അനുശോചിച്ചു

October 31st, 2011

minister-tm-jacob-ePathram
അബുദാബി : സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്‌ മന്ത്രി ടി. എം. ജേക്കബിന്‍റെ നിര്യാണത്തില്‍ യു. എ. ഇ. യിലെ വിവിധ സാംസ്കാരിക സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.

യുവ കലാ സാഹിതി, കല അബുദാബി, നാടക സൌഹൃദം, ബാച്ച് ചാവക്കാട് എന്നീ കൂട്ടായ്മ കളുടെ ഭാരവാഹികള്‍ അനുശോചന സന്ദേശം അയച്ചു. അദ്ദേഹ ത്തിന്‍റെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കു ചേരുന്നു എന്നും അറിയിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാക്കനാടന്റെ നിര്യാണത്തില്‍ അനുശോചനം

October 19th, 2011

kakkanadan-epathram
ദുബായ്: പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്റെ നിര്യാണത്തില്‍ മലയാള സാഹിത്യ വേദി അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ് എന്ന് പുന്നയൂര്‍കുളം സൈനുദ്ധീന്‍ (പ്രസിഡന്റ്‌), അഡ്വക്കേറ്റ് ശബീല്‍ ഉമ്മര്‍ (സെക്രട്ടറി) എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

മലയാളത്തിന്റെ പ്രീയപ്പെട്ട കഥാകാരന്‍ കാക്കനാടിന്റെ നിര്യാണത്തില്‍ കല അബുദാബി അനുശോചനം അറിയിച്ചു.

പ്രശസ്ത   സാഹിത്യകാരന്‍  കാക്കനാടന്റെ  നിര്യാണത്തില്‍  യുവ കലാ സാഹിതി  യു. എ. ഇ.  കമ്മിറ്റി  അനുശോചിച്ചു. സമൂഹത്തിന്റെ  സ്പന്ദനങ്ങള്‍  തന്റെ  എഴുത്തില്‍  വിഷയമാക്കിയ  സാഹിത്യകാരനായിരുന്നു  കാക്കനാടന്‍  എന്നു  അനുശോചന  സന്ദേശത്തില്‍  പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

August 22nd, 2011

accident-sign-epathram

അബുദാബി : മുസ്സഫ യില്‍ വാഹനം അപകടത്തില്‍ പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി പരേതനായ പിനാക്കോട് കൊല്ലേരി അലവി യുടെ മകന്‍ മുഹമ്മദ് ഷരീഫ് (30), കരുവാരകുണ്ട് ഇരിങ്ങാട്ടിരി പരേതനായ ആമക്കുഴി യില്‍ മുഹമ്മദു മകന്‍ ഹംസ (32) എന്നിവരാണ് മരിച്ചത്. ഗന്തൂത്തില്‍ നിന്ന് മുഹമ്മദ്ബിന്‍ സായിദ് സിറ്റി യിലേക്ക് വാനില്‍ വരുമ്പോള്‍ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ വണ്ടൂര്‍ ഊരാട് സ്വദേശി അനീസിനെ അബുദാബി ശൈഖ് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച വരുടെ മൃതദേഹങ്ങളും ഇതേ ആശുപത്രി യില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഞായറാഴ്ച വൈകീട്ട് മുസ്സഫ കാരിഫോറിന് അടുത്താണ് അപകടം. അപകട ത്തില്‍പെട്ട മൂവരും ഗന്തൂത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനി യിലെ ഓഫിസ് ജീവനക്കാരാണ്. മൂവരും അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍, കെ. എം. സി. സി.യുടെയും സജീവ പ്രവര്‍ത്തകരാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജോണ്‍സന്‍റെ നിര്യാണത്തില്‍ കോലായ സാഹിത്യ കൂട്ടായ്മ അനുശോചിച്ചു

August 19th, 2011
johnson-epathram
അബുദാബി: സംഗീത സംവിധായകന്‍  ജോണ്‍സന്‍റെ നിര്യാണത്തില്‍ കോലായ സാഹിത്യ കൂട്ടായ്മ അനുശോചിച്ചു. അനുശോചന യോഗത്തില്‍  അധ്യക്ഷതഅസമോ പുത്തന്‍ ചിറ വഹിച്ചു. അജി രാധാകൃഷ്ണന്‍, ഷെരീഫ് മാന്നാര്‍ ഇസകന്ദര്‍ മിര്‍സ, ടി. കൃഷ്ണകുമാര്‍, അഷറഫ് ചെമ്പാട്, രാജീവ് മുളക്കുഴ,  ‍അനന്ത ലക്ഷ്മി, ഫൈസല്‍ ബാവ   തുടങ്ങിയവര്‍ അനുശോചനയോഗത്തില്‍ പങ്കെടുത്തു

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതി അനുശോചിച്ചു

August 4th, 2011

koya-kunji-naha-ePathramഅബുദാബി : സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് പാര്‍ട്ടി യുടെ പ്രമുഖ നേതാവു മായിരുന്ന കോയ കുഞ്ഞി നഹ യുടെ നിര്യാണ ത്തില്‍ യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

മലബാറില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടി പ്പടുക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് നിസ്തുല മായിരുന്നു എന്ന് അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 1 of 41234

« Previous « ശൈഖ് ഖലീഫാ ബിന്‍ സായിദ്‌ : മികച്ച ഇസ്‌ലാമിക വ്യക്തിത്വം
Next Page » ഇഫ്താര്‍ സംഗമം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine