
ദുബായ് : മൂന്നര ക്കോടിക്ക് മേലെ വരുന്ന മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പേരില്‍ കേന്ദ്ര – കേരളാ – തമിഴ്നാട് സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി നാളുകള്‍ തള്ളി നീക്കുന്ന പൊറാട്ട് നാടകത്തിനു അന്ത്യം കുറിച്ച് എത്രയും പെട്ടന്ന് ആവശ്യമായ നടപടികളെടുക്കാന്‍ അധികാരികള്‍ തയ്യാറാവണം. മറിച്ച് ഉപദേശങ്ങളും ചര്‍ച്ചകളും സംവാദങ്ങളും നടത്തി നാളുകള്‍ തള്ളി നീക്കുന്നത് അനര്‍ത്ഥമാണ് എന്നും സ്വരുമ ദുബായ് യോഗം വിലയിരുത്തി.
പ്രസിഡണ്ട് ഹുസൈനാര്‍. പി. എടാച്ചകൈ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്. പി. മഹമൂദ്, റീന സലിം, ലത്തീഫ് തണ്ടലം, ജലീല്‍ ആനക്കര, സക്കീര്‍ ഒതളൂര്‍, മജീദ് വടകര, അസീസ് തലശ്ശേരി, സുമ സനല്‍, പ്രവീണ്‍ ഇരിങ്ങല്‍, സുബൈര്‍ പറക്കുളം, ജലീല്‍ നാദാപുരം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സുബൈര്‍ വെള്ളിയോട് സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ജാന്‍സി ജോഷി നന്ദിയും പറഞ്ഞു.
-അയച്ചു തന്നത് : സുബൈര്‍ വെള്ളിയോട്, സ്വരുമ ദുബായ്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം, സ്വരുമ ദുബായ്






















