അബുദാബി : ഗള്‍ഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യ യി ലേക്കുള്ള ബാഗേജ് അലവൻസ് എയർ ഇന്ത്യാ എക്‌സ്പ്രസ് 30 കിലോ യിൽ നിന്ന് 20 കിലോയായി വെട്ടി ക്കുറച്ചതിന് എതിരെ അബുദാബി യിൽ പ്രതിഷേധം കത്തിക്കയറുന്നു.
പൊതു ജനാഭിപ്രായം സ്വരൂപിക്കാനായി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യ ത്തിൽ ഇന്ത്യൻ മീഡിയ അബുദാബി യുടെ സഹകരണ ത്തോടെ സംഘടിപ്പിച്ച ”ജനാഭിപ്രായ സദസ്സ് ” വിവിധ സംഘടനാ പ്രതിനിധികകള്‍ എയര്‍ ഇന്ത്യാ മാനേജ്മെന്റിന്റെ നടപടി കള്‍ക്കെതിരെ രൂക്ഷമായ വാക്കുകളിലാണു പ്രതിഷേധം അറിയിച്ചത്.
20 കിലോ ബാഗേജിനു പുറമെ വരുന്ന 10 കിലോക്ക് 30 ദിർഹം എന്ന തീരുമാനം പിൻവലിക്കണം എന്നായിരുന്നു പ്രവാസി മലയാളി കളുടെ ആവശ്യം. ദിനം പ്രതി ഗൾഫ് സെക്ടറിൽ നിന്ന് ഇന്ത്യ യിലേക്ക് യാത്ര ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരിൽ നിന്ന് പ്രതിദിനം ഒരു കോടി രൂപ യുടെ ലാഭം കൊയ്യാനാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ലക്ഷ്യമിട്ടിരിക്കുന്നത്.
ലഗേജ് വെട്ടിക്കുറച്ച് കൂടുതൽ യാത്ര ക്കാരെ കൊണ്ടു പോകു മെന്ന് എയർ ഇന്ത്യ പറയുന്നത് പ്രായോഗികമല്ല. അധിക ലഗേജിൽ ആദ്യത്തെ 10 കിലോ മുപ്പത് ദിർഹ ത്തിനു കൊണ്ടു പോകുമെന്നാണ് പറയുന്നത്. 10 കിലോക്ക് 30 ദിർഹം എന്ന സൗകര്യം എല്ലാ യാത്രക്കാരും ഉപയോഗി ക്കാതിരിക്കില്ല.
നൂറു കണക്കിനാളുകൾ പങ്കെടുത്ത ജനാഭിപ്രായ സദസ് മുതിർന്ന മാധ്യമ പ്രവർത്തകനും ദുബായ് മീഡിയ ഫോറം മുൻ പ്രസിഡന്റുമായ എൻ. വിജയ് മോഹൻ ഉദ്ഘാടനം ചെയ്തു.
ഇസ്ലാമിക് സെന്റർ ആക്ടിംഗ് പ്രസിഡന്റ് മൊയ്തു ഹാജി കടന്നപ്പള്ളി, മലയാളി സമാജം ജനറൽ സെക്രട്ടറി ഷിബു വർഗീസ്, ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ്, സുന്നി സെന്‌റർ പ്രസിഡന്റ് ഡോ. അബ്ദുൽ റഹ്മാൻ ഒളവട്ടൂർ, സാമൂഹിക പ്രവർത്തകനായ വി. ടി. വി. ദാമോദരൻ, കെ. എം.സി. സി. അബുദാബി സംസ്ഥാന കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് പി. അബ്രാസ് മൗലവി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഇസ്ലാമിക് സെന്റർ ആക്ടിംഗ് സെക്രട്ടറി നസീർ ബി. മാട്ടൂൽ ചർച്ച നിയന്ത്രിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കെ.എം.സി.സി., പ്രതിഷേധം, പ്രവാസി, വിമാനം, സംഘടന