ദുബായ് : സാമൂഹ്യ, സാംസ്കാരിക, മാധ്യമ, പൊതു രംഗങ്ങളിലെ മികവിന്റെ അടിസ്ഥാനത്തില്‍ വര്‍ഷാവര്‍ഷം സമ്മാനിച്ചു വരുന്ന “സഹൃദയ” പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നാട്ടിലും മറുനാടുകളിലും കഴിഞ്ഞ നാല്‍പ്പതോളം വര്‍ഷങ്ങളായി “വായനക്കൂട്ട“ ത്തിന്റെ (കേരളാ റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് സര്‍ക്കിള്‍) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച് വരുന്നതാണ് സഹൃദയ പുരസ്ക്കാരങ്ങള്‍.
പുരസ്കാരത്തിന് അര്‍ഹരായവരെ ഈ വര്‍ഷം ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പിലൂടെയാണ് കണ്ടെത്തിയത്. വ്യക്തിഗത സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ബേവിഞ്ച അബ്ദുള്ള (മാതൃഭൂമി), എന്‍. വിജയമോഹന്‍ (അമൃത ടി. വി.), വി. കെ. ഹംസ (ഗള്‍ഫ് മാധ്യമം), രമേഷ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ് റേഡിയോ), ഇ. സതീഷ് (ഏഷ്യാനെറ്റ് ന്യൂസ്), ഫൈസല്‍ ബിന്‍ അഹമ്മദ് (ഏഷ്യാനെറ്റ്), അനില്‍ വടക്കേകര (അമൃത ടി. വി.), ബി. പ്രിന്‍സ് (മലയാള മനോരമ), സ്വര്‍ണ്ണം സുരേന്ദ്രന്‍ (സാഹിത്യം), അബ്ദുള്ള ഫാറൂഖി (വിദ്യാഭ്യാസം), സൈനുദ്ദീന്‍ ചേലേരി (പ്രവാസ ചന്ദ്രിക), ജിഷി സാമുവല്‍ (e പത്രം ഡോട്ട് കോം), റീന സലീം (സ്വരുമ ദുബായ്), ജ്യോതികുമാര്‍ (കൂട്ടം സോഷ്യല്‍ നെറ്റ് വര്‍ക്ക്), ഒ. എസ്. എ. റഷീദ് (ഗള്‍ഫ് മലയാളി ഡോട്ട് കോം), അബൂബക്കര്‍ സ്വലാഹി (വൈജ്ഞാനിക പ്രബോധനം), ഹുസൈന്‍ കക്കാട് (സാമൂഹ്യ പ്രതിബദ്ധത), റഹ് മാന്‍ എളങ്കമല്‍ (ഗള്‍ഫ് മാധ്യമം) എന്നിവര്‍ക്കും ജീവ കാരുണ്യ പ്രവര്‍ത്തനം : എ. പി. അബ്ദുസമദ് സാബീല്‍, പ്രസാധനം : പാം പബ്ലിക്കേഷന്‍സ്, കലാ സാംസ്കാരികം : പുറത്തൂര്‍ വി. ടി. മമ്മൂട്ടി, പ്രഭാകരന്‍ ഇരിങ്ങാലക്കുട, അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനം : എല്‍വീസ് ചുമ്മാര്‍ (ജയ്ഹിന്ദ് ടി. വി.), മികച്ച റേഡിയോ അവതാരകന്‍ : ഫസലു (ഹിറ്റ് എഫ്. എം.), സ്ത്രീ ധന വിരുദ്ധ മുന്നേറ്റം : ത്രിനാഥ്, മികച്ച വീഡിയോ എഡിറ്റര്‍ : നിദാഷ് (കൈരളി), പ്രവാസി ക്ഷേമം : കെ. വി. ഷംസുദ്ദീന്‍, മികച്ച വ്യവസായ സംരഭകന്‍ : ബഷീര്‍ പടിയത്ത്, പൊതുജനാരോഗ്യം : ഡോ. കെ. പി. ഹുസൈന്‍, ഡോ. പി. മുഹമ്മദ് കാസിം എന്നിവരാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
ആദര ഫലകവും, കീര്‍ത്തി പത്രവും, പൊന്നാടയും അടങ്ങുന്നതാണ് “സഹൃദയ” പുരസ്കാരം. ഫെബ്രുവരി 9ന് സലഫി ടൈംസ് ഇരുപത്താറാം വാര്‍ഷികത്തോ ടനുബന്ധിച്ച് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി, മാധ്യമങ്ങള്‍