അബുദാബി : ബാഗേജ് വെട്ടിക്കുറച്ച എയർ ഇന്ത്യ എക്‌സ്പ്രസിന്റെ നടപടി പുന:പരിധിക്കണം എന്ന പ്രവാസി മലയാളി കളുടെ ആവശ്യം പ്രധാന മന്ത്രി ഡോ.മൻമോഹൻ സിംഗിന്റേയും യു. പി. എ. അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടേയും ശ്രദ്ധയിൽ പ്പെടുത്തും എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണി.
ഈ ആവശ്യം ഉന്നയിച്ച് തന്നെ സന്ദർശിച്ച ഇന്ത്യൻ മീഡിയ അബുദാബി യുടെ നേതൃത്വ ത്തിലുള്ള പ്രവാസി ഇന്ത്യ ക്കാരുടെ സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ട നിവേദക സംഘ ത്തിനാണ് അദ്ദേഹം ഇതു സംബന്ധിച്ച ഉറപ്പ് നൽകിയത്.
ബാഗേജ് 30 കിലോയിൽ 20 കിലോ ആയാണ് എയർ ഇന്ത്യ എക്‌സപ്രസ് വെട്ടിക്കുറച്ചത്. ഈ മാസം 22 മുതൽ ഇത് പ്രാബല്യ ത്തിൽ വന്നു. ഗൾഫിലെ ലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയാളികള്‍ ക്കാണ് ഈ നടപടി ഏറ്റവും കൂടുതൽ ബുദ്ധി മുട്ടുണ്ടാക്കുന്ന തെന്ന് നിവേദക സംഘം പ്രതിരോധ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.
പ്രവാസി കളിൽ നിന്ന് ഇത്തരം ആവശ്യവുമായി ആദ്യ മായാണ് ഒരു നിവേദക സംഘം ഡൽഹിയിൽ എത്തുന്ന തെന്ന് എ. കെ. ആന്റണി അഭിപ്രായപ്പെട്ടു. അതു കൊണ്ടു തന്നെ ഗൗരവ ത്തോടെ വിഷയം പ്രധാന മന്ത്രിയുടെയും സോണിയ ഗാന്ധിയുടേയും ശ്രദ്ധയിൽപ്പെടുത്തു മെന്ന് അദ്ദേഹം സംഘത്തിന് ഉറപ്പു നൽകി.
കേരള ത്തിൽ നിന്നുള്ള ഭരണ പ്രതിപക്ഷ എം പി മാരുടെ ഒപ്പു ശേഖരണവും നിവേദക സംഘം കഴിഞ്ഞ രണ്ടു ദിവസ ങ്ങളിലായി നടത്തി.
പി. സി. ചാക്കോ, എം. ഐ. ഷാനവാസ്, ആന്റോ ആന്റണി, എം. ബി. രാജഷ്, എൻ. പീതാംബര ക്കുറുപ്പ്, ജോസ് കെ. മാണി, പി. രാജീവ്, എം. ബി. അച്ചുതൻ, പി. കരുണാകരൻ, സി. പി.നാരായണൻ എന്നിവ രുടെ ഒപ്പുകളും നിവേദക സംഘം ശേഖരിച്ചു.
എം പി മാർ പാർലമെന്റിൽ ഈ വിഷയം അവതരിപ്പിക്കുന്ന തോടൊപ്പം പ്രധാന മന്ത്രി യുടെ ചേംബറിലെത്തി ഈ നിവേദനം സമർപ്പിക്കുകയും ചെയ്യും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, പ്രവാസി, വിമാനം