അബുദാബി : യു. എ. ഇ. ഗവണ്മെന്‍റ് സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്‌മെന്‍റ് മീറ്റിൽ പങ്കെടുക്കുവാൻ മെയ് ആദ്യ വാരം അബുദാബിയില്‍ എത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ പൗര സ്വീകരണം നൽകും.
മുഖ്യമന്ത്രി ആയതിനു ശേഷം ആദ്യമായാണ് പിണറായി വിജയൻ അബുദാബിയിൽ പൊതുജന സ്വീകരണം ഏറ്റു വാങ്ങുന്നത്.
അബുദാബി നാഷണൽ തീയ്യേറ്ററിൽ വെച്ച് 2023 മെയ് 7 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന പൊതു യോഗത്തിൽ, രണ്ടാം ഇടതു മുന്നണി സർക്കാറിൻെറ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ചു കൊണ്ട് പൊതു ജനങ്ങളെ അഭിസംബോധന ചെയ്യും.
സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനു വേണ്ടി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം. എ. യൂസഫലി മുഖ്യ രക്ഷാധികാരിയായി 151 അംഗ സംഘാടക സമിതി രൂപീകരിച്ചു.
മറ്റു രക്ഷാധികാരികൾ : ഒ. വി. മുസ്തഫ (ഡയറക്ടർ, നോർക്ക), വി. നന്ദ കുമാർ (ഡയറക്ടർ മാർക്കറ്റിംഗ് & കമ്മ്യൂണി ക്കേഷൻ – ലുലു ഗ്രൂപ്പ്), കെ. മുരളീ ധരൻ, (എസ്. എഫ്. സി ഗ്രൂപ്പ്), പി. ബാവ ഹാജി (ഇസ്ലാമിക് സെന്‍റര്‍ പ്രസിഡണ്ട്), ഡി. നടരാജൻ, (ഐ. എസ്. സി. പ്രസിഡണ്ട്, റഫീക്ക് കയനയിൽ, (മലയാളി സമാജം പ്രസിഡണ്ട്), മുബാറക് മുസ്തഫ (അൽ ഐൻ ഐ. എസ്. സി. പ്രസിഡണ്ട്), പി. പത്മ നാഭൻ, ബാബു വടകര, ബി. യേശു ശീലൻ, ഗണേഷ് ബാബു, രാജൻ അമ്പലത്തറ, കുഞ്ഞി രാമൻ നായർ,
ചെയർമാൻ : അഡ്വ. അൻസാരി സൈനുദ്ധീൻ, വൈസ് ചെയർമാൻമാർ : സലിം ചിറക്കൽ, എ. കെ. ബീരാൻ കുട്ടി, റോയ് വർഗ്ഗീസ്, ടി. കെ. മനോജ്. അജിത് ജോൺസൺ, നിർമ്മൽ ചിയ്യാരത്ത്, സൂരജ് പ്രഭാകർ, എം. കെ. സജീവൻ, ഇ. കെ. സലാം, പി. ചന്ദ്രശേഖരൻ, ഷുക്കൂറലി കല്ലിങ്കൽ, ഹമീദ് പരപ്പ, പി. എം. ഫാറൂക്ക്, പി. എം. ഹമീദലി.
കൺവീനർമാർ : വി. പി. കൃഷ്ണകുമാർ, ഷെറീൻ വിജയൻ, സഫറുള്ള പാലപ്പെട്ടി, ടോമിച്ചൻ, ഫസൽ കുന്ദംകുളം, ടി. കെ. അബ്ദുസ്സലാം, കെ. വി. രാജൻ, ഇഖ്ബാൽ എന്നിവര്‍.
കേരള സോഷ്യൽ സെന്‍ററിൽ വിളിച്ചു ചേർത്ത സംഘാടക സമിതി രൂപീകരണ യോഗത്തിൽ കെ. എസ്. സി. പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാർ അദ്ധ്യക്ഷത വഹിച്ചു. അബുദാബിയിലെ വിവിധ അംഗീകൃത – സാംസ്കാരിക സംഘടനാ സാരഥികളും കൂട്ടായ്മ കളുടെയും പ്രതിനിധികൾ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍, കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സോഷ്യല്‍ സെന്‍റര്‍, സംഘടന, സാംസ്കാരികം