അബുദാബി : അബുദാബി യിലെ ഏറ്റവും പഴക്കം ചെന്നതും അപൂര്‍വ്വ ങ്ങളായ പുസ്തക ങ്ങളുടെ ശേഖരം ഉള്ളതുമായ അബുദാബി മലയാളി സമാജം ലൈബ്രറി വികസിപ്പിക്കുന്ന തിന്‍റെ ഭാഗമായി ആവിഷ്‌കരിച്ച ‘സമാജ ത്തിനൊരു പുസ്തകം’ പരിപാടി യുടെ ഉദ്ഘാടനം മുസഫയില്‍ നടന്നു. സമാജം മെമ്പറും നോവലിസ്റ്റുമായ എ. എ. മുഹമ്മദ് തന്‍റെ പുസ്തക ശേഖര ത്തില്‍നിന്നും 10 പുസ്തകങ്ങള്‍ നല്‍കി ക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
സമാജം ലൈബ്രേറിയന്‍ അബൂബക്കര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍, ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.
പദ്ധതിയുടെ ഭാഗമായി ആഗസ്ത് മാസം പുസ്തക സമാഹരണ മാസമായി ആചരിക്കും. ഇക്കാല യളവില്‍ സമാജ ത്തിന് പുസ്തകങ്ങള്‍ സംഭാവന നല്‍കാന്‍ താത്പര്യമുള്ളവര്‍ ലൈബ്രേറിയന്‍ അബൂബക്കറിനെ 050 – 566 52 64 എന്ന നമ്പരില്‍ ബന്ധപ്പെടുക.
മുസഫ യിലെ വിപുലമായ വായന സമൂഹത്തിന്‍റെ ആവശ്യാര്‍ത്ഥം സമാജം ആവിഷ്‌കരിച്ച ഈ പദ്ധതി യില്‍ എല്ലാ മലയാളി കളുടെയും സഹകരണം ഉണ്ടാകണമെന്ന് സമാജം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.