നാടക സൌഹൃദം റിഹേഴ്സല്‍ ക്യാമ്പ്‌ ആരംഭിച്ചു

November 9th, 2011

kb-murali-inaugurate-drama-camp-2011-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന നാടകോത്സവം 2011 ല്‍ അവതരിപ്പിക്കാന്‍ വേണ്ടി അബുദാബി നാടക സൌഹൃദ ത്തിന്‍റെ റിഹേഴ്സല്‍ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്‍റെ ഉദ്ഘാടനം കെ. എസ്. സി പ്രസിഡന്‍റ് കെ. ബി. മുരളി നിര്‍വ്വഹിച്ചു.

നാടക സൌഹൃദം സെക്രട്ടറി കെ. വി. സജ്ജാദ് സ്വാഗതം ആശംസിച്ചു. ക്യാമ്പ്‌ ഡയരക്ടര്‍ ശരീഫ്‌ മാന്നാര്‍, വക്കം ജയലാല്‍, അസ്മോ പുത്തഞ്ചിറ, ഇസ്കന്ദര്‍ മിര്‍സ, റോബിന്‍ സേവ്യര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നാടക സംവിധായകന്‍ സുവീരന്‍ ക്യാമ്പിനു നേതൃത്വം നല്‍കി.  ട്രഷറര്‍ ടി. കൃഷണ കുമാര്‍ നന്ദി പ്രകാശിപ്പിച്ചു.

artist-in-ksc-drama-camp-ePathram

കഴിഞ്ഞ കുറെ വര്‍ഷ ങ്ങളിലായി നിരവധി പുതിയ പ്രതിഭകളെ കലാ രംഗത്തേക്ക് കൈ പിടിച്ചു യര്‍ത്തിയ നാടക സൌഹൃദം ചെയ്യുന്ന ഈ വര്‍ഷത്തെ നാടക ത്തിലേക്ക് കലാകാരന്മാരെ യും അണിയറ പ്രവര്‍ത്തകരേയും ക്ഷണിക്കുന്നതായി പ്രസിഡന്‍റ് പി. എം. അബ്ദുല്‍ റഹിമാന്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 050 41 45 939, 050 73 22 932

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

“അശ്വമേധം” വയലാര്‍ അനുസ്മരണം ഷാര്‍ജയില്‍

October 24th, 2011

vayalar-ramavarma-epathram

ഷാര്‍ജ: പ്രസക്തിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന വയലാര്‍ രാമവര്‍മ്മയുടെ അനുസ്മരണം സംഘടിപ്പിക്കുന്നു. ‘അശ്വമേധം’ എന്ന പേരില്‍ ഒക്ടോബര്‍ 28, വെള്ളിയാഴ്ച 3 മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് അനുസ്മരണം.
യു. എ. ഇ യിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ്‌ വയലാര്‍ കവിതകളുടെ ചിത്രീകരണവും ചിതപ്രദര്‍ശനവും നടത്തും. ശശിന്‍ സാ, ഹാരീഷ് തചോടി, രഞ്ജിത്ത് രാമചന്ദ്രന്‍ ‍, ഷാഹുല്‍ കൊല്ലന്‍കോട്, അനില്‍ താമരശേരി, രാജീവ്‌ മുളക്കുഴ, ജോഷി ഒഡേസ, റോയി മാത്യു, ഷാബു, ഗോപാല്‍ , ജയന്‍ ക്രയോന്‍സ്, നദീം മുസ്തഫ, രാജേഷ്‌ ബാബു, ഷിഹാബ് ഉദിന്നൂര്‍, കാര്‍ട്ടൂനിസ്റ്റ്‌ അജിത്ത്, ഹരീഷ് ആലപ്പുഴ, രഘു കരിയാട്ട്, സുജിത്ത് എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്നു കവിയരങ്ങില്‍ ശിവപ്രസാദ്, നസീ൪ കടിക്കാട്, അസ്മോ പുത്തന്‍ചി, റ്റി. എ. ശശി, സൈനുദീന്‍ ഖുറൈഷി, അനൂപ്‌ ചന്ദ്രന്‍, രാജേഷ്‌ ചിത്തിര, അഷ്‌റഫ്‌ ചമ്പാട് എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് “നവോത്ഥാനം മലയാള സാഹിത്യത്തില്‍” എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
രാജീവ്‌ ചേലനാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജി. എസ്. പത്മകുമാര്‍ വിഷയം അവതരിപ്പിക്കും. വിവിധ സംഘടനാ പ്രതിനിധികളായ ജോഷി രാഘവന്‍ (യുവകലാസാഹിതി), ഡോ. അബ്ദുല്‍ ഖാദര്‍ (പ്രേരണ), മുഹമ്മദ്‌ ഇഖ്‌ബാല്‍ (ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി), ആയിഷ സക്കീ൪,
ടി. കൃഷ്ണകുമാ൪ എന്നിവര്‍ പ്രസംഗിക്കും. ഫൈസല്‍ ബാവ അധ്യക്ഷനായിരിക്കും.
സെമിനാറിനുശേഷം ഇസ്കിന്ധര്‍ മിര്‍സ രചനയും സംവിധാനവും നിര്‍വഹിച്ച മതിലുകള്‍‍ക്കപ്പുറം എന്ന ചിത്രീകരണം, അബുദാബി നാടകസൗഹൃദം അവതരിപ്പിക്കും.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. നാടകോത്സവം : സ്‌ക്രിപ്റ്റുകള്‍ ക്ഷണിക്കുന്നു

October 16th, 2011

ksc-drama-fest-logo-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ രണ്ടാം വാരത്തില്‍ സംഘടി പ്പിക്കുന്ന മൂന്നാമത് സമ്പൂര്‍ണ്ണ കെ. എസ്. സി. നാടകോത്സവ ത്തിന് സ്‌ക്രിപ്റ്റുകള്‍ ക്ഷണിക്കുന്നു.

ഒന്നര മണിക്കൂര്‍ മുതല്‍ രണ്ടര മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ളതും യു. എ. ഇ. യില്‍ അവതരണ യോഗ്യ മായതുമായ സൃഷ്ടികള്‍ നവംബര്‍ 20 നകം സെന്‍റര്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 02 631 44 55 – 050 44 62 791 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം എന്ന്‍ സെന്‍റര്‍ കലാവിഭാഗം സെക്രട്ടറി ഗോപാല്‍ അറിയിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരള മാതൃക രൂപ പ്പെടുത്തുന്നതില്‍ നാടക വേദി വഹിച്ച പങ്ക് നിര്‍ണ്ണായകം : പ്രമോദ് പയ്യന്നൂര്‍

October 10th, 2011

pramod-payyannur-in-ksc-ePathram
അബുദാബി : ലോകത്തെങ്ങും ചര്‍ച്ച ചെയ്യപ്പെട്ട കേരള മാതൃക രൂപപ്പെടുത്തുന്നതിലും മലയാളി കളുടെ സാംസ്‌കാരിക ബോധം നിര്‍ണ്ണയി ക്കുന്നതിലും മഹത്തര മായ പങ്കു വഹിച്ച ചരിത്ര മാണ് മലയാള നാടക വേദിക്കും നാടക പ്രസ്ഥാനമായ കെ. പി. എ. സി.ക്കും ഉള്ളത് എന്ന് പ്രശസ്ത സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ അഭിപ്രായപ്പെട്ടു.

യുവ കലാ സാഹിതി അബുദാബി യുടെ നാടക വിഭാഗമായ തോപ്പില്‍ഭാസി നാടക പഠന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

നവോത്ഥാന കാലഘട്ട ത്തില്‍ മലയാളി യുടെ ബോധത്തെ ശരിയായ ദിശയില്‍ രൂപപ്പെടുത്തു ന്നതിനും അനാചാര ങ്ങള്‍ക്കും അന്ധവിശ്വാസ ങ്ങള്‍ക്കും എതിരെ പൊതു സമൂഹത്തെ ഉയര്‍ത്തി ക്കൊണ്ടു വരുന്നതിനും മലയാള നാടക വേദിക്ക് കഴിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിനു തന്നെ മാതൃക യായ മതനിരപേക്ഷ സമൂഹ മായി കേരളം മാറിയതിനു പിന്നിലെ നിരവധി ഘടക ങ്ങളില്‍ ഒന്നായിരുന്നു നവോത്ഥാന കാലത്ത് അവതരിപ്പി ക്കപ്പെട്ട മലയാള നാടകങ്ങള്‍. കെ. പി. എ. സി. എന്ന നാടക പ്രസ്ഥാനത്തെ ജനകീയ മാക്കിയ അമര ക്കാരന്‍ ആയിരുന്നു തോപ്പില്‍ ഭാസി. അദ്ദേഹത്തിന്‍റെ പേരില്‍ ഒരു നാടക കൂട്ടായ്മ രൂപം കൊള്ളുന്നതില്‍ സന്തോഷം ഉണ്ടെന്നും പ്രമോദ് പറഞ്ഞു.

ഇ. ആര്‍. ജോഷിയുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളന ത്തില്‍ ബാബു വടകര, ശശിഭൂഷണ്‍, കെ. വി. ബഷീര്‍, ചന്ദ്രശേഖരന്‍, സജു കെ. പി. എ. സി. എന്നിവര്‍ സംസാരിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാടക ക്യാമ്പ്‌ അബുദാബിയില്‍

October 6th, 2011

yks-drama-camp-ePathram
അബുദാബി : യുവ കലാ സാഹിതി അബുദാബി യുടെ ‘തോപ്പില്‍ ഭാസി സ്മാരക നാടക പഠന കേന്ദ്രം’ ഉദ്ഘാടനവും നാടക ക്യാമ്പും ഒക്ടോബര്‍ 7 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പ്രശസ്ത നാടക സംവിധായകന്‍ പ്രമോദ്പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്യും.

പ്രമോദ് പയ്യന്നൂര്‍ നേതൃത്വം നല്‍കന്ന നാടക ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ യുവ കലാ സാഹിതി തിയ്യേറ്റര്‍ ക്ലബ്ബ് കണ്‍വീനര്‍ കെ. പി. എ. സി. സജു ( 050 – 13 44 829 ) വുമായി ബന്ധപ്പെടുക.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 41234

« Previous « സീതി സാഹിബ് സ്മാരക അവാര്‍ഡ്‌ റസാക്ക് ഒരുമനയൂരിന്
Next Page » ജനശക്തി യുടെ മന്ദിരം : ഓപ്പണ്‍ ഫോറം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine