കണ്ണൂര്‍ വിമാനത്താവളം രണ്ടര വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാവും : കെ. സി. വേണുഗോപാല്‍

October 17th, 2011

kc-venugopal-in-isc-abudhabi-ePathram
അബുദാബി : നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളം രണ്ടര വര്‍ഷ ത്തിനകം യാഥാര്‍ത്ഥ്യം ആവുമെന്ന്‍ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ. സി. വേണുഗോപാല്‍ പറഞ്ഞു. അബുദാബി യില്‍ പയ്യന്നൂര്‍ സൗഹൃദ വേദി നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുക യായിരുന്നു കേന്ദ്രമന്ത്രി.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍, കോസ്റ്റ്ഗാര്‍ഡ് അക്കാദമി, കണ്ണൂര്‍ വിമാന ത്താവളം തുടങ്ങി നിരവധി പദ്ധതികള്‍ ദ്രുതഗതി യിലുള്ള നിര്‍മ്മാണ ത്തിലാണ്.

പയ്യന്നൂര്‍ കോളേജി ലേയും കണ്ണൂര്‍ ജില്ല യിലെയും രാഷ്ട്രീയ പ്രവര്‍ത്തന മാണ് തന്‍റെ ജീവിതത്തിന് അടിത്തറ പാകിയത്. മണ്ഡല ത്തിലെ ജനപ്രതിനിധി എന്ന നിലയില്‍ ആദ്യത്തെ കൂറ് ആലപ്പുഴ യോടാണ്. എങ്കിലും പയ്യന്നൂരു മായുള്ള വൈകാരിക ബന്ധം എപ്പോഴും കാത്തു സൂക്ഷിക്കുന്നു എന്നും മന്ത്രി കെ. സി. വേണുഗോപാല്‍ പറഞ്ഞു.

പയ്യന്നൂര്‍ സൗഹൃദ വേദി പ്രസിഡന്‍റ് വി. കെ. ഷാഫി അദ്ധ്യക്ഷത വഹിച്ചു. രമേഷ് പണിക്കര്‍, എം. എ. സലാം, മൊയ്തു കടന്നപ്പള്ളി, മനോജ് പുഷ്‌കര്‍, വി. ടി. വി. ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു. സൗഹൃദ വേദി സെക്രട്ടറി ബി. ജ്യോതിലാല്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് സുരേഷ് പയ്യന്നൂര്‍ നന്ദിയും പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മന്ത്രി കെ. സി. വേണു ഗോപാല്‍ അബുദാബി യില്‍

October 15th, 2011

minister-kc-venugopal-ePathramഅബുദാബി : യു. എ. ഇ. സന്ദര്‍ശന ത്തിന് എത്തുന്ന കേന്ദ്ര ഊര്‍ജ്ജ വകുപ്പ് സഹമന്ത്രി കെ. സി. വേണു ഗോപാലിന് പയ്യന്നൂര്‍ സൗഹൃദവേദി യുടെ നേതൃത്വ ത്തില്‍ അബുദാബി ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍ സ്വീകരണം നല്‍കും. ഒക്ടോബര്‍ പതിനഞ്ചാം തീയ്യതി ശനിയാഴ്ച വൈകുന്നേരം ആറു മണിക്കാണ് പരിപാടി.
– അയച്ചു തന്നത് : വി. ടി. വി

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുതുകാടിന്‍റെ ‘വേള്‍ഡ്‌ ഇല്യൂഷന്‍സ്‌’ അബുദാബിയില്‍

October 14th, 2011

isc-abudhabi-muthukadu-magic-show-ePathram
അബുദാബി : യു. എ. ഇ. യുടെ നാല്പതാം ദേശീയ ദിനാഘോഷ ങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹ ത്തിന്‍റെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ (ഐ. എസ്. സി.) പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്‍റെ മാജിക്‌ ഷോ അവതരി പ്പിക്കുന്നു.

സ്റ്റാര്‍ സിംഗര്‍ ജേതാക്കളായ നജീം അര്‍ഷാദ്‌, മൃദുല വാര്യര്‍, നടിയും നര്‍ത്തകി യുമായ ശ്രുതി ലക്ഷ്മി എന്നിവര്‍, സംഗീതവും നൃത്തവും ഇടകലര്‍ത്തി അവതരി പ്പിക്കുന്ന മുതുകാടിന്‍റെ ‘വേള്‍ഡ്‌ ഇല്യൂഷന്‍സ്‌’ മാജിക്‌ ഷോ യില്‍ ഉണ്ടായിരിക്കും.

പ്രമുഖ വ്യാപാര സ്ഥാപനങ്ങളായ എന്‍. എം. സി. ഗ്രൂപ്പ്, യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍, അല്‍ റിയാമി ഗ്രൂപ്പ്‌ എന്നിവര്‍ ‘വേള്‍ഡ്‌ ഇല്യൂഷന്‍സ്‌’ എന്ന മാജിക്‌ ഷോ ഒരുക്കുന്നതില്‍ ഐ. എസ്. സി. യോടൊപ്പം പങ്കു ചേരുന്നു.

ഒക്ടോബര്‍ 28 വെള്ളിയാഴ്ച വൈകീട്ട് 7.30 നു, നാഷണല്‍ തിയ്യേറ്ററില്‍ നടക്കുന്ന ‘വേള്‍ഡ്‌ ഇല്യൂഷന്‍സ്‌’ നായി 5.30 നു തന്നെ പ്രവേശനം ആരംഭിക്കും. പ്രവേശന പാസ്സുകള്‍ ഐ. എസ്. സി. , കെ. എസ്. സി., മലയാളി സമാജം, ഇസ്ലാമിക്‌ സെന്‍റര്‍ എന്നിവിട ങ്ങളിലും അബുദാബി യിലെ പ്രമുഖ വ്യാപാര സ്ഥാപന ങ്ങളിലും ലഭിക്കും.

പരിപാടിയെ കുറിച്ചു വിശദീകരിക്കാന്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ഐ. എസ്. സി. പ്രസിഡന്‍റ് രമേശ്‌ പണിക്കര്‍, ജനറല്‍ സെക്രട്ടറി എം. എ. സലാം, എന്‍. എം. സി ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. ആര്‍. ഷെട്ടി, യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍ പ്രതിനിധി ബിനയ്‌ ഷെട്ടി, അല്‍ റിയാമി ഗ്രൂപ്പ്‌ ഡിവിഷണല്‍ മാനേജര്‍ പി. കെ. ശ്യാം ദേവ്, ഐ. എസ്. സി. എന്‍റര്‍ ടെയിന്‍മെന്‍റ് സെക്രട്ടറി എം. എന്‍. അശോക്‌ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐ. എസ്‌. സി. യില്‍ പ്രീമിയര്‍ ലീഗ് ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റ്

July 29th, 2011

isc-badminton-press-meet-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന പ്രീമിയര്‍ ലീഗ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് ആഗസ്ത് 5 മുതല്‍ 16 വരെ ഐ. എസ്‌. സി. ഇന്‍ഡോര്‍ ബാഡ്മിന്‍റണ്‍ കോര്‍ട്ടില്‍ നടക്കും.

അഡ്മ, സാഡ്‌കോ, നാഷണല്‍ ഡ്രില്ലിംഗ് കമ്പനി എന്നീ യു. എ. ഇ. യിലെ ഓയില്‍ കമ്പനി കളുടെ ടീമുകളും യു. എ. ഇ. യിലെ ഇന്‍റര്‍നാഷണല്‍ ബാഡ്മിന്‍റ്ണ്‍ താരങ്ങളും ഇന്തോനീഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ കളിക്കാരും ടൂര്‍ണമെന്റില്‍ മത്സരിക്കും.

വിജയി കള്‍ക്ക് 20,000 ദിര്‍ഹത്തോളം സമ്മാനത്തുകയും ട്രോഫികളും നല്‍കും. അല്‍മസൂദ് ഓട്ടോ മൊബൈല്‍സും ബ്രിഡ്ജ്‌ സ്റ്റോണു മാണ് കളിയുടെ മുഖ്യ പ്രായോജകര്‍.

പരിപാടി യെക്കുറിച്ച് വിശദീ കരിക്കാന്‍ ഐ. എസ്‌. സി. യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് രമേഷ് പണിക്കര്‍, ജനറല്‍ സെക്രട്ടറി എം. എ. സലാം, സ്‌പോര്‍ട്‌സ് സെക്രട്ടറി ജി. എം. മനോജ്, അസി. സ്‌പോര്‍ട്‌സ് സെക്രട്ടറി എം. എ. വഹാബ്, ബാഡ്മിന്റണ്‍ സെക്രട്ടറി ജോര്‍ജ് തോമസ് ഗ്രിഗറി, സാഹിത്യ വിഭാഗം സെക്രട്ടറി പി. കെ. രാമനുണ്ണി, അല്‍മസൂദ് ഗ്രൂപ്പിലെ റീട്ടെയില്‍ അഡ്വൈസര്‍ രഞ്ചു കെ. ഡേവിഡ് എന്നിവര്‍ പങ്കെടുത്തു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ സമ്മര്‍ ക്യാമ്പ്

July 7th, 2011

അബുദാബി : അബുദാബി ഇന്ത്യാ സോഷ്യല്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് ജൂലായ്‌ 8 വെള്ളിയാഴ്ച തുടങ്ങും. ജൂലായ്‌ 30 നു സമാപനം. എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍ രാത്രി ഒമ്പതു വരെയാണ് ക്യാമ്പ്‌. 7 വയസ്സു മുതല്‍ 10 വയസ്സു വരെയും 11 വയസ്സു മുതല്‍ 13 വയസ്സു വരെയും 14 വയസ്സു മുതല്‍ 17 വയസ്സു വരെയും ഉള്ള മൂന്നു ഗ്രൂപ്പുകളില്‍ ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 02 67 300 66.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 1 of 212

« Previous « ചിന്ത രവിയുടെ നിര്യാണത്തില്‍ സംസ്‌കാര ഖത്തര്‍ അനുശോചിച്ചു
Next Page » മഠത്തില്‍ മുസ്തഫ അനുസ്മരണ യോഗം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine