അബുദാബി : പ്രവാസി കളോട് നിഷേധാത്മക മായ നിലപാട് തുടരുന്ന എയര്‍ ഇന്ത്യയുടെ ധാര്‍ഷ്ട്യത്തിന് എതിരെ മെസ്പോ അബുദാബി (എം. ഇ. എസ്. പൊന്നാനി കോളേജ് അലുംനി)ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഭക്ഷണം പോലും നല്കാതെ സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളും അടക്കമുള്ള യാത്രക്കാരെ മണിക്കൂറു കളോളം പീഡിപ്പിച്ചതിനെതിരെ സ്വാഭാവിക പ്രതികരണം നടത്തിയ യാത്രക്കാരെ തീവ്രവാദി കളാക്കിയ പൈലറ്റിന്റെ നടപടി ചരിത്രത്തില്‍ കേട്ടു കേള്വി പോലുമില്ലാത്ത താണ് എന്നു യോഗം വിലയിരുത്തി.
ഫ്ലൈറ്റ് ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു എന്ന വ്യാജ സന്ദേശം നല്കി മുഴുവന്‍ പ്രവാസി കളെയും ലോകത്തിനു മുന്നില്‍ നാണം കെടുത്തിയ പൈലറ്റിനെതിരെ നടപടിയെടുത്തു മാതൃകാ പരമായി ശിക്ഷിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.
എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല എന്ന സമീപനം എയര്‍ ഇന്ത്യ ഉപേക്ഷിക്കണം. കാലങ്ങളായി പ്രവാസി സമൂഹം ഉയര്‍ത്തുന്ന പരാതികളും പ്രതികരണങ്ങളും കണ്ടില്ലെന്നു നടിക്കുന്ന രീതി ശരിയല്ല.
ഇതിനെതിരെ ബഹുജന പ്രതിഷേധം ഉയരണം. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എയര്‍ ഇന്ത്യയെ നിലക്കു നിര്‍ത്തുവാന്‍ പൊതുജന കൂട്ടായ്മ രൂപപ്പെടണം. ഇതിന്റെ ഭാഗമായി അറു നൂറോളം അംഗങ്ങള്‍ ഉള്ള മെസ്പോ എന്ന കൂട്ടായ്മയിലെ അംഗങ്ങള്‍ ഒന്നടക്കം എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കാനും യോഗം തീരുമാനിച്ചു.
മെസ്പോ പ്രസിഡന്റ് എ. വി. അബൂബക്കറിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന പ്രധിഷേധ യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ മേലേതില്‍, വൈസ് പ്രസിഡന്റ് നൗഷാദ് യൂസഫ്, ഇസ്മയില്‍ പൊന്നാനി, ഡോക്ടര്‍ അബ്ദുല്‍ റഹ്മാന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.
- pma