റിയാദ് : സ്ത്രീകള്‍ക്ക് വാഹനം സ്വന്തമായി ഓടിക്കാന്‍ വിലക്കുള്ള സൗദി അറേബ്യയില്‍ വാഹനം ഓടിച്ചു പോലീസ് പിടിയിലായ ഒരു വനിതയ്ക്ക് 10 ചാട്ടവാര്‍ അടി ശിക്ഷയായി നല്‍കാന്‍ വിധിയായി. ഏറെ യാഥാസ്ഥിതികമായ നിയമ വ്യവസ്ഥയുള്ള സൗദി അറേബ്യ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ നിരോധനമുള്ള ലോകത്തെ ഏക രാജ്യമാണ്.
സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൌദിയില്‍ നിയമ തടസ്സം ഇല്ലെങ്കിലും സാമൂഹികമായി നിലനില്‍ക്കുന്ന വിലക്കിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. രാജ കുടുംബത്തിലെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും ഈ നിരോധനത്തോട് യോജിപ്പില്ലെങ്കിലും യാഥാസ്ഥിതികരെ പിണക്കാനുള്ള മടി കാരണം ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളത് പോലുള്ള സ്ത്രീ വിമോചനം തങ്ങളുടെ ഇസ്ലാമിക സമൂഹത്തില്‍ വേണ്ട എന്നാണ് യാഥാസ്ഥിതികരുടെ ഉറച്ച നിലപാട്.
സാധാരണയായി വാഹനം ഓടിക്കുന്ന സ്ത്രീകളെ പിടികൂടിയാല്‍ ഇനി വാഹനം ഓടിക്കില്ല എന്ന് എഴുതി വാങ്ങി കൂടുതല്‍ നടപടികള്‍ ഒന്നും ഇല്ലാതെ വെറുതെ വിട്ടയക്കാറാണ് പതിവ്. ഇത് ആദ്യമായാണ് ഇത്തരം ഒരു ശിക്ഷ നല്‍കുന്നത്.
സ്ത്രീകളുടെ അവകാശ സംരക്ഷണത്തെ പറ്റി ഏറെ ചര്‍ച്ച നടക്കുകയും സ്ത്രീകള്‍ക്ക് വോട്ടവകാശം പ്രഖ്യാപിക്കുകയും ചെയ്ത് മണിക്കൂറുകള്‍ക്കകം വന്ന ഈ നടപടി മനുഷ്യാവകാശ പ്രവര്‍ത്തകരെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, പ്രതിഷേധം, മതം, മനുഷ്യാവകാശം, സ്ത്രീ വിമോചനം, സൗദി അറേബ്യ
പെണ്ണ്ങ്ങ്‌ള്‍ കാറോടിക്കുന്നതിനു സൌധിയില്‍ അനുമതിയില്ല. നിയമം ലംഘിച്ചാല്‍ ശിക്ഷ കിട്ടും. അതില്‍ എന്തു പുതുമ?
Entha ithu vellarikka pattanamo…