അബുദാബി : കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനുള്ള സുപ്രധാന കരാറില്‍ ഇന്ത്യയും യു. എ. ഇ. യും ബുധനാഴ്ച ഒപ്പു വെയ്ക്കും. ഇതോടൊപ്പം സുരക്ഷാ സഹകരണം ശക്തമാക്കുന്ന തിനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പു വെയ്ക്കും. ആഭ്യന്തര മന്ത്രി പി. ചിദംബരവും യു. എ. ഇ. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ലഫ്റ്റനന്‍റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാനുമാണ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന കരാറുകളില്‍ ഒപ്പു വെയ്ക്കുന്നത്.
ഇന്ത്യന്‍ എംബസ്സിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അംബാസഡര്‍ എം. കെ. ലോകേഷ് ആണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ യു. എ. ഇ. യിലെ ജയിലുകളില്‍ 1,200 ഓളം ഇന്ത്യന്‍ തടവുകാര്‍ ഉണ്ട്. അതില്‍ 40 സ്ത്രീകള്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഒരു യു. എ. ഇ. ക്കാരന്‍ മാത്രമാണ് ഇന്ത്യന്‍ ജയിലില്‍ ഉള്ളത്. ഇദ്ദേഹത്തിന്റെ വിചാരണ പൂര്‍ത്തിയായിട്ടില്ല.
യു. എ. ഇ. ജയിലു കളില്‍ ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാത്രമാണ് കരാര്‍ ബാധകമാവുക. ഇവരുടെ തടവു ജീവിത ത്തിന്റെ ശിഷ്ട കാലം ഇന്ത്യന്‍ ജയിലു കളില്‍ തുടര്‍ന്നാല്‍ മതി. ഭീകരത, കള്ളപ്പണം, ചൂതാട്ടം തുടങ്ങിയവയ്ക്ക് എതിരെയുള്ള നടപടികള്‍ ശക്തിപ്പെടുത്തുക യാണ് സുരക്ഷാ സഹകരണ കരാറിലൂടെ ലക്ഷ്യമിടുന്നത്.
- pma