അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗവും ശരത് ചന്ദ്രന്റെ സുഹൃത്തുക്കളും ചേര്‍ന്ന് കെ. എസ്. സി. യില്‍ വെച്ച് അനുസ്മരണവും ശരത് ചന്ദ്രന്റെ ‘ഒരു മഴുവിന്റെ ദൂരം മാത്രം” എന്ന ഡോക്ക്യുമെന്ററിയുടെ പ്രദര്‍ശനവും നടത്തി. അനുസ്മരണ യോഗം കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്തു, കെ. എസ്. സി. കലാ വിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍ അദ്ധ്യക്ഷത വഹിച്ചു.
അജി രാധാകൃഷണന്‍ സ്വാഗതവും, ഫൈസല്‍ ബാവ ശരത് ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണവും നടത്തി.