അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ പൌരന്മാ രുടെ പരാതി കള്‍ സ്വീകരിക്കു ന്നതിനും പരിഹരി ക്കുന്നതി നുമായി ഇന്ത്യന്‍ എംബസിയുടെ നേതൃത്വ ത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അബുദാബി യില്‍ ‘വാക്ക് ഇന്‍ കൗണ്ടര്‍’ ആരംഭിക്കുന്നു.
ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ ( ഐ. എസ്. സി. ) കോണ്‍ഫറന്‍സ് ഹാളില്‍ എല്ലാ വെള്ളിയാഴ്ച കളിലും ഉച്ചയ്ക്ക് 3 മണി മുതല്‍ 7 മണി വരെ ഈ കേന്ദ്രം പ്രവര്‍ത്തിക്കും. തൊഴില്‍ സംബന്ധമായ പരാതികള്‍, യാത്രാ പ്രശ്‌നങ്ങള്‍, വ്യക്തി പരമായ കാര്യങ്ങള്‍, തുടങ്ങി ഏത് പരാതികളും ഈ കേന്ദ്ര ത്തില്‍ അറിയിക്കാം.
ഈ കേന്ദ്ര ത്തിന്‍റെ ഉദ്ഘാടനം ഏപ്രില്‍ ഒന്നിന് 3 മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് നിര്‍വ്വഹിക്കും. വി. എഫ്. എസ് (ജി. സി. സി.) എല്‍. എല്‍. സി. എന്ന ഔട്ട് സോഴ്‌സിംഗ് ഏജന്‍സി യാണ് ഇന്ത്യന്‍ എംബസിക്കു വേണ്ടി ജോലി ചെയ്യുക.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍, നിയമം, പ്രവാസി
നന്ദി ഇ-പത്രം
ഇങ്ങിനെയുള്ള വാര്‍ത്തകള്‍ക്കു പ്രാധാന്യം കൊടുക്കണം
(സിദ്ധീഖ് )
this very happy news and a special thanks to all the respected members.