അബുദാബി : കല അബുദാബിയും ബ്ലാക്ക് & വൈറ്റ് കല്ലൂരാവി ക്ലബ്ബും സംയുക്ത മായി മലയാളി സമാജ ത്തില്‍ ഇന്‍റര്‍ യു. എ. ഇ. കബഡി ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. യു. എ. ഇ. യിലെ വിവിധ നഗര ങ്ങളില്‍ നിന്നുള്ള ഇരുപതോളം ടീമുകള്‍ ഏറ്റുമുട്ടും. നവംബര്‍ 18 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതലാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുക. നോക്കൗട്ട് അടിസ്ഥാന ത്തില്‍ നടക്കുന്ന ടൂര്‍ണമെന്‍റ് രാത്രി 9 ന് സമാപിക്കും.
സമാപന ചടങ്ങില്‍ മികച്ച ടീമുകള്‍ക്കും കളിക്കാര്‍ക്കും ട്രോഫികളും മെഡലുകളും കാഷ് പ്രൈസും സമ്മാനമായി നല്‍കും. ഏഴു തവണ കേരള സംസ്ഥാന കബഡി ടീമിന്‍റെ നായകനായ ബാലചന്ദ്രന്‍, സംസ്ഥാന ടീം അംഗ ങ്ങളായ അഷറഫ് കെ. എം., സജിത്ത് കുണിയില്‍, രാജേഷ് കുതിരക്കോട് തുടങ്ങിയ താരങ്ങള്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി ജഴ്‌സി അണിയും.
മുസ്സഫ യിലെ മലയാളി സമാജം ഓപ്പണ്‍ ഗ്രൗണ്ടിലാണ് ടൂര്‍ണമെന്‍റ് നടക്കുക. സമാജം ആക്ടിംഗ് പ്രസിഡന്‍റ് യേശുശീലന്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യും. കല അബുദാബി യുടെ വാര്‍ഷികാഘോഷ പരിപാടി യുടെ ഉദ്ഘാടന ത്തോട് അനുബന്ധിച്ചാണ് കബഡി ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചിട്ടുള്ളത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക.
സുരേഷ് പയ്യന്നൂര്‍ (050 570 21 40), സി. കെ. അബ്ദുള്ള (050 58 20 744), മലയാളി സമാജം 02 55 37 600.