റാസല്‍ ഖൈമ : പങ്കെടുത്ത കുരുന്നു കള്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിച്ചും ആവേശം പടര്‍ത്തിയും യുവ കലാ സാഹിതി യുടെ കളിവീട് റാസല്‍ ഖൈമ യില്‍ അരങ്ങേറി. റാസല്‍ ഖൈമ യിലെ വിവിധ സ്‌കൂളു കളില്‍ നിന്നെത്തിയ കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തം കളിവീടിനെ സജീവ മാക്കി. റാസല്‍ ഖൈമ ഐ. ആര്‍. സി. യില്‍ നടന്ന കളിവീട് യുവ കലാ സാഹിതി പ്രസിഡന്‍റ് പി. എന്‍. വിനയ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്‍റ് കെ. രഘുനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി അംഗം അഡ്വ. നജ്മുദ്ദീന്‍ ആശംസകള്‍ നേര്‍ന്നു.
ചിത്രരചന, അഭിനയം, നാടന്‍ പാട്ട്, ശാസ്ത്രം എന്നിങ്ങനെ നാലു മേഖല കളിലായി കുട്ടികള്‍ കളിവീടി ന്‍റെ ഭാഗമായി. പ്രേംകുമാര്‍, സേതു പാലൂര്‍, ഇ. പി. സുനില്‍, ജോഷി ഒഡേസ്സ, കെ. രഘു നന്ദന്‍ എന്നിവര്‍ വ്യത്യസ്ത വിഭാഗ ങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വൈകിട്ട് നടന്ന സമാപന സമ്മേളനം ജനറല്‍ സെക്രട്ടറി ഇ. ആര്‍. ജോഷി ഉദ്ഘാടനം ചെയ്തു. ഷിഹാബുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. അഷറഫ് എടപ്പാള്‍, ഷാജി, അലിയാര് കുഞ്ഞ്, ഷാഹുല്‍ ഹമീദ്, നജീബ് പള്ളിത്താനം, മോഹന്‍, ബെന്‍സി, മുഹമ്മദാലി എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളന ത്തോട് അനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, യുവകലാസാഹിതി