ദുബായ് : ലോകപ്രശസ്തമായ വാഴക്കുളം കൈതച്ചക്ക ഗള്‍ഫില്‍ വിപണനം ചെയ്യുന്നതിന്റെ സാദ്ധ്യതകള്‍ ആരായുന്നതിനായി വിദഗ്ദ്ധ സംഘം ദുബായില്‍ എത്തി. ഇന്‍ഫാം ദേശീയ ട്രസ്റ്റി എം. സി. ജോര്‍ജ്ജ്, പൈനാപ്പിള്‍ അവാര്‍ഡ് ജേതാവായ ഇസ്മയില്‍ റാവുത്തര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഇന്‍ഫാം സംഘം എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷനുമായി സഹകരിച്ചു പ്രവര്‍ത്തിക്കും എന്ന് അറിയിച്ചു.
വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റ്
കീടനാശിനി പ്രയോഗിക്കാതെ ഉല്‍പ്പാദനം ചെയ്യുന്ന വാഴക്കുളം കൈതച്ചക്കയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ സ്വാദ് തന്നെയാണ്. ഏറ്റവും രുചികരമായ വാഴക്കുളം കൈതച്ചക്കയ്ക്ക് ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ പദവിയും ലഭിച്ചിട്ടുണ്ട് എന്ന് സംഘാംഗങ്ങള്‍ അറിയിച്ചു.