സാഹിത്യ സദസ്സ്‌ സംവാദ വേദിയായി

November 28th, 2011

benyamin-ksc-shakthi-literary-wing-ePathram
അബുദാബി : കെ. എസ്‌. സി. സാഹിത്യ വിഭാഗവും ശക്തി സാഹിത്യ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ‘സാഹിത്യ സദസ്സ്’ സമകാലീന നോവല്‍ – ചെറുകഥാ സാഹിത്യ സംവാദ ങ്ങളുടെ സമ്മോഹന വേദിയായി.

അനുസ്മരണ സമ്മേളനം, സാഹിത്യ സംവാദം എന്നീ രണ്ടു വിഭാഗ ങ്ങളിലായാണ് സാഹിത്യ സദസ്സ് ഒരുക്കിയത്. ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി ആമുഖ പ്രഭാഷണം നടത്തി.

കെ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി സുരേഷ് പാടൂര്‍ അദ്ധ്യക്ഷത വഹിച്ച സാഹിത്യ സംവാദ ത്തില്‍ ബെന്യാമിന്‍ ചെറുകഥാ സാഹിത്യത്തെ കുറിച്ചും കെ. പി. രാമനുണ്ണി സമകാലീന നോവല്‍ സാഹിത്യത്തെ കുറിച്ചും സംസാരിച്ചു.

ksc-shakthi-literary-wing-ePathram

അനുസ്മരണ സമ്മേളനത്തിനു കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി അദ്ധ്യക്ഷത വഹിച്ചു. കെ. പി. രാമനുണ്ണി വയലാര്‍ – ചെറുകാട് അനുസ്മരണ പ്രഭാഷണവും ബെന്യാമിന്‍ ടി. വി. കൊച്ചു ബാവ അനുസ്മരണ പ്രഭാഷണവും നിര്‍വ്വഹിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഞാന്‍ പ്രവാസിയുടെ മകന്‍ പ്രകാശനം ചെയ്തു

November 27th, 2011

njaan-pravasiyude-makan-book-release-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്‍ററും ശക്തി തിയ്യറ്റേഴ്സും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യ സദസ്സില്‍ വെച്ച് സൈനുദ്ധീന്‍ ഖുറൈഷി യുടെ ‘ഞാന്‍ പ്രവാസിയുടെ മകന്‍’  എന്ന ചെറുകഥാ സമാഹാരം പ്രമുഖ എഴുത്തുകാരായ ബെന്യാമിനും കെ. പി. രാമനുണ്ണി യും ചേര്‍ന്ന് പ്രകാശനം ചെയ്തു.

sainudheen-quraishy-book-release-ePathram

കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ശക്തി പ്രസിഡന്‍റ് പി. പത്മനാഭന്‍, ശക്തി വൈസ്‌ പ്രസിഡന്‍റ് എ. കെ. ബീരാന്‍ കുട്ടി, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജബ്ബാരി എന്നിവര്‍ സന്നിഹിത രായിരുന്നു. കെ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി സുരേഷ് പാടൂര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി പുസ്തകം പരിചയ പ്പെടുത്തി. സൈനുദ്ധീന്‍ ഖുറൈഷി നന്ദി പ്രകാശിപ്പിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഞാന്‍ പ്രവാസിയുടെ മകന്‍ : പുസ്തക പ്രകാശനം

November 24th, 2011

cover-pravasiyude-makan-ePathramഅബുദാബി : പ്രവാസ ലോകത്തെ ശ്രദ്ധേയനായ കവിയും കഥാകൃത്തും ബ്ലോഗറുമായ സൈനുദ്ധീന്‍ ഖുറൈഷി യുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട  ‘ഞാന്‍ പ്രവാസിയുടെ മകന്‍’ എന്ന കഥ ഉള്‍പ്പെട്ട ചെറുകഥാ സമാഹാര ത്തിന്‍റെ പ്രകാശന കര്‍മ്മം അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും.

നവംബര്‍ 25 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കെ. എസ്. സി. യും ശക്തി തിയ്യേറ്റേഴ്സും സംയുക്ത മായി സംഘടിപ്പിക്കുന്ന ‘സാഹിത്യ സദസ്സ്’ എന്ന പരിപാടി യില്‍ വെച്ചാണ് പുസ്തക പ്രകാശനം നടക്കുക.

പ്രശസ്ത എഴുത്തു കാരായ ബെന്യാമിന്‍, കെ. പി. രാമനുണ്ണി എന്നിവരും യു. എ. ഇ. യിലെ എഴുത്തു കാരും സാഹിത്യാ സ്വാദകരും പങ്കെടുക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ശിശുദിനമാഘോഷിച്ചു

November 24th, 2011

ksc-childrens-day-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ ബാലവേദി യുടെ ആഭിമുഖ്യ ത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടി കളോടെ ശിശുദിനം ആഘോഷിച്ചു. ബാലവേദി പ്രസിഡന്‍റ് റിച്ചിന്‍ രാജന്‍റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം സണ്‍റൈസ് ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജേന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, വനിതാ വിഭാഗം കണ്‍വീനര്‍ ഷാഹിധനി വാസു, ശക്തി ബാലസംഘം പ്രസിഡന്‍റ് റിഷി ഗോവിന്ദ്, വയലാര്‍ ബാലവേദി ജോ. സെക്രട്ടറി സുഹാന സുബൈര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

തന്‍റെതല്ലാത്ത കാരണ ങ്ങള്‍കൊണ്ട് അനാഥരായി ത്തീരുന്ന കുഞ്ഞുങ്ങള്‍ ചെയ്യാത്ത തെറ്റു കള്‍ക്ക് ശിക്ഷി ക്കപ്പെടുന്ന ‘മഞ്ഞ് കാലം പുതച്ച പക്ഷികള്‍’ എന്ന ലഘു നാടകം ബാലവേദി കൂട്ടുകാര്‍ അവതരിപ്പിച്ചു. ചൊല്‍ക്കാഴ്ച, ദൃശ്യഭാഷണം, കുച്ചിപ്പുടി, ദേശഭക്തി ഗാനത്തിന്‍റെ ദൃശ്യാവിഷ്‌കാരം എന്നീ കലാ പരിപാടികള്‍ ഒന്നിനൊന്ന് മികവ് പുലര്‍ത്തി.

ശിശുദിനാഘോഷ ത്തില്‍ ബാലവേദി ജനറല്‍ സെക്രട്ടറി ഐശ്വര്യ നാരായണന്‍ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി നൗറീഷ നൗഷാദ് നന്ദിയും പറഞ്ഞു.

– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ കേരളപ്പിറവി ആഘോഷിക്കുന്നു

October 31st, 2011

KSC-epathram

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 2, ബുധനാഴ്ച, 8:00 മണിക്ക്
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ‘കേരളവും നവോത്ഥാനാശയങ്ങളും’ എന്ന വിഷയത്തില്‍ പ്രസക്തി അബുദാബി ഘടകം സെമിനാര്‍ സംഘടിപ്പിക്കുന്നു. ജി. എസ്. പത്മകുമാര്‍ വിഷയം അവതരിപ്പിക്കും കെ. ബി. മുരളി (പ്രസിഡന്റ്‌, കേരള സോഷ്യല്‍ സെന്റര്‍) ഉദ്ഘാടനം നിര്‍വഹിക്കും. ഫൈസല്‍ ബാവ (വൈസ് പ്രസിഡന്റ്, പ്രസക്തി) അധ്യക്ഷനായിരിക്കും. ഒ. ഷാജി (ശക്തി തീയ്യറ്റഴ്സ്), എം. സുനീര്‍ (യുവകലാസാഹിതി),റ്റി. പി. ഗംഗാധരന്‍ (കല, അബുദാബി), സുരേഷ് പാടൂര്‍ (സെക്രട്ടറി, കെ. എസ്. സി. സാഹിത്യവിഭാഗം), ധനേഷ്‌ കുമാര്‍ (ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി.) അഷ്റഫ്‌ ചമ്പാട് (കൈരളി കള്‍ച്ചറല്‍ ഫോറം), അജി രാധാകൃഷ്ണന്‍ (പ്രസക്തി) എന്നിവര്‍ സംസാരിക്കും

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 1 of 1312345...10...Last »

« Previous « അനുശോചിച്ചു
Next Page » പ്രവാസി സാമ്പത്തിക അച്ചടക്കം പാലിക്കണം : കെ. വി. ഷംസുദ്ധീന്‍ »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine