അബൂദബി: അബൂദബി എമിറേറ്റിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദേശികളായ 15,750 വിദ്യാര്‍ഥികളുടെ ഫീസ് കുടിശ്ശിക എഴുതിത്തള്ളി. മൂന്നു വര്‍ഷത്തെ ട്യൂഷന്‍ ഫീസ് കുടിശ്ശികയാണ് പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എഴുതിത്തള്ളിയത്. 15,750 വിദ്യാര്‍ഥികളുടെ കുടിശ്ശിക ഇനത്തില്‍ ഏതാണ്ട് മൊത്തം 192 ദശലക്ഷം ദിര്‍ഹമാണ് എഴുതി തള്ളിയത്. ഈ ഉത്തരവ് ഇതിനകം അബൂദബി എജുക്കേഷന്‍ കൗണ്‍സിലിന് ലഭിച്ചു എന്ന് അറിയിച്ചു. ഈ ആനുകൂല്യം കൂടുതലും ഗുണം ചെയ്യുക അബൂദബിക്ക് പുറമെ അല്‍ഐന്‍, പശ്ചിമ മേഖല എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, വിദ്യാഭ്യാസം, സാമൂഹ്യ സേവനം