ദുബായ് : എയര്‍ ഇന്ത്യ എക്സ്പ്രസ് ബാഗേജ് പരിധി വെട്ടി ക്കുറച്ചതി ലൂടെ എയര്‍ ഇന്ത്യ വീണ്ടും സാധാരണ ക്കാരായ പ്രവസി കളില്‍നിന്ന് ആകാശ ക്കൊള്ളയ്ക്ക് തുനിഞ്ഞിരിക്കുക യാണെന്ന് കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന് അഭിപ്രായപ്പെട്ടു.
അനധികൃത മായി പണം കൊയ്യാനുള്ള ശ്രമ ങ്ങളില്‍നിന്ന് ഇന്ത്യ ക്കാരുടെ സ്വന്തം വിമാന കമ്പനി എന്ന് അവകാശ പ്പെടുന്ന എയര്‍ ഇന്ത്യ പിന്തിരിയണം.
പ്രവാസി ഇന്ത്യ ക്കാരോട് നീതി പാലിക്കണമെന്നും കെ. ഡി. പി. എ. രക്ഷാധികാരി മോഹന്‍ എസ് വെങ്കിട്ട്, പ്രസിഡന്റ് രാജന് കൊളാവി പ്പാലം, ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ്, ട്രഷറര്‍ ജമീല്‍ ലത്തീഫ് എന്നിവര്‍ ആവശ്യപ്പെട്ടു.
- pma