അബുദാബി : ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന്‍റെ സ്മരണക്കായി മില്ലത്ത് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മെഹ്ബൂബെ മില്ലത്ത് അവാര്‍ഡ് പി. ടി. കുഞ്ഞു മുഹമ്മദിന്. പ്രവസി കളുമായി ബന്ധപ്പെട്ടു കാരുണ്യാ ത്മകമായ ദൃശ്യ മാധ്യമ പ്രവര്‍ത്തന ത്തിന് ഏര്‍പ്പെടുത്തിയ 2010 ലെ അവാര്‍ഡി നാണ് കൈരളി ടി. വി. യിലെ പ്രവാസ ലോകം അവതാരകനും ചലച്ചിത്ര സംവിധായക നുമായ പി. ടി. കുഞ്ഞു മുഹമ്മദിനെ തെരഞ്ഞെടുത്തത്. ബാബു ഭരദ്വാജ്, ഉമര്‍ പുതിയോട്ടില്‍, എന്‍. കെ. അബ്ദുല്‍ അസീസ് എന്നിവര്‍ അടങ്ങിയതാണ് ജൂറി.
ജനുവരി മൂന്നാം വാരം ദുബായില്‍ വെച്ച് നടക്കുന്ന പരിപാടി യില്‍ വെച്ച് അവാര്‍ഡ് നല്‍കുവാന്‍ മില്ലത്ത് ഫൌണ്ടേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ഗള്‍ഫിലെയും ഇന്ത്യ യിലെയും പ്രമുഖ വ്യക്തിത്വ ങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങിന്‍റെ വിജയ ത്തിനു വേണ്ടി കമ്മിറ്റിക്ക് രൂപം നല്‍കി. താഹിര്‍ കൊമ്മോത്ത് അദ്ധ്യക്ഷത വഹിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക : 050 90 16 780
-അയച്ചു തന്നത് : ഷിബു മുസ്തഫ, അബുദാബി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി, മാധ്യമങ്ങള്‍