ബോംബെ എസ്. കമാലിനെ ആദരിക്കുന്നു

November 27th, 2011

musician-bombay-s-kamal-ePathramദുബായ്  : പ്രശസ്ത ഗായകനും സംഗീത സംവിധായക നുമായ ബോംബെ എസ്. കമാലിനെ സഹായിക്കാനും  പാടി പതിഞ്ഞ ആദ്ദേഹത്തിന്‍റെ പാട്ടുകള്‍ കോര്‍ത്തിണക്കി വിപുലമായ രീതിയില്‍ സംഗീത നിശ സംഘടി പ്പിക്കാനും ബഷീര്‍ തിക്കോടി യുടെ നേതൃത്വ ത്തില്‍ സബാ ജോസഫ്, ഷംസുദ്ദീന്‍ നെല്ലറ, ജ്യോതികുമാര്‍ എന്നിവര്‍ രക്ഷാധികാരി കളുമായുള്ള സ്വാഗത സംഘം കമ്മിറ്റി രൂപവല്‍ക്കരിച്ചു.

നിരവധി സിനിമ കള്‍ക്ക് സംഗീതം നല്‍കിയ ബോംബെ എസ്. കമാല്‍ നൂറു കണക്കിന് പാട്ടുകള്‍ മലയാള ത്തിന് സംഭാവന ചെയ്തിട്ടുണ്ട്. മുഹമ്മദ് റഫിയുടെ പാട്ടുകള്‍ ആലപിച്ച് ഗാനാസ്വാദകരെ വിസ്മയിപ്പിച്ച കമാലിന്‍റെ ആദ്യ ഗള്‍ഫ് പ്രോഗ്രാം കൂടിയാണ് ജനുവരി ആദ്യവാരം ദുബൈയില്‍ അരങ്ങേറുന്നത്.

സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത കമാലിനെ സഹായി ക്കാനുള്ള ഉദ്യമ ങ്ങള്‍ക്ക് യു. എ. ഇ. യിലെ സഹൃദയരാണ് നേതൃത്വം നല്‍കുന്നത്.

യോഗത്തില്‍ സബാ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഷംസുദ്ദീന്‍ നെല്ലറ ഉദ്ഘാടനം ചെയ്തു. എം. സി. എ. നാസര്‍, ചന്ദ്രന്‍ ആയഞ്ചേരി, ഷുക്കൂര്‍ ഉടുമ്പുന്തല, അമീറലി, നാസര്‍ ഊരകം, ഷാജി ഹനീഫ്, കാസിം കളത്തില്‍, ഷാനവാസ് ചാവക്കാട് എന്നിവര്‍ സംസാരിച്ചു. സുബൈര്‍ വെള്ളിയോട് സ്വാഗതവും അന്‍വര്‍ മാജിക് നന്ദിയും പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളി സമാജം ആര്‍. സി. സി. ക്ക് ഒരുലക്ഷം രൂപ നല്‍കി

November 3rd, 2011

samajam-fund-to-tvm-rcc-ePathram
അബുദാബി : മലയാളി സമാജം കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി യില്‍ വെച്ച്, തിരുവനന്ത പുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്‍ററിന്‍റെ ശിശുക്ഷേമ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ യുടെ ചെക്ക് നല്‍കി.

സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കറില്‍ നിന്ന് ആര്‍. സി. സി. പീഡി യാട്രിക് വിഭാഗം മേധാവി ഡോ. പി. കുസുമ കുമാരിയമ്മ തുക ഏറ്റു വാങ്ങി. സമാജം പ്രസിഡന്‍റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സമാജം ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്‍റ് യേശുശീലന്‍, ശരത് ചന്ദ്രന്‍ നായര്‍, വക്കം ജയലാല്‍, ജീബാ എം. സാഹിബ് എന്നിവര്‍ സംസാരിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശിശുക്ഷേമ ഫണ്ടിലേക്ക് സമാജം ഒരു ലക്ഷം രൂപ നല്‍കുന്നു

October 31st, 2011

abudhabi-malayalee-samajam-logo-epathram അബുദാബി : കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് അബുദാബി മലയാളി സമാജം, തിരുവന്തപുരം ആര്‍. സി. സി. ശിശുക്ഷേമ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കുന്നു.

നവംബര്‍ ഒന്നാം തീയതി രാത്രി 8 മണിക്ക് സമാജം അങ്കണത്തില്‍ നടക്കുന്ന കേരളപ്പിറവി ദിനാഘോഷ പരിപാടി യില്‍ ഈ തുക, ആര്‍. സി. സി. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. പി. കുസുമ കുമാരി അമ്മ ഏറ്റു വാങ്ങുന്നു.

അബുദാബി മലയാളി സമാജം ഈവര്‍ഷം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൂട്ടം രക്തദാന ക്യാമ്പ്

October 8th, 2011

koottam-blood-donation-camp-ePathram
ദുബായ് : മലയാളി കളുടെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കായ കൂട്ടം ഡോട്ട്കോമിന്‍റെ ആഭിമുഖ്യ ത്തില്‍ കൂട്ടം കൂട്ടുകാര്‍  ദുബായ് അല്‍ വസല്‍ ആശുപത്രി യില്‍ രക്തദാന ക്യാമ്പ് നടത്തി.

മുഹമ്മദ് ചോലക്കല്‍, രഞ്ജിത് കുറുപ്പ്, റൈമു, സിറു, ജോബിച്ചന്‍, ഹബീഷ്, പ്രബിന്‍ എന്നിവര്‍ ഭാര വാഹി കള്‍ ആയ ക്യാമ്പില്‍ നാല്പതോളം അംഗങ്ങള്‍ രക്തദാനം നടത്തി. കൂട്ടം  യുവ  ഗ്രൂപ്പ് അംഗ ങ്ങള്‍ മുന്‍ കൈ എടുത്ത് നടത്തുന്ന ഈ ക്യാമ്പ് രണ്ടാം തവണ യാണ് വിജയ കരമായി നടപ്പില്‍ വരുത്തിയത് എന്ന് സംഘാടകര്‍ അറിയിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലാലു ലമണന് സഹായ ഹസ്തവുമായി മലയാളി സമാജം

July 14th, 2011

malayalee-samajam-welfare-wing-ePathram

അബുദാബി : ജീവകാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്ത നങ്ങള്‍ നടത്തുന്ന അബുദാബി മലയാളി സമാജ ത്തിന്‍റെ കാരുണ്യ വര്‍ഷം ഇരു വൃക്കകളും തകരാറിലായ ലാലു ലമണന് ആശ്വാസമായി.

കാട്ടാക്കട സ്വദേശി ലാലു ലമണന്‍റെ വൃക്ക മാറ്റി വെക്കല്‍ ചികിത്സയ്ക്കായി സമാജം വെല്‍ഫെയര്‍ സെക്രട്ടറി അഷറഫ് പട്ടാമ്പിയുടെ നേതൃത്വ ത്തില്‍ സമാഹരിച്ച തുക, ലാലു ലമണന്‍റെ ബന്ധുവിന് മുസഫ ഫ്യൂച്ചര്‍ അക്കാദമി സ്‌കൂളില്‍ നടന്ന വിപുലമായ ചടങ്ങില്‍ കൈമാറി ക്കൊണ്ടാണ് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മറ്റൊരു തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ചത്. സമാജം പ്രസിഡന്‍റ്   മനോജ് പുഷ്‌കര്‍, ബി. യേശുശീലന്‍, സതീഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇരു വൃക്ക കളുടെയും പ്രവര്‍ത്തനം നിലച്ച മണ്ണാര്‍ക്കാട് നാരങ്ങപ്പറ്റ യിലെ പാറോക്കോട്ടില്‍ മുഹമ്മദി ന്‍റെ അഭ്യര്‍ത്ഥനയെ മാനിച്ച് അദ്ദേഹ ത്തിന്‍റെ ചികിത്സയ്ക്ക് വേണ്ട തുക സമാഹരിക്കുന്ന തിരക്കിലാണ് സമാജം വെല്‍ഫെയര്‍ കമ്മിറ്റി. അടുത്തു തന്നെ സമാജ ത്തില്‍ നടക്കുന്ന പൊതു വേദിയില്‍ പ്രസ്തുത സഹായം നല്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

-അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 512345

« Previous « അബുദാബി യില്‍ ക്രെയിന്‍ പൊട്ടി വീണു : വന്‍ ദുരന്തം ഒഴിവായി
Next Page » കെ.എല്‍. ഗോപി ഉമ കണ്‍വീനര്‍ ആയി »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine