ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന്‍ ആയി ലഭിക്കും

October 18th, 2011

indian-visa-epathram

ദുബായ്‌ : ഇന്ത്യയിലേക്ക്‌ വിസ എടുക്കാന്‍ ഇനി ഇന്ത്യന്‍ കോണ്‍സുലേറ്റ്‌, എംബസി എന്നിവയിലെ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ട ആവശ്യമില്ല. വിസയ്ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി പൂരിപ്പിച്ചു നല്‍കാന്‍ ഉള്ള സംവിധാനം നിലവില്‍ വന്നതായി ദുബായില്‍ നടന്ന പത്രസമ്മേളനത്തില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് അറിയിച്ചു.

ഇന്ന് മുതല്‍ ഈ സൗകര്യം പ്രവര്‍ത്തനക്ഷമമാവും. എന്നാല്‍ തല്‍ക്കാലം പഴയ സംവിധാനവും സമാന്തരമായി പ്രവര്‍ത്തിക്കും. എന്നാല്‍ 2012 ജനുവരിയോടെ കോണ്‍സുലേറ്റുകളിലും എംബസികളിലും വിസാ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തലാക്കും. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി മാത്രമാവും പിന്നീട് വിസാ അപേക്ഷകള്‍ സ്വീകരിക്കുക.

ബി. എല്‍. എസ്. ഇന്റര്‍നാഷ്ണല്‍ സര്‍വീസസ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കിയത് എന്ന് അംബാസിഡര്‍ വിശദീകരിച്ചു. ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സ്വയം പൂരിപ്പിക്കുവാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ ബി. എല്‍. എസ്. ഇന്റര്‍നാഷണല്‍ സര്‍വീസസിന്റെ സഹായം തേടാം. 25 ദിര്‍ഹം ഫീസ്‌ ഇതിനായി ഇവര്‍ ഈടാക്കും.

225 ദിര്‍ഹം ഫീസ്‌ നല്‍കിയാല്‍ ഇവിടെ നിന്നും കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭിക്കും എന്നും അംബാസിഡര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ ആയി അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

അപേക്ഷ പൂരിപ്പിച്ചു കഴിഞ്ഞാല്‍ കിട്ടുന്ന ഫയല്‍ നമ്പരോ അപേക്ഷ പ്രിന്റ്‌ ചെയ്തതോ മറ്റ് ആവശ്യമുള്ള രേഖകളുമായി യു.എ.ഇ. യിലുള്ള ഏതെങ്കിലും ബി. എല്‍. എസ്. ഇന്റര്‍നാഷ്ണല്‍ സര്‍വീസസ്‌ ഓഫീസുകളില്‍ ഏല്‍പ്പിക്കണം.

ഇത്തരത്തില്‍ വിസാ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നതോടെ ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റുകളിലും തിരക്ക് കുറയും എന്നും മറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള കാലവിളംബം കുറയ്ക്കുവാനും ഇത് സഹായിക്കും എന്നുമാണ് പ്രതീക്ഷ എന്ന് അംബാസിഡര്‍ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ എംബസ്സിയില്‍ സ്വാതന്ത്ര്യ ദിന ആഘോഷം

August 15th, 2011

india-flag-ePathram
അബുദാബി : ഭാരത ത്തിന്‍റെ 65 ആം സ്വാതന്ത്ര്യ ദിനം ഇന്ത്യന്‍ എംബസ്സി യില്‍ ആഘോഷിക്കുന്നു. ആഗസ്റ്റ്‌ 15 തിങ്കളാഴ്‌ച രാവിലെ 8 മണിക്ക് സ്ഥാനപതി എം. കെ. ലോകേഷ് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് എംബസ്സി ഓഡിറ്റോറിയ ത്തില്‍ രാഷ്ട്രപതി യുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിക്കും.

അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കളുടെ ദേശഭക്തി ഗാനവും നൃത്ത പരിപാടി കളും ഉണ്ടായിരിക്കും. എല്ലാ ഭാരതീയ രെയും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി യില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി എംബസ്സി പത്രക്കുറിപ്പില്‍ അറിയിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ എംബസ്സി : റമദാനിലെ പ്രവര്‍ത്തന സമയം

July 31st, 2011

അബുദാബി : റമദാന്‍ മാസ ത്തില്‍ ഇന്ത്യന്‍ എംബസ്സി യുടെ പാസ്സ്പോര്‍ട്ട്, വിസാ സേവന ങ്ങളുടെ ഔട്ട്‌ സോഴ്സിംഗ് ഏജന്‍സിയായ ബി. എല്‍. എസ്. ഇന്‍റര്‍ നാഷണല്‍ കേന്ദ്ര ങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.

അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിട ങ്ങളില്‍ ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെയും, മറ്റു സ്ഥലങ്ങളില്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചക്ക്‌ 12 വരെയും വൈകീട്ട് 3 മുതല്‍ 6 വരെയും രണ്ടു ഷിഫ്റ്റു കളിലായി പ്രവര്‍ത്തിക്കും.

മേല്‍പ്പറഞ്ഞ സമയക്രമം ആഗസ്റ്റ്‌ 1 മുതല്‍ ഈദുല്‍ ഫിതര്‍ വരെയുള്ള പ്രവൃത്തി ദിവസ ങ്ങളില്‍ ആയിരിക്കും. അതിനു ശേഷം പതിവു സമയം തുടരും എന്നും എംബസ്സി യുടെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ പാസ്‌പോര്‍ട്ട്- വിസാ സേവന കേന്ദ്രങ്ങള്‍

April 2nd, 2011

അബുദാബി : ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വിസാ സേവന കേന്ദ്രങ്ങള്‍ ബി. എല്‍. എസ്. ഇന്‍റര്‍നാഷണ ലിന്‍റെ നേതൃത്വ ത്തില്‍ ഏപ്രില്‍ 6 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
 
അബുദാബി യില്‍ ബി. എല്‍. എസ്.  ഓഫീസ്,  മുറൂര്‍ റോഡില്‍ ബസ്സ് സ്റ്റാന്‍ഡി ന് എതിര്‍ വശത്തുള്ള കെട്ടിട ത്തിലാണ് ആരംഭിക്കുന്നത്.

ദുബായില്‍, ബര്‍ദുബായ് പ്രദേശത്ത് അല്‍ ഖലീജ് സെന്‍ററിലും പോര്‍ട്ട് സയീദില്‍ ദുബായ് ഇന്‍ഷുറന്‍സ് ബില്‍ഡിംഗിലും ബി. എല്‍. എസ്. ഓഫീസ് 6 ന് തുടങ്ങും.

ഷാര്‍ജ യില്‍ കിംഗ് ഫൈസല്‍ റോഡില്‍ ഫൈസല്‍  ബില്‍ഡിംഗിലും റാസല്‍ഖൈമ യില്‍ അല്‍സഫീര്‍ മാളിലും ഉമ്മല്‍ ഖുവൈനില്‍ ലുലു സെന്‍ററിനു എതിര്‍വശത്തും ബി. എല്‍. എസ്. ഇന്‍റര്‍നാഷണ ലിന്‍റെ  ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററു കളിലും ഇന്ത്യന്‍ അസോസിയേഷനു കളിലും തുടരുന്ന സേവന ങ്ങള്‍ മാറ്റമില്ലാതെ നടക്കും എന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു.

ബി. എല്‍. എസ്.  ഇന്‍റര്‍നാഷണല്‍  നമ്പര്‍ 04 35 94 000.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എംബസി യുടെ പരാതി സ്വീകരണ കേന്ദ്രം അബുദാബി ഐ. എസ്. സി. യില്‍

March 24th, 2011

അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ പൌരന്മാ രുടെ പരാതി കള്‍ സ്വീകരിക്കു ന്നതിനും പരിഹരി ക്കുന്നതി നുമായി ഇന്ത്യന്‍ എംബസിയുടെ നേതൃത്വ ത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അബുദാബി യില്‍ ‘വാക്ക് ഇന്‍ കൗണ്ടര്‍’ ആരംഭിക്കുന്നു.

ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ ( ഐ. എസ്. സി. ) കോണ്‍ഫറന്‍സ് ഹാളില്‍ എല്ലാ വെള്ളിയാഴ്ച കളിലും ഉച്ചയ്ക്ക് 3 മണി മുതല്‍ 7 മണി വരെ ഈ കേന്ദ്രം പ്രവര്‍ത്തിക്കും. തൊഴില്‍ സംബന്ധമായ പരാതികള്‍, യാത്രാ പ്രശ്‌നങ്ങള്‍, വ്യക്തി പരമായ കാര്യങ്ങള്‍, തുടങ്ങി ഏത് പരാതികളും ഈ കേന്ദ്ര ത്തില്‍ അറിയിക്കാം.

ഈ കേന്ദ്ര ത്തിന്‍റെ ഉദ്ഘാടനം ഏപ്രില്‍ ഒന്നിന് 3 മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് നിര്‍വ്വഹിക്കും. വി. എഫ്. എസ് (ജി. സി. സി.) എല്‍. എല്‍. സി. എന്ന ഔട്ട് സോഴ്‌സിംഗ് ഏജന്‍സി യാണ് ഇന്ത്യന്‍ എംബസിക്കു വേണ്ടി ജോലി ചെയ്യുക.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

Page 1 of 212

« Previous « സിനിമാറ്റിക് സംഘ നൃത്ത മത്സരം കെ. എസ്. സി. യില്‍
Next Page » ഇസ് ലാഹി സെന്റര്‍ പൊതു പ്രഭാഷണം ഫഹാഹീലില്‍ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine