ദുബായ് : വടകര താലൂക്ക് ആശുപത്രി ക്ക് നേരെ യുള്ള അധികൃതരുടെ അനാസ്ഥ യില്‍ പ്രതിഷേധം രേഖപ്പെടുത്തിയും, ആശുപത്രി യുടെ ശോച്യാവസ്ഥ പരിഹരിക്കുക എന്ന ആവശ്യം അറിയിച്ചു കൊണ്ടും വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് കമ്മിറ്റി, ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശിനും സംസ്ഥാന സര്‍ക്കാരിനും ഫാക്സ് അയച്ചു.
വടകര യിലെ സാധാരണ ക്കാരുടെ ആശ്രയ മായ വടകര താലുക്ക് ആശുപത്രി യുടെ ഇന്നത്തെ അവസ്ഥ ഏറെ ശോചനീയമാണ്. ജില്ലാ ആശുപത്രി യായി പ്രഖ്യാപിക്കുകയും കുടാതെ എം. പി. ഫണ്ടില്‍ നിന്ന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടേ പണം അനുവദിക്കുക ചെയ്യ്തിട്ടു പോലും അധികൃതരുടെ അനാസ്ഥ കാരണം ഒന്നും നടത്താതെ ആശുപത്രി യുടെ അവസ്ഥ അതി ദയനീയമായി മാറി ക്കൊണ്ടിരിക്കുകയാണ്. ഇതു കൊണ്ട് ഏറെ ബുദ്ധിമുട്ടുന്നത് സാധാരണക്കാരായ രോഗികളും ബന്ധുക്കളും ആണ്.
പുതിയ കെട്ടിടം പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ടെന്‍ഡര്‍ നടപടിപോലും പൂര്‍ത്തി യാക്കാതെ, ഫിബ്രവരി 13 -ന് കെട്ടിട ത്തിന്‍റെ ശിലാ സ്ഥാപനം നടത്തി കൊട്ടിഘോഷിച്ച തല്ലാതെ മറ്റൊരു നടപടിയും കൈകൊള്ളാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ആശുപത്രി യുടെ സുഗമ മായ പ്രവര്‍ത്തന ത്തിന്, അവശ്യം വേണ്ട ഡോക്ടര്‍മാരെയും, ജീവന ക്കാരെയും അടിയന്തിര മായി നിയമിക്കാനും വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും ഫാക്സ് സന്ദേശ ത്തില്‍ ആവശ്യപ്പെട്ടു.
വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് കമ്മിറ്റി – വടകര താലൂക്ക് ആശുപത്രിക്ക് നല്‍കിയ ഒരു ലക്ഷത്തി അന്‍പതിനായിരം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ സാധാരണക്കാര്‍ക്ക് ഉപയോഗ പ്രദമാകുന്നുണ്ടോ എന്നും സംഘടന പരിശോധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ദുബായില്‍ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
-അയച്ചു തന്നത് : രാമകൃഷ്ണന്‍ ദുബായ്.