു. എ. ഇ. യുടെ ഓണം – ബക്രീദ് ആഘോഷ ങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു.

നവംബര്‍ 18 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 വരെ ദുബായ് മംസാര്‍ പാര്‍ക്കില്‍ നടക്കുന്ന ‘ഓണം – ഈദ്‌ സംഗമ’ ത്തില്‍ അത്തപ്പൂക്കളം, അംഗ ങ്ങളുടെയും കുട്ടികളു ടെയും കലാ കായിക നര്‍മ്മ പരിപാടി കള്‍, വിവിധ മല്‍സര ങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

venma-abudhabi-eid-onam-meet-ePathram
അബുദാബി മലയാളി സമാജ ത്തില്‍ സംഘടിപ്പിച്ച അബുദാബി യൂണിറ്റ് സമ്മേളന ത്തിലാണ് സ്വാഗത സംഘം രൂപീകരിച്ചത്. വെണ്മ വൈസ്‌ പ്രസിഡന്‍റ് സുദര്‍ശന്‍ അദ്ധ്യക്ഷത വഹിച്ചു. സമാജം പ്രസിഡന്‍റ് മനോജ്‌ പുഷ്കര്‍ മുഖ്യാതിഥി യായി പങ്കെടുത്തു. രാജേന്ദ്രന്‍ വെഞ്ഞാറമൂട് സ്വാഗതവും ജ്യോതി കുമാര്‍ നന്ദിയും പറഞ്ഞു.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : രാജേന്ദ്രന്‍ വെഞ്ഞാറമൂട് 050 566 38 17 , സുദര്‍ശനന്‍ 050 545 96 41

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എനോര ‘ഈദ് സംഗമം’ ശ്രദ്ധേയമായി

November 14th, 2011

edakkazhiyoor-enora-eid-meet-ePathram
ദുബായ് : തൃശൂര്‍ ജില്ല യിലെ ചാവക്കാട് എടക്കഴിയൂര്‍ പ്രദേശത്തു നിന്നുള്ള വരുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ എനോര (enora – എടക്കഴിയുര്‍ നോണ്‍ റെസിഡന്‍റ് അസോസിയേഷന്‍) യുടെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിച്ച ഈദ് സംഗമം സഹൃദയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പരസ്പരം പരിചയ പ്പെടുത്തലോടെ ആരംഭിച്ച സുഹൃദ് സംഗമ ത്തില്‍ പുതിയ ഉപദേശക സമിതി അംഗ ങ്ങളായി എം. കെ. ഷറഫുദ്ദീന്‍, മുഹമ്മദ് താഹിര്‍, മെഹറൂഫ് കയ്യാലയില്‍, ഷാജി മുഹമ്മദലി, സൈനുദ്ദീന്‍ പള്ളിപ്പറമ്പില്‍, കമറു മോഡേണ്‍, ജമാല്‍ മനയത്ത്, ബാദ്ഷ, അബ്ദുള്ള വി. സി. എന്നിവരെ തിരഞ്ഞെടുത്തു.

enora-eid-sangamam-ePathram

അംഗങ്ങള്‍ക്കും കുട്ടികള്‍ക്കു മായി നടന്ന വിവിധ മത്സര ങ്ങളില്‍ മുഹമ്മദ് റിയാസ്, ആയിഷ, ജബീന, ജുനൈദ്, ഫാത്തിമ, അഫ്ര, ലാലു, മിന്നു, നഹദ, നിഹാല്‍, നദാല്‍, റിസ്വാന്‍, ഷബന ഫിറോസ്, റംസി ദാനിഫ്, ഷംസിയ അബ്ദുള്ള എന്നിവര്‍ സമ്മാനങ്ങള്‍ നേടി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുല്ലൂറ്റ് അസോസിയേഷന്‍ ഓണം ഈദ് ആഘോഷം

November 13th, 2011

uae-pullut-association-logo-ePathramദുബായ് : യു. എ. ഇ. പുല്ലൂറ്റ് അസോസിയേഷന്‍ ഓണം ഈദ് ആഘോഷം നവംബര്‍ 18 വെള്ളിയാഴ്ച ഖിസൈസ് റോയല്‍ പാലസ് ഹോട്ടലില്‍ നടക്കും.

കാലത്ത് 10 മണിക്ക് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് ഇ. സതീഷ് പരിപാടി ഉദ്ഘാടനം ചെയ്യും. അംഗങ്ങള്‍ അവതരി പ്പിക്കുന്ന വിവിധ കലാ പരിപാടി കള്‍, ഓണ സദ്യ, വാര്‍ഷിക പൊതു യോഗം എന്നിങ്ങനെ പകല്‍ മുഴുവന്‍ നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടി കളുണ്ടാവും.

പ്രസിഡന്‍റ് പി. എന്‍. വിനയ ചന്ദ്രന്‍റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ആലോചനാ യോഗ ത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ കബീര്‍ പുല്ലൂറ്റ്, സാബു പി. ഡി., മധു പി. എസ്., സുരേഷ് എന്‍. വി., ജയറാം സി. എസ്., ഷാജി.വി. ആര്‍., അശ്‌റഫ് കൊടുങ്ങല്ലൂര്‍, ജിബിന്‍ ജനാര്‍ദ്ദനന്‍, സതീഷ് ബാബു പി. കെ., സജയന്‍ പി. ബി. എന്നിവര്‍ സംസാരിച്ചു.

notice-uae-pullut-association-ePathram

ജനറല്‍ സെക്രട്ടറി ഡോള്‍. കെ. വി. സ്വാഗതവും സുനില്‍. വി. എസ്. നന്ദിയും പറഞ്ഞു

-

വായിക്കുക: ,

1 അഭിപ്രായം »

വോളിബോള്‍ ടൂര്‍ണമെന്‍റ് : റാക് ഡോള്‍ഫിന്‍ ഡ്യൂട്ടി ഫ്രീ ജേതാക്കള്‍

November 3rd, 2011

vatakara-nri-volly-ball-winner-ePathram
ദുബായ് : വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് കമ്മറ്റി സംഘടിപ്പിച്ച നാലാമത് മിസ്റ്റര്‍ ലൈറ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ റാക് ഡോള്‍ഫിന്‍ ഡ്യൂട്ടി ഫ്രീ ജേതാക്കളായി. വാശി യേറിയ ഫൈനലില്‍ ദുബായ് ഡ്യൂട്ടി ഫ്രീ ടീമിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് മലര്‍ത്തി അടിച്ചാണ് റാക് ഡോള്‍ഫിന്‍ ഡ്യൂട്ടി ഫ്രീ വിജയി കളായത്.

ദുബായ് ഖിസൈസ് അല്‍ മസഹാര്‍ സ്പോര്‍ട്സ് ഇന്‍ഡോര്‍ സ്റ്റേഡിയ ത്തില്‍ വെച്ച് നടന്ന മത്സരം, യു. ഏ. ഇ. നാഷണല്‍ വോളിബോള്‍ ടീം മാനേജര്‍ ഘാനം സുലൈമാന്‍ അല്‍ ദാഹിരി ഉത്ഘാടനം ചെയ്തു.

പ്രസിഡണ്ട്‌ സാജിദ് അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. മിസ്റ്റര്‍ ലൈറ്റ് എം. ഡി. രാജന്‍ നമ്പ്യാര്‍ ട്രോഫികള്‍ വിതരണം ചെയ്തു. പ്രേമാനന്ദന്‍ കുനിയില്‍ സ്വാഗതവും സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാടലടുക്ക ഖിളര്‍ ജമാ അത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ചു

November 2nd, 2011

padaladukka-mahallu-uae-committee-ePathram
ദുബായ് : പാടലടുക്ക ഖിളര്‍ ജമാ അത്ത് യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി പുന: സംഘടിപ്പിച്ചു. പി. കെ. ബദറുദ്ധീന്‍ പാടലടുക്ക(പ്രസിഡന്‍റ്), സുബൈര്‍ പി. വി.( ജനറല്‍ സെക്രട്ടറി),ഷിഹാബ് പാടലടുക്ക( ട്രഷറര്‍), ഉമര്‍ വെളിയങ്കോട് (വൈസ് പ്രസിഡന്‍റ്), പി. എ. അയൂബ് (ജോയിന്‍റ് സെക്രട്ടറി)എന്നിവരെ ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു.

പി. കെ. ബദറുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. മഹാത്മ കോളജ് ലക്ചറര്‍ ഷംസുദ്ധീന്‍ പാടലടുക്ക ഉദ്ഘാടനം ചെയ്തു. മുന്‍ ജനറല്‍ സെക്രട്ടറി സലാം പാടലടുക്ക സ്വാഗതവും പി. എ. അയൂബ് നന്ദിയും പറഞ്ഞു.

– അയച്ചു തന്നത് : ശംസുദ്ധീന്‍ പാടലടുക്ക

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 41234

« Previous « നാല്പതു വര്‍ഷം പിന്നിട്ട പ്രവാസികളെ സ്വരുമ ആദരിക്കുന്നു
Next Page » വര്‍ണ്ണാഭമായ പരിപാടി കളോടെ വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine