അബുദാബി : പാവങ്ങ ളോടുള്ള പ്രതിബദ്ധത എന്തെങ്കിലും അവശേഷി ച്ചിട്ടുണ്ടെങ്കില്‍ അത് ഇടതു പക്ഷ പ്രസ്ഥാന ങ്ങളുടെ കൂടെയാണ് എന്ന് ഡോ. ഹുസൈന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു.
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ ജീവകാരുണ്യ വിഭാഗ ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിച്ച കലാസന്ധ്യ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
ആതുരാലയങ്ങള്‍ ഏറ്റവും വലിയ വ്യവസായ സംരംഭമായി പാവങ്ങള്‍ക്കു കടന്നു ചെല്ലാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായപ്പോള്‍ കേരള ത്തിലെ ചെറിയ ചെറിയ ഡിസ്‌പെന്‍സറികള്‍ ആംബുലന്‍സു കളോടു കൂടിയ മെഗാ ആസ്പത്രി കളാക്കി മാറ്റാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു പക്ഷ ഭരണം കൊണ്ടു കഴിഞ്ഞു എന്നും രോഗി കളായാല്‍ മരണം മാത്രം ആശ്രയി ക്കേണ്ടി വന്നിരുന്ന പാവപ്പെട്ട വര്‍ക്ക് അതു വഴി ജീവിക്കാന്‍ അവസരം നല്‍കി എന്നും ഹുസൈന്‍ രണ്ടത്താണി ചൂണ്ടിക്കാട്ടി.
വിശപ്പിന് നിറവും മണവുമില്ല. മുസ്‌ലിം ലീഗു കാരന്‍റെയും കമ്യൂണിസ്റ്റു കാരന്‍റെയും വിശപ്പ് ഒന്നു തന്നെ യാണ്. സുനാമി തിരമാല കള്‍ ആഞ്ഞടി ക്കുമ്പോള്‍ പാവപ്പെട്ടവരെ തിരഞ്ഞു പിടിച്ചു കൊണ്ടായി രിക്കില്ല കോരി എടുത്തു പോകുക. എത്ര പണം സ്വന്തമായി ഉണ്ടായിട്ടും കാര്യമില്ല. എല്ലാവരും ആ തിരകളില്‍ പെട്ടു പോകും. അതു കൊണ്ട് നമ്മുടെ ജീവിത കാലത്ത് മറ്റുള്ളവരെ സഹായിച്ച് ഒരാളുടെ കണ്ണു നീരെങ്കിലും ഒപ്പാന്‍ കഴിഞ്ഞാല്‍ അതിനേക്കാളും മഹത്തര മായി ഒന്നുമില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളാ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സമ്മേളന ത്തില്‍ വെച്ച് സാമ്പത്തിക മായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇടക്കൊച്ചി സ്വദേശി ജമീല യുടെ ചികിത്സ യ്ക്കു വേണ്ടതായ സഹായ ധനം ഐ ബ്ലാക്ക് മാനേജിംഗ് ഡയറക്ടര്‍ ഹുസൈന്‍ വിതരണം ചെയ്തു.
യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്‍റര്‍ മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ, നസീര്‍, ഇഖ്ബാല്‍, അസീസ് ചങ്ങരംകുളം എന്നിവര്‍ വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തു.
കെ. എസ്. സി. യുടെ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങളെ കുറിച്ച് വെല്‍ഫെയര്‍ സെക്രട്ടറി ഷെരീഫ് കാളച്ചാല്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. അന്‍സാരി സൈനുദ്ദീന്‍ സ്വാഗതവും ജോ. സെക്രട്ടറി ഷെറിന്‍ വിജയന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വൈവിധ്യമാര്‍ന്ന കലാപരിപാടി കള്‍ അരങ്ങേറി.
-അയച്ചു തന്നത്: സഫറുള്ള പാലപ്പെട്ടി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സോഷ്യല്‍ സെന്‍റര്‍