കേര മെമ്പര്‍ഷിപ്പ് വിതരണോല്‍ഘാടനം

April 20th, 2011

kera-membership-camp-epathram
കുവൈറ്റ്‌ : കുവൈറ്റിലെ എറണാകുളം നിവാസി കളുടെ മതേതര ജനാധിപത്യ കൂട്ടായ്മയായ ‘കുവൈറ്റ് എറണാകുളം റെസിഡന്‍റ്സ് അസ്സോസി യേഷന്‍’ (കേര) മെമ്പര്‍ ഷിപ്പ് വിതരണോല്‍ഘാടനം അബ്ബാസ്സിയ യില്‍ നടന്നു.

അബ്ബാസിയ റിഥം ഹാളില്‍ നടന്ന പരിപാടിയില്‍ അഡ്ഹോക് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടന പ്രവര്‍ത്തന ങ്ങളെ കുറിച്ച് അബ്ദുല്‍ കലാം വിശദീകരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് മുന്‍ഗണന നല്കി കൊണ്ട് മുന്നോട്ട് പോകുന്നതിനാണ്‌ സംഘടന ലക്ഷ്യമിടുന്നത് എന്നും മെമ്പര്‍ഷിപ്പ് കാമ്പയിന്‍ പൂര്‍ത്തി യായതിനു ശേഷം തിരഞ്ഞെടുക്ക പ്പെടുന്ന പുതിയ ഭരണ സമിതി ഇതിനുള്ള മാര്‍ഗ്ഗ രേഖ തയ്യാറാക്കി അതുപ്രകാരം മുന്നോട്ട് പോകും എന്നും അബ്ദുള്‍ കലാം പറഞ്ഞു.

audiance-kera-memb-camp-epathram

ജില്ലയില്‍ നിന്നും താലൂക്ക് അടിസ്ഥാന ത്തിലും കുവൈറ്റിലെ വിവിധ മേഖല കളുടെ യൂണിറ്റ് അടിസ്ഥാന ത്തിലും കമ്മിറ്റികള്‍ രൂപീകരിക്കും എന്ന് അഡ്ഹോക്ക് കമ്മിറ്റി യുടെ പ്രവർത്തന ങ്ങളെ വിശദീകരിച്ചു കൊണ്ട് അദ്ധ്യക്ഷ പ്രസംഗ ത്തില്‍ പരമേശ്വരന്‍ പറഞ്ഞു. തുടര്‍ന്നു നടന്ന മെമ്പര്‍ഷിപ്പ് വിതരണോല്‍ഘാടനം ജോയിന്‍റ് കണ്‍വീനര്‍ ജോമി അഗസ്റ്റിന്‍ അംഗത്വ ഫോറം ഹരീഷ് തൃപ്പൂണിത്തുറ യ്ക്ക് നല്കി കൊണ്ട് നിര്‍വ്വഹിച്ചു. വനിതാ വേദി കണ്‍വീനര്‍ ശബ്നം ബായ് സിയാദ് വനിതാ വേദിയുടെ പ്രവര്‍ത്തന ങ്ങളെ കുറിച്ചും യോഗത്തില്‍ സംസാരിച്ചു.

സുബൈര്‍ അലമന, സോമന്‍ കാട്ടായില്‍, ബിജു. എസ്. പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൊച്ചിന്‍ സൈനുദ്ദീന്‍ സ്വാഗതവും, പ്രതാപ് നന്ദിയും പറഞ്ഞു.

സംഘടന യുമായി ബന്ധപ്പെടാന്‍ താല്പര്യമുള്ള ജില്ലാ നിവാസി കള്‍ വിളിക്കുക : 670 80 447, 669 00 455, 665 20 739, 663 90 737. ഇ- മെയില്‍ kera2011ekm അറ്റ്‌ gmail ഡോട്ട് കോം

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒരുമ ഒരുമനയൂര്‍ വാര്‍ഷികാഘോഷം

April 7th, 2011

logo-oruma-orumanayoor-epathram
അബുദാബി : ഒരുമനയൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ഒരുമ ഒരുമനയൂര്‍’ വാര്‍ഷികാ ഘോഷം ഏപ്രില്‍ 8 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ നടക്കും.

വാര്‍ഷികാഘോഷ പരിപാടിയോട് അനുബന്ധിച്ച് ഒരുമ കുടുംബ സംഗമ ത്തില്‍ അംഗ ങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികള്‍, ഗാനമേള എന്നിവ ഉണ്ടായി രിക്കും. മികച്ച സേവന ത്തിനുള്ള ഒരുമ ഒരുമനയൂര്‍ ശ്രവ്യ മാധ്യമ അവാര്‍ഡ്‌ ദാനം ഇതോടനുബന്ധിച്ച് ഉണ്ടാവും.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ പാസ്‌പോര്‍ട്ട്- വിസാ സേവന കേന്ദ്രങ്ങള്‍

April 2nd, 2011

അബുദാബി : ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വിസാ സേവന കേന്ദ്രങ്ങള്‍ ബി. എല്‍. എസ്. ഇന്‍റര്‍നാഷണ ലിന്‍റെ നേതൃത്വ ത്തില്‍ ഏപ്രില്‍ 6 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
 
അബുദാബി യില്‍ ബി. എല്‍. എസ്.  ഓഫീസ്,  മുറൂര്‍ റോഡില്‍ ബസ്സ് സ്റ്റാന്‍ഡി ന് എതിര്‍ വശത്തുള്ള കെട്ടിട ത്തിലാണ് ആരംഭിക്കുന്നത്.

ദുബായില്‍, ബര്‍ദുബായ് പ്രദേശത്ത് അല്‍ ഖലീജ് സെന്‍ററിലും പോര്‍ട്ട് സയീദില്‍ ദുബായ് ഇന്‍ഷുറന്‍സ് ബില്‍ഡിംഗിലും ബി. എല്‍. എസ്. ഓഫീസ് 6 ന് തുടങ്ങും.

ഷാര്‍ജ യില്‍ കിംഗ് ഫൈസല്‍ റോഡില്‍ ഫൈസല്‍  ബില്‍ഡിംഗിലും റാസല്‍ഖൈമ യില്‍ അല്‍സഫീര്‍ മാളിലും ഉമ്മല്‍ ഖുവൈനില്‍ ലുലു സെന്‍ററിനു എതിര്‍വശത്തും ബി. എല്‍. എസ്. ഇന്‍റര്‍നാഷണ ലിന്‍റെ  ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററു കളിലും ഇന്ത്യന്‍ അസോസിയേഷനു കളിലും തുടരുന്ന സേവന ങ്ങള്‍ മാറ്റമില്ലാതെ നടക്കും എന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു.

ബി. എല്‍. എസ്.  ഇന്‍റര്‍നാഷണല്‍  നമ്പര്‍ 04 35 94 000.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി നിയമ സഹായ സെല്‍ : ദല വേദി ഒരുക്കുന്നു

March 31st, 2011

dala-logo-epathram
ദുബായ് : കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രവാസി നിയമ സഹായ സെല്‍, ഗള്‍ഫ് സഹചര്യത്തില്‍ ഫലപ്രദ മായി നടപ്പാക്കു ന്നതിന് ആവശ്യമായ പ്രയോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന്ന് ദല വേദി ഒരുക്കുന്നു.

ഇതിനായി യു. എ. ഇ. യിലെ എല്ലാ എമിറേറ്റു കളിലേയും സാംസ്ക്കാരിക സംഘടനാ പ്രതിനിധി കളുടെ യോഗം ഏപ്രില്‍ 1 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദുബായ് ദേര യിലുള്ള ദലാ ഓഫീസില്‍ വെച്ച് ചേരാന്‍ തിരുമാനിച്ചിരിക്കുന്നു.

ഈ യോഗ ത്തില്‍ ലോ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍. എന്‍. കെ. ജയകുമാര്‍ മുഖ്യാതിഥി ആയിരിക്കും.

അഡ്വക്കറ്റ്. നജീത് ഉദ്ഘാടനം ചെയ്യും. പ്രമുഖ അഭിഭാഷകരും സംഘടനാ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സംഘടനാ പ്രതിനിധി കള്‍ ബന്ധപ്പെടുക : 050 65 79 581 – 055 28 97 914

-അയച്ചു തന്നത് : നാരായണന്‍ വെളിയങ്കോട്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസിയും പുത്തന്‍ പ്രതിസന്ധികളും : സെമിനാര്‍

February 7th, 2011

ksc-notice-epathram

അബുദാബി : പ്രവാസി യുടെ കഴുത്തില്‍ മറ്റൊരു കുരുക്കു മായി എത്തുന്ന പുതിയ നികുതി നിയമത്തെ  ക്കുറിച്ച് ഒരു തുറന്ന ചര്‍ച്ച  അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം ഒരുക്കുന്നു.  ‘പ്രവാസിയും പുത്തന്‍ പ്രതിസന്ധികളും’ എന്ന വിഷയത്തില്‍ കേരള സംസ്ഥാന  പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി. ജെ. ആഞ്ചലോസ് മുഖ്യ പ്രഭാഷണം നടത്തുന്നു.
 
ഫെബ്രുവരി 9 ബുധനാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍, പുതിയ നിയമത്തെ ക്കുറിച്ചുള്ള ആശങ്ക കളും അന്വേഷണ ങ്ങളും പങ്കു വെക്കുന്നു. സാമ്പത്തിക വിദഗ്ധര്‍, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ യു. എ. ഇ.  യുടെ വിവിധ മണ്ഡല ങ്ങളില്‍ ഉള്ള നിരവധി പേര്‍ ചര്‍ച്ച യില്‍ സംബന്ധിക്കും എന്ന് സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 212

« Previous « ഇന്‍റര്‍ സ്‌കൂള്‍ ക്വിസ് മത്സരം
Next Page » യുവ കലാ സാഹിതി സമ്മേളനം : ടി. ജെ. ആഞ്ചലോസ് ഉല്‍ഘാടനം ചെയ്യും »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine