റിയാദ്: സൗദി അറേബ്യയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്‌ത്രീകള്‍ക്ക് വോട്ട് ചെയ്യാന്‍ രാജാവ് അബ്‌ദുള്ള അനുമതി നല്‍കും. ഇതോടെ സ്‌ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവസരമൊരുങ്ങും. ഷൂറാ കൗണ്‍സിലില്‍ ചേരാനും സ്ത്രീകള്‍ക്ക് അനുമതിയുണ്ടായിരിക്കും. അടുത്ത ഘട്ടത്തില്‍ നടക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളിലാണ് സ്ത്രീകള്‍ക്ക് വോട്ടവകാശവും മത്സര സ്വാതന്ത്രവും നല്‍കുക. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായ വ്യാഴാഴ്ച നടക്കുന്ന മുനിസിപ്പില്‍ തെരഞ്ഞെടുപ്പില്‍ പുരുഷന്‍മാര്‍ മാത്രമേ മത്സരിക്കൂ. 2015ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പു മുതല്‍ സ്ത്രീകള്‍ക്കു വോട്ടുചെയ്യാന്‍ അവസരമുണ്ടാവും. രാജ്യത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് സ്ത്രീകള്‍ക്കു ഭരണകാര്യങ്ങളില്‍ പ്രാതിനിധ്യം നല്‍കുന്നത്. സാമൂഹിക ജീവിതത്തില്‍ സ്ത്രീകളുടെ പ്രാധാന്യം മനസിലാക്കിയാണു തീരുമാനമെന്നു രാജാവ് പറഞ്ഞു.
- ജെ.എസ്.