വിദ്യാര്‍ഥികളുടെ 192 ദശലക്ഷം ദിര്‍ഹം ഫീസ് കുടിശ്ശിക എഴുതിത്തള്ളി

August 18th, 2012

school children-epathram

അബൂദബി: അബൂദബി എമിറേറ്റിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദേശികളായ 15,750 വിദ്യാര്‍ഥികളുടെ ഫീസ് കുടിശ്ശിക എഴുതിത്തള്ളി. മൂന്നു വര്‍ഷത്തെ ട്യൂഷന്‍ ഫീസ് കുടിശ്ശികയാണ് പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എഴുതിത്തള്ളിയത്. 15,750 വിദ്യാര്‍ഥികളുടെ കുടിശ്ശിക ഇനത്തില്‍ ഏതാണ്ട് മൊത്തം 192 ദശലക്ഷം ദിര്‍ഹമാണ് എഴുതി തള്ളിയത്. ഈ ഉത്തരവ് ഇതിനകം അബൂദബി എജുക്കേഷന്‍ കൗണ്‍സിലിന് ലഭിച്ചു എന്ന് അറിയിച്ചു. ഈ ആനുകൂല്യം കൂടുതലും ഗുണം ചെയ്യുക അബൂദബിക്ക് പുറമെ അല്‍ഐന്‍, പശ്ചിമ മേഖല എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on വിദ്യാര്‍ഥികളുടെ 192 ദശലക്ഷം ദിര്‍ഹം ഫീസ് കുടിശ്ശിക എഴുതിത്തള്ളി

വര്‍ത്തമാന കാലത്തെ സാംസ്കാരിക പ്രതിസന്ധി

October 25th, 2011

prof-erumeli-parameshwaran-pillai-epathram

ഷാര്‍ജ : വര്‍ത്തമാന കാലത്തെ സാംസ്കാരിക പ്രതിസന്ധി സമൂഹത്തിന്റെ മൂല്യച്യുതിയില്‍ നിന്നുയിര്‍ഭവിച്ചതാണെന്നും , മനസ്സുകളെ വിമലീകരിക്കാന്‍ കഴിവുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അഭാവമാണ് ഇന്നത്തെ സംസ്കാരിക അധപതനത്തിന്റെ പ്രധാന കാരണമെന്നും പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അഭിപ്രായപ്പെട്ടു. സാഹിത്യ പഠനത്തിലൂടെയും, മാതൃഭാഷാ പഠനത്തിലൂടെയും മനസ്സുകളിലേക്ക് വെളിച്ചം വീശുന്ന അത്തരം വിദ്യാഭ്യാസ രീതി തന്നെ ഇല്ലാതായിരിക്കുന്നു. കാലങ്ങള്‍ക്ക് മുന്‍പ് ശ്രീബുദ്ധന്‍ പോലും മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞിട്ടുണ്ട്. കുറഞ്ഞത് നാലാം ക്ലാസ് വരെയെങ്കിലും കുഞ്ഞുങ്ങളെ മാതൃഭാഷ പഠിപ്പിച്ചു അവരെ നമ്മുടെ സംസ്കാരത്തിന്റെ നറുമണം ഉള്ളവരാക്കുന്നതിനു പകരം, അന്യ ഭാഷാ പഠനവും, എടുക്കാനാകാത്ത പഠന ഭാരവും നല്‍കി നാം അവരെ വളര്‍ത്തി എടുക്കുന്നത് സമൂഹത്തിനു ഗുണമില്ലാത്ത, വ്യക്തി ശുദ്ധിയില്ലാത്ത പൌരന്മാരായിട്ടാണ്. കളിയുടേയും സൌഹൃദങ്ങളുടെയും ലോകത്തു നിന്നും അടര്‍ത്തി മാറ്റി നാമവരെ വളര്‍ത്തുന്നത് ഏകാന്തതയുടെയും, സ്വാര്‍ത്ഥതയുടെയും രാജകുമാരന്മാരായാണ് എന്നും അദ്ദേഹം പറഞ്ഞു.

അസ്തിത്വ വാദികളായ സാഹിത്യകാരന്മാരും ആധുനിക സാഹിത്യകാരന്മാരുമൊക്കെ തന്നെ ഒരു പരിധി വരെ ഈ സംസ്കാരിക അധപതനത്തിനു ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അസ്തിത്വ വാദമെന്നത് തികച്ചും വ്യക്തി കേന്ദ്രീകൃതമാണ്‌. സമൂഹത്തിന് പ്രസക്തമായ സന്ദേശങ്ങള്‍ നല്‍കാത്ത, പൊതുവില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാത്ത ഇത്തരം സാഹിത്യം, പക്ഷെ ഒട്ടും പുരോഗമനപരമല്ല എന്ന് പറയുന്നത് അത് കൊണ്ടാണ്. ആധുനിക സാഹിത്യവും അസ്തിത്വ വാദവും മുന്നോട്ടു വയ്ക്കുന്ന സിദ്ധാന്തങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ, അവരുടെ എഴുത്തിലെ ആര്‍ജ്ജവത്തെയും സത്യസന്ധതയെയും പുരോഗമന സാഹിത്യകാരന്മാര്‍ എന്നും അംഗീകരിച്ചിട്ടുണ്ട്. ഈ ആശയ സംഘര്‍ഷത്തില്‍ നിന്നും ഉണ്ടായ ഒരു തലമുറയെ നിഷ്ക്രിയരാക്കുന്നതാണ് ഇന്നത്തെ സാമൂഹ്യാവസ്ഥ എന്നത് തികച്ചും ഖേദകരമാണ്.

മാസ് ഷാര്‍ജയുടെ വേദിയില്‍ “വര്‍ത്തമാന കാലം സാംസ്കാരിക പ്രതിസന്ധി” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൈരളി ടി. വി. ഡയറക്ടര്‍ എ. കെ. മൂസ മാസ്റ്റര്‍ അനുബന്ധ പ്രഭാഷണം നടത്തി. കൃത്യമായ ചതുര വടിവുകളുടെ അകത്തു നിന്നുള്ള ജീവിത വ്യാപാരം സാംസ്കാരികമായ ഉന്നമനത്തിനു തീര്‍ത്തും അനുഗുണമല്ലെന്നു അദ്ദേഹം പറഞ്ഞു. അത്തരം കണക്കു കൂട്ടലുകള്‍ ജീവിതത്തിന്റെ സ്നേഹ സമ്പന്നമല്ലാത്ത യാന്ത്രികതയിലേക്കു മാത്രമേ നമ്മെ എത്തിക്കൂ എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്റ്‌ കെ. ബാലകൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മാസ് പ്രസിഡന്റ്റ്‌ ശ്രീപ്രകാശ്‌ അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി അഫ്സല്‍ സ്വാഗതം ആശംസിച്ചു.

കാക്കനാടന്‍, മുല്ലനേഴി, കാര്‍ടൂണിസ്റ്റ്‌ കുട്ടി, സി. പി. എം. നേതാവും മുന്‍ കാസര്‍ഗോഡ്‌ എം. പി. യുമായ ഗോവിന്ദന്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. അനില്‍ അമ്പാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. രമേശ്‌ പി. പി. നന്ദി രേഖപ്പെടുത്തി .

അയച്ചു തന്നത് : ശ്രീപ്രകാശ്‌

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കുട്ടികള്‍ക്കായി ‘കളിവീട് – 2011’

October 11th, 2011

yks-kaliveedu-at-ksc-ePathram
അബുദാബി : യുവ കലാ സാഹിതി യുടെ ആഭിമുഖ്യ ത്തില്‍ യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ ക്യാമ്പുകള്‍ ‘കളിവീട് – 2011’ എന്ന പേരില്‍ അരങ്ങേറും.

അബുദാബി, മുസ്സഫ, ദുബായ്, ഷാര്‍ജ, എന്നിവിട ങ്ങളിലായി നടക്കുന്ന കളിവീടിന്‍റെ ആദ്യത്തെ എഡിഷന്‍ അബുദാബി യില്‍ ഒക്ടോബര്‍ 14 വെള്ളിയാഴ്ച നാല് മണി മുതല്‍ കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും.

മലയാള ഭാഷ യുടെ മാധുര്യത്തെ കുട്ടികള്‍ക്കായി പരിചയ പ്പെടുത്തുന്ന കളിവീട്ക്യാമ്പ് അഭിനയം, ചിത്രകല, ശാസ്ത്രം, സംഗീതം എന്നീ വിഷയ ങ്ങളെ അധികരിച്ചാണ് രൂപ പ്പെടുത്തി യിരിക്കുന്നത്. അഞ്ചു മുതല്‍ പതിനഞ്ചു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ക്യാമ്പി ലേക്കുള്ള പ്രവേശനം സൗജന്യം ആയിരിക്കും. അബുദാബി യില്‍ നടക്കുന്ന ക്യാമ്പിന് ജോഷി ഒഡേസ, ഇ. പി. സുനില്‍, കെ. പി. എ. സി. സജു, ദിവ്യ വിമല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക് 050 – 32 82 526, 050 – 720 23 48, 050 – 78 25 809 എന്നീ നമ്പറു കളില്‍ ബന്ധപ്പെടണം.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാന്ധിയന്‍ സ്റ്റഡി സെന്‍റര്‍ അബുദാബി യില്‍

October 4th, 2011

gandhiyan-study-centre-abudhabi-ePathram
അബുദാബി : ഗള്‍ഫില്‍ ആദ്യമായി ഗാന്ധിയന്‍ സ്റ്റഡി സെന്‍ററിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. ഗാന്ധിയന്‍ ദര്‍ശന ങ്ങള്‍ പഠിപ്പിക്കുക, ഗാന്ധിയെ ക്കുറിച്ചുള്ള അറിവുകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്ക് പകര്‍ന്നു നല്‍കുക, പരിസ്ഥിതി സംരക്ഷണം, സ്വാശ്രയത്വം, ലളിത ജീവിതം, അഹിംസാ സിദ്ധാന്തം, സത്യാഗ്രഹം തുടങ്ങിയ വിഷയ ങ്ങള്‍ പ്രചരിപ്പിക്കുക എന്നിവ യാണ് ഗാന്ധിയന്‍ സ്റ്റഡി സെന്‍ററിന്‍റെ ലക്ഷ്യങ്ങള്‍.

അബുദാബി അല്‍നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വിദ്യാര്‍ത്ഥി കളും അദ്ധ്യാപകരും പങ്കെടുത്ത യോഗ ത്തില്‍ സ്‌കൂള്‍ ചെയര്‍മാന്‍ പി. ബാവഹാജി ഗാന്ധിയന്‍ സ്റ്റഡി സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹാരീസ് അദ്ധ്യക്ഷത വഹിച്ചു. വി. ടി. വി. ദാമോദരന്‍, എം. കെ. രവി മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

മഞ്ചേരി യിലെ കേരള ഗാന്ധിഗ്രാം സെക്രട്ടറി ഗാന്ധിഗ്രാം ഷാജി, ഗാന്ധിയന്‍ സ്റ്റഡി സെന്‍ററിന്‍റെ പ്രവര്‍ത്തന ങ്ങളെ ക്കുറിച്ച് വിശദീകരിച്ചു.

യു. എ. ഇ. യില്‍ വിദ്യാര്‍ത്ഥി കള്‍ക്കായി ഗാന്ധിജി യെക്കുറിച്ച് പ്രശേ്‌നാത്തരി സംഘടിപ്പിക്കും. വിജയിക്കുന്ന കുട്ടികള്‍ക്ക് രാജ്ഘട്ട് സന്ദര്‍ശന ത്തിനുള്ള അവസരവും സമ്മാന ങ്ങളും നല്‍കുമെന്ന് ഷാജി പറഞ്ഞു.

സ്‌കൂള്‍ ഹെഡ്‌ഗേള്‍ ഗാന്ധിജി യുടെ സന്ദേശം വായിച്ചു. ഹെഡ്‌ബോയ് നിസ് നൂറുദ്ദീന്‍ ചടങ്ങ് നിയന്ത്രിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഷാജി സലീം നന്ദി പറഞ്ഞു. ഗാന്ധിയന്‍ തത്ത്വ ങ്ങളും ചിത്രങ്ങളും കൊണ്ട് അലങ്കരിച്ച വേദിയില്‍ ആയിരുന്നു ഉദ്ഘാടന ചടങ്ങ്.

ഉദ്ഘാടന പരിപാടിക്കു ശേഷം പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹാരീസിന്‍റെ യും ഗാന്ധിഗ്രാം ഷാജി യുടെയും നേതൃത്വ ത്തില്‍ അല്‍നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ ശുചീകരണ യജ്ഞം നടത്തി.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിദ്യാഭ്യാസത്തെ മത സ്ഥാപനങ്ങള്‍ കമ്പോളവല്ക്കരിക്കുന്നു: ദല ദുബായ്

July 16th, 2011

dala-logo-epathram

ദുബായ്: അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയാണെന്ന് അവകാശപ്പെടുന്ന മത സ്ഥാപനങ്ങളുടെ കമ്പോള താല്‍പര്യത്തിന്റെ വികൃത മുഖം പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകരുടെ വായ മൂടികെട്ടാനുള്ള ശ്രമം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ദുബായ് ആര്‍ട്ട് ലവേഴ്സ് അസോസ്സിയേഷന്‍ (ദല) അഭിപ്രായപ്പെട്ടു. പൊതു (ഭൗതിക) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശത്തെ ക്കുറിച്ചുള്ള മുറവിളികള്‍ക്കു പിന്നിലെ വ്യാപാര താല്പര്യമാണ് കാരക്കോണം സംഭവം വിളിച്ചോതുന്നത്. മതത്തെ മറയാക്കി സാമ്പത്തിക നേട്ടമുണ്ടാക്കുവാനും, ഉന്നത വിദ്യാഭ്യാസം സമ്പന്നരില്‍ മാത്രമായി പരിമിത പ്പെടുത്തുവാനുമുള്ള നികൃഷ്ട ശ്രമമാണ് നടക്കുന്നത്. അദ്ധ്യാപക നിയമനങ്ങളിലൂടെയും, വിദ്യാര്‍ത്ഥി പ്രവേശനത്തിലൂടെയും നേടുന്ന അളവില്ലാത്ത സമ്പത്തില്‍ ഒരു ഭാഗം ഗുണ്ടകളെ പോറ്റാനും ഉപയോഗിക്കുന്നു എന്നാണ്‌ പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുവാനും വിദ്യാഭ്യാസത്തെ രംഗത്തെ സാമൂഹ്യ നീതിയുടെ സംസ്ഥാപനത്തിനും കേരളം ഒറ്റക്കെട്ടായി അണിനിരക്കുകണമെന്ന് ദല ആവശ്യപ്പെട്ടു. സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്ന മാനേജുമെന്റുകളുടെ ഓഫീസുകളും അവരുടെ ‘ആതമീയ കേന്ദ്രങ്ങളും’ പരിശോധിച്ച് അനധികൃത സമ്പത്തുകള്‍ കണ്ടു കെട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ദല ആവശ്യപ്പെട്ടു.

(വാര്‍ത്ത അയച്ചു തന്നത്: സജീവന്‍. കെ. വി.)

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 41234

« Previous « മുംബൈ സ്ഫോടനം. ദല അനുശോചിച്ചു
Next Page » ചിതയിലെ വെളിച്ചം. എം. എന്‍. വിജയന്‍ അനുസ്മരണം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine