അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ ഫിലിം ക്ലബ്ബിന്‍റെ ഉദ്ഘാടനം കൈരളി അബുദാബി പ്രതിനിധി എന്‍. വി. മോഹനന്‍ നിര്‍വ്വഹിച്ചു.
നല്ല സിനിമ ആസ്വദി ക്കാനും ചര്‍ച്ച ചെയ്യാനും ഇവിടത്തെ സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണമെങ്കില്‍ സിനിമ നിര്‍മ്മിക്കാന്‍ തക്ക വിധത്തില്‍ ക്ലബ്ബിന്‍റെ പ്രവര്‍ത്തന ങ്ങള്‍ മുന്നോട്ട് കൊണ്ടു പോകണമെന്ന് എന്‍. വി. മോഹനന്‍ നിര്‍ദ്ദേശിച്ചു.
ഷോര്‍ട്ട് ഫിലിം നിര്‍മ്മാണം ഗള്‍ഫില്‍ ഒരു ട്രെന്‍ഡ് ആണെന്നും അതിനെക്കാള്‍ വലിയ കാന്‍വാസ് മുന്നില്‍ കാണാന്‍ സിനിമയെ ഗൗരവമായി എടുക്കണം എന്നും അദ്ദേഹം പറഞ്ഞു.
ഭരതന്‍ അനുസ്മരണം നടത്തിയ കെ. എസ്. സി. മുന്‍ സെക്രട്ടറി ലായിന മുഹമ്മദ്, ഭരതന്‍ ചിത്ര ങ്ങളിലെ കലാപരത എടുത്തു കാട്ടി. മലയാളി യുടെ അടച്ചു വെച്ച സെക്‌സ് തുറന്നു കാട്ടിയ ഭരതന്‍, പദ്മരാജ നോടൊപ്പാം പുതിയ ചലച്ചിത്ര ഭാവുകത്വം സൃഷ്ടിച്ചു. ബാബു ആന്‍റണിയെ പോലുള്ള നടന്‍റെ സാദ്ധ്യത കള്‍ ചിലമ്പിലും വൈശാലി യിലും ഉപയോഗ പ്പെടുത്തി.
മുന്‍ കാലങ്ങളില്‍ തുടങ്ങി വെച്ച ഫിലിം ക്ലബ്ബ് കൂടുതല്‍ പുതിയ വേഗ ത്തില്‍ പുതിയ മാന ത്തില്‍ പ്രവര്‍ത്തിക്കണം എന്ന് ലായിന മുഹമ്മദ് അഭ്യര്‍ത്ഥിച്ചു.
സാഹിത്യ വിഭാഗ ത്തിന് വേണ്ടി സുബ്രമണ്യന്‍ സുകുമാരന്‍ ഏകോപനം ചെയ്തു. ഡിവൈന്‍ സാങ്കേതിക സഹായം ചെയ്ത നാല്‍പതു മിനുട്ട് നീണ്ട ‘ഭരതന്‍ സിനിമ യുടെ രമണീയ കാലം’ എന്ന ഡോക്യുമെന്‍ററി ഏവരുടെയും സവിശേഷ ശ്രദ്ധ പിടിച്ചു പറ്റി.
ഭരതന്‍ സിനിമ യുടെ പരിസരം, വിഷയം, ഫ്രെയിം, സംഗീത – ഭംഗി, നിറക്കൂട്ടുകള്‍ എന്നിവ യിലേക്കുള്ള ജാലക മായിരുന്നു ഡോക്യുമെന്‍ററി.
യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ. അന്‍സാരി അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി സുരേഷ് പാടൂര്‍ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ഷെറിന്‍ വിജയന്‍ നന്ദിയും പറഞ്ഞു.