അബുദാബി : മുസ്സഫ വ്യവസായ നഗര ത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയ അബുദാബി മലയാളി സമാജം പ്രവര്‍ത്തന ഉദ്ഘാടനം പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധി കളുമായ വി. ഡി. സതീശനും ടി. എന്‍. പ്രതാപനും ചേര്‍ന്നു നിര്‍വ്വഹിച്ചു. എമിറേറ്റ്സ് നാഷണല്‍ ഫ്യൂച്ചര്‍ അക്കാദമി സ്കൂളില്‍ നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ് മനോജ് പുഷ്കര്‍ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ വിവിധ സഹോദര സംഘടനകളെ പ്രതിനിധീകരിച്ച് പി. ബാവാ ഹാജി (ഇസ്ലാമിക് സെന്റര്‍), രമേഷ് പണിക്കര്‍ ( ഐ. എസ്. സി.), കെ. ബി. മുരളി (കെ. എസ്. സി.), മറ്റു സാംസ്കാരിക സംഘടനാ പ്രതിനിധികളും വ്യവസായ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് കെ. കെ. മൊയ്തീന്‍കോയ (യു. എ. ഇ. എക്സ്ചേഞ്ച്), വി. എസ്. തമ്പി (അഹല്യ എക്സ്ചേഞ്ച്), കെ. മുരളീധരന് ( എസ്. എഫ്. സി.), എന്നിവരും പങ്കെടുത്തു. സമാജം ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍ സ്വാഗതവും ട്രഷറര്‍ അമര്‍ സിംഗ് വലപ്പാട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വൈവിധ്യ മാര്‍ന്ന കലാ പരിപാടി കളും അരങ്ങേറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മലയാളി സമാജം