ദുബായ് : ഇന്ന് ഞാന്‍ നാളെ നീ എന്നും പറഞ്ഞ്, പരസ്പരം പുറം ചൊറിയുന്നത് പോലെ പുരസ്കാരങ്ങള്‍ കൊടുക്കുകയും വാങ്ങുകയും, “ഞങ്ങളുടെ ആളുകള്‍”ക്ക് എതിരായ വാര്‍ത്ത കൊടുക്കാത്തതിന് പ്രതിഫലമായി പുരസ്കാരം വാഗ്ദാനം ചെയ്യുകയുമൊക്കെ ചെയ്യുന്ന ഗള്‍ഫിലെ വിചിത്രമായ സാഹചര്യത്തില്‍ മാധ്യമ ഫോറം പ്രസിഡണ്ട് പുരസ്കാരങ്ങള്‍ക്ക് പുറകെ ഓടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു പുതിയ മാതൃകയാവുന്നു.
ഇന്നലെ പ്രഖ്യാപിച്ച സഹൃദയ പുരസ്കാര വാര്‍ത്തയില്‍ തന്റെ പേര് കണ്ട ഏഷ്യാനെറ്റ് ടി. വി. യുടെ വാര്‍ത്താ വിഭാഗം മേധാവിയായ ഇ. സതീഷാണ് തനിക്ക് ലഭിച്ച പുരസ്കാര ത്തിന് താന്‍ അര്‍ഹനല്ല എന്നും തന്റെ നേട്ടങ്ങള്‍ക്ക് കാരണം താന്‍ പ്രതിനിധീ കരിക്കുന്ന സ്ഥാപന മാണെന്നും പറഞ്ഞത്. ഒരു വ്യക്തിഗത ബഹുമതി ലഭിക്കാനൊന്നും താന്‍ വളര്‍ന്നിട്ടില്ല എന്നും അതിനാല്‍ തന്റെ പ്രസ്ഥാനമായ ഗള്‍ഫ് റൌണ്ട് അപ്പിന് ഈ പുരസ്കാരം നല്‍കണം എന്നും അദ്ദേഹം അറിയിച്ച തനുസരിച്ച് ഇന്നലെ ലഭിച്ച പത്രക്കുറിപ്പിന് ഒരു തിരുത്തുമായി ഇന്ന് വീണ്ടുമൊരു പത്രക്കുറിപ്പ് വായനക്കൂട്ടം പുറത്തിറക്കി. അതില്‍ ഇ. സതീഷിന്റെ പേരില്ല. അതിനു പകരം പ്രവാസി ക്ഷേമം എന്ന വകുപ്പില്‍ ഗള്‍ഫ് റൌണ്ടപ്പ് സ്ഥാനം പിടിച്ചിരിക്കുന്നു.
എളിമയുടെയും വിനയത്തിന്റെയും ഉത്തമ ഉദാഹരണമായ ഈ സംഭവം പ്രവാസ ലോകത്ത് തീര്‍ത്തും ഒരു പുതുമയാണ്. ഊര്ജസ്വലനും സുമുഖനുമായ ഈ ചെറുപ്പക്കാരന്റെ സാന്നിധ്യം ഗള്‍ഫ് റൌണ്ടപ്പ് എന്ന പരിപാടിയെ ജനപ്രിയ മാക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. പ്രവാസ ജീവിതത്തിലെ നീറുന്ന പ്രശ്നങ്ങള്‍ പൊതുജന സമക്ഷം ഉയര്‍ത്തി ക്കാണിക്കുക വഴി നിരവധി സമസ്യകള്‍ക്ക് പരിഹാരം കാണുവാന്‍ വഴി തുറന്നതാണ് ഇതിനെ പ്രവാസി ക്ഷേമ പുരസ്കാരത്തിന് അര്‍ഹമാക്കിയത് എന്ന് വായനക്കൂട്ടം അറിയിച്ചു. എന്നാല്‍ ഈ പരിപാടിയുടെ വിജയത്തിനായി അഹോരാത്രം കഠിനാദ്ധ്വാനം ചെയ്തിട്ടും, വിനയാന്വിതനായി, തനിക്ക് ലഭിച്ച പുരസ്കാരം തന്റെ പരിപാടിക്ക് നല്‍കിയാല്‍ മതി എന്ന ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശം തങ്ങള്‍ ഏറെ വിലമതിക്കുന്നു എന്നും കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) പ്രസിഡണ്ട് ജബ്ബാരി കെ. എ. അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി, മാധ്യമങ്ങള്‍
കഷ്ടം. ഇതു പത്മശ്രീയും പത്മഭൂഷനും കൊടുക്കുന്നതു പോലായി. എല്ലാര്‍ക്കും അവാര്‍ഡ്… അര്‍ഹിക്കുന്നവനു “മാത്രം” അവാര്‍ഡ് കൊടുക്കാന്‍ മലയാള ജനത മടി കാണിക്കുന്നു. കൊടുക്കുമ്പോള്‍ എല്ലാര്‍ക്കും ഒരു പിണക്കം വേണ്ട എന്ന മട്ടില്‍… കഷ്ടം.
സതീഷ്നു എല്ലാ വിധ ആശംസകലും.