അബൂദബി : എയര്‍ ഇന്ത്യ സര്‍വ്വീസു കളില്‍ ഇന്നു വരെ അനുവദിച്ചിരുന്ന ലഗ്ഗേജ് പരിധി കുറച്ചു. എയര്‍ ഇന്ത്യയുടെ ഫ്രീ ബാഗ്ഗേജ് അലവന്‍സ് പ്രകാരം ഇക്കോണമി ക്ലാസില്‍ 40 കിലോ കൊണ്ടു പോകാന്‍ അനുവദിച്ചിരുന്നു. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെ യാത്ര ചെയ്യുന്നവര്‍ 30 കിലോ മാത്രമേ കൊണ്ടു പോകാന്‍ അനുവദിക്കുക യുള്ളൂ എന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
ഏപ്രില്‍ 11 മുതല്‍ ഇഷ്യൂ ചെയ്യുന്ന ടിക്കറ്റു കള്‍ക്കാണ് ഇതു ബാധിക്കുക. എന്നാല്‍, ഇന്നലെ വരെ എടുത്തിരുന്ന ജൂണ്‍ ഒന്നിനും ജൂലൈ 31നും ഇടയില്‍ യാത്ര ചെയ്യേണ്ടതായ ടിക്കറ്റുകള്‍ക്ക് ഇത് ബാധകമല്ല. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്ന വര്‍ക്ക് 50 കിലോ ലഗ്ഗേജ് കൊണ്ടുപോകാം. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല.
ഇപ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്, എയര്‍ അറേബ്യ തുടങ്ങിയ ബജറ്റ് എയര്‍ലൈനു കളില്‍ 30 കിലോ പരിധി യാണുള്ളത്. ഈ വിമാന ങ്ങളെ അപേക്ഷിച്ച് എയര്‍ ഇന്ത്യ യില്‍ ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്. കൂടുതല്‍ പണം നല്‍കിയാലും 40 കിലോ ലഗ്ഗേജ് കൊണ്ടു പോകം എന്നത് യാത്രക്കാര്‍ക്ക് ആശ്വാസമായിരുന്നു
ഇപ്പോള്‍ ഫ്രീ ബാഗ്ഗേജ് അലവന്‍സ് 30 കിലോ ആയതോടെ എയര്‍ ഇന്ത്യ യിലെയും ബജറ്റ് എയര്‍ലൈനു കളിലെയും ലഗ്ഗേജ് പരിധി ഒരുപോലെയായി.
- pma
എയരിന്ത്യയ്ക്ക് നന്ദ്രി. മറ്റ് എയര്‍ലൈസുകള്‍ ഇരുപത്-ഇരുപത്തിമൂന്ന് എന്നതിലേയ്ക്ക് കുറച്ചപ്പോള്‍ എയരിന്ത്യ മുപ്പതെങ്കിലും തരാന്‍ തോന്നിയല്ലോ!!!.