Tuesday, October 18th, 2011

ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന്‍ ആയി ലഭിക്കും

indian-visa-epathram

ദുബായ്‌ : ഇന്ത്യയിലേക്ക്‌ വിസ എടുക്കാന്‍ ഇനി ഇന്ത്യന്‍ കോണ്‍സുലേറ്റ്‌, എംബസി എന്നിവയിലെ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ട ആവശ്യമില്ല. വിസയ്ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി പൂരിപ്പിച്ചു നല്‍കാന്‍ ഉള്ള സംവിധാനം നിലവില്‍ വന്നതായി ദുബായില്‍ നടന്ന പത്രസമ്മേളനത്തില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് അറിയിച്ചു.

ഇന്ന് മുതല്‍ ഈ സൗകര്യം പ്രവര്‍ത്തനക്ഷമമാവും. എന്നാല്‍ തല്‍ക്കാലം പഴയ സംവിധാനവും സമാന്തരമായി പ്രവര്‍ത്തിക്കും. എന്നാല്‍ 2012 ജനുവരിയോടെ കോണ്‍സുലേറ്റുകളിലും എംബസികളിലും വിസാ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തലാക്കും. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി മാത്രമാവും പിന്നീട് വിസാ അപേക്ഷകള്‍ സ്വീകരിക്കുക.

ബി. എല്‍. എസ്. ഇന്റര്‍നാഷ്ണല്‍ സര്‍വീസസ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കിയത് എന്ന് അംബാസിഡര്‍ വിശദീകരിച്ചു. ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സ്വയം പൂരിപ്പിക്കുവാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ ബി. എല്‍. എസ്. ഇന്റര്‍നാഷണല്‍ സര്‍വീസസിന്റെ സഹായം തേടാം. 25 ദിര്‍ഹം ഫീസ്‌ ഇതിനായി ഇവര്‍ ഈടാക്കും.

225 ദിര്‍ഹം ഫീസ്‌ നല്‍കിയാല്‍ ഇവിടെ നിന്നും കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭിക്കും എന്നും അംബാസിഡര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ ആയി അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

അപേക്ഷ പൂരിപ്പിച്ചു കഴിഞ്ഞാല്‍ കിട്ടുന്ന ഫയല്‍ നമ്പരോ അപേക്ഷ പ്രിന്റ്‌ ചെയ്തതോ മറ്റ് ആവശ്യമുള്ള രേഖകളുമായി യു.എ.ഇ. യിലുള്ള ഏതെങ്കിലും ബി. എല്‍. എസ്. ഇന്റര്‍നാഷ്ണല്‍ സര്‍വീസസ്‌ ഓഫീസുകളില്‍ ഏല്‍പ്പിക്കണം.

ഇത്തരത്തില്‍ വിസാ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നതോടെ ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റുകളിലും തിരക്ക് കുറയും എന്നും മറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള കാലവിളംബം കുറയ്ക്കുവാനും ഇത് സഹായിക്കും എന്നുമാണ് പ്രതീക്ഷ എന്ന് അംബാസിഡര്‍ പറഞ്ഞു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ബാബു രാജ് & പീർ മുഹമ്മദ് ഗോൾഡൻ ഹിറ്റ്‌സ് 2019 അജ്മാനിൽ
  • കെ. എം. സി. സി. മാധ്യമ പുരസ്കാരം ‘e പത്രം’ പ്രതിനിധിക്ക്
  • സമദാനി യുടെ ‘മദീന യിലേ ക്കുള്ള പാത’ വെള്ളി യാഴ്ച 
  • ശങ്കർ മഹാ ദേവന്റെ ലൈവ് സംഗീത ക്കച്ചേരി ഐ. എസ്. സി. യിൽ
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം വെള്ളിയാഴ്ച
  • സി. പി. ടി. – യു. എ. ഇ. ക്ലബ്ബ് ജേഴ്സി റിലീസ് ചെയ്തു
  • സമാജം ‘ഡാന്‍സ് ഡാന്‍സ്’ അരങ്ങേറി
  • യു. എ. ഇ. എക്സ് ചേഞ്ച് – ചിരന്തന സാഹിത്യ പുരസ്കാര സമര്‍പ്പണം
  • കെ. എസ്. സി. കേരളോത്സവം : ‘നാട്ടു പൊലിമ’ അരങ്ങേറും
  • പ്രവർത്തക സംഗമവും പി. വി. ഹമീദ് മോൻ സ്മാരക മാധ്യമ പുരസ്കാരവും
  • ശൈഖ് സുൽത്താൻ ബിൻ സായിദ് അന്തരിച്ചു
  • ഗേറ്റ് ഫുട് ബോള്‍ ടൂർണ്ണ മെന്റ് : AK 47 തളിപ്പറമ്പ വീണ്ടും ചാമ്പ്യന്മാർ
  • കുടുംബ സംഗമം ‘ഒപ്പരം -2019’ ശ്രദ്ധേയമായി
  • കെ. എസ്. സി. നാടക രചനാ മത്സരം 2019
  • കെ. എം. സി. സി. വനിതാ വിംഗ് ‘ഡിലിജെൻഷിയ’
  • ആർട്ട് മേറ്റ്സ് ‘ഫിയസ്റ്റ’ അരങ്ങേറി
  • തണുപ്പു കാലം തുടങ്ങുന്നു : മുന്നറി യിപ്പു മായി ശക്തമായ കാറ്റും മഴയും
  • ഇന്ത്യന്‍ സ്ഥാനപതി അധികാര പത്രം സമർപ്പിച്ചു 
  • ചിരന്തന സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • ശൈഖ് ഖലീഫ ബിൻ സായിദ് വീണ്ടും പ്രസിഡണ്ട് പദവിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine