അബുദാബി : നിരവധി വികസന പ്രവര്‍ത്തന ങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണി യുടെ വിജയം, പ്രസ്തുത പ്രവര്‍ത്തന ങ്ങള്‍ക്ക് തുടര്‍ച്ച ലഭിക്കും എന്നും അല്ലാത്ത പക്ഷം നാട് അസ്ഥിരത യിലേക്കാണ് നീങ്ങുക എന്നും ഗുരുവായൂര്‍ – മണലൂര്‍ മണ്ഡല ങ്ങളിലെ പ്രവാസികള്‍ എല്‍. ഡി. എഫ്. കണ്‍വെന്‍ഷ നില്‍ അഭിപ്രായപ്പെട്ടു.
അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നിഷാം ഇടക്കഴിയൂരിന്‍റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സമ്മേളന ത്തില്‍ ഗുരുവായൂര്‍ മണ്ഡലം ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ. വി. അബ്ദുല്‍ ഖാദര്‍ ഫോണില്‍ സംസാരിച്ചു. അബ്ദുല്‍ കലാം കെ. പി. വല്‍സലന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഗുരുവായൂര്‍ – മണലൂര്‍ മണ്ഡലങ്ങളിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കളായ കെ. വി. അബ്ദുല്‍ ഖാദര്‍, ബേബി ജോണ്‍ എന്നിവ രുടെ വിജയം ഉറപ്പു വരുത്താനുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചു. ഷിബു ചേറ്റുവ, ബാലചന്ദ്രന്‍, നാസര്‍, ഉമ്മര്‍, സുനില്‍ മാടമ്പി, ഉബൈദ്, യൂസുഫ് എന്നിവര്‍ സംസാരിച്ചു.
-അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി