ദുബായ് : സീസണ്‍ വരുമ്പോള്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനു പകരം അനിയന്ത്രിത മായി നിരക്ക് വര്‍ദ്ധിപ്പിച്ച് പ്രവാസി ഇന്ത്യാക്കാരെ വിമാന കമ്പനികള്‍ ചൂഷണം ചെയ്യുകയാണ് എന്ന് ദുബൈ കെ. എം. സി. സി. കാസര്‍കോഡ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
ചുരുങ്ങിയ ചിലവില്‍ വിമാന യാത്ര വാഗ്ദാനം നല്കി രംഗത്ത് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് പോലും ഇരട്ടിയായി നിരക്ക് വര്‍ദ്ധിപ്പിച്ച് പ്രവാസി ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതില്‍ മുന്‍ പന്തിയില്‍ ആണെന്നും വര്‍ഷ ങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്ത് കോടി ക്കണക്കിന് രൂപയുടെ വിദേശ നാണ്യം നേടിക്കൊടുത്ത് രാജ്യത്തിന്‍റെ പുരോഗതി യിലും സമ്പദ്ഘടന യിലും മുഖ്യ പങ്ക് വഹിക്കുന്ന ഇന്ത്യക്കാരോട് വിമാന കമ്പനികള്‍ കാണിക്കുന്ന ക്രൂരത യ്‌ക്കെതിരെ കേരള സര്‍ക്കാരും കേരള ത്തില്‍ നിന്നുള്ള എം. പി. മാരും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രവാസി ഇന്ത്യക്കാരെ ചൂഷണം ചെയ്യു ന്നതില്‍ നിന്ന് വിമാന കമ്പനികളെ പിന്തിരിപ്പിക്കണം എന്നും ചെലവു കുറഞ്ഞ വിമാന യാത്ര യാഥാര്‍ത്ഥ്യം ആക്കണമെന്നും പ്രസിഡണ്ട് മഹ്മൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി എന്നിവര്‍ ആവശ്യപ്പെട്ടു.
ചെലവ് കുറഞ്ഞ എയര്‍ലെനായ യു. എ. ഇ. യുടെ ഫ്‌ളൈ ദുബൈയ്ക്കു കേരള ത്തിലേക്ക് സര്‍വ്വീസ് നടത്താനുള്ള താല്പര്യം യു. എ. ഇ. അംബാസിഡര്‍ മുഹമ്മദ് സുല്‍്ത്താന്‍ അബ്ദുല്ല അല്‍ ഉഖൈസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് അറിയിച്ച സ്ഥിതിക്ക് ഇതിനു കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിക്കുവാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., പ്രതിഷേധം, പ്രവാസി