അബുദാബി : എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളില്‍ ബാഗേജ് ആനുകൂല്യം വെട്ടി ക്കുറക്കാനുള്ള തീരുമാനം പ്രവാസി ഇന്ത്യാക്കാരോട് ഉള്ള വെല്ലു വിളിയും എയര്‍ ഇന്ത്യ എക്സ്പ്രസിനെ തകര്‍ക്കാനുള്ള നീക്ക ങ്ങളുടെ ഭാഗ മായിട്ടുള്ള താണെന്നും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അഭിപ്രായപ്പെട്ടു.
ഈ തീരുമാനം അടിയന്തരമായി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ആഗസ്റ്റ് 19 തിങ്കളാഴ്ച രാത്രി 9 മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ നേതൃത്വ ത്തില്‍ വിവിധ പ്രവാസി സംഘടന കളുടെ പങ്കാളിത്വ ത്തോടെ ജനകീയ സദസ്സ് സംഘടിപ്പിക്കും എന്ന് സെന്റര്‍ ആക്ടിംഗ് പ്രസിഡണ്ട് മൊയ്തു ഹാജി കടന്നപ്പള്ളി അറിയിച്ചു.
- pma