അബുദാബി : അബുദാബി മലയാളി സമാജം വനിതാ വേദി യുടെയും ബാലവേദി യുടെയും പ്രവര്‍ത്തന ഉദ്ഘാടനം നടന്നു.
മുസഫ എമിറേറ്റ് ഫ്യൂച്ചര്‍ ഇന്‍റര്‍നാഷണല്‍ അക്കാദമി സ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തക യും ഈ വര്‍ഷത്തെ മികച്ച ഡൊക്യുമെന്‍ററി ക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവുമായ മീനാ ദാസ് നാരായണന്‍ വനിതാ വേദി – ബാലവേദി പ്രവര്‍ത്ത നങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സമാജം വനിതാ കണ്‍വീനര്‍ ജീബാ എം. സാഹിബും ബാലവേദി പ്രസിഡന്‍റ് അനുഷ്മാ ബാലകൃഷ്ണനും ഉദ്ഘാടന ചടങ്ങു കള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന്‍ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.
വനിതാ വിഭാഗം അവതരിപ്പിച്ച കലാപരിപാടി യില്‍ നിന്ന്
ഡോ. മനോജ് പുഷ്പകര്‍ (സമാജം പ്രസിഡന്‍റ്) യേശുശീലന്‍ (വൈസ് പ്രസിഡന്‍റ്), സതീഷ് (ആക്ടിംഗ് സെക്രട്ടറി), അഷറഫ് പട്ടാമ്പി (ജീവകാരുണ്യ വിഭാഗം), രവിമേനോന്‍ (മുന്‍. പ്രസി.), ഷാഹിധനി വാസു (കെ. എസ്. സി. വനിതാ വിഭാഗം കണ്‍.), ജയന്തി ജയന്‍ (കല വനിതാ വിഭാഗം കണ്‍.), നീനാ തോമസ് (ഇന്ദിരാഗാന്ധി വീക്ഷണം ഫോറം), ഹെലന്‍ (ഓള്‍ കേരള വിമണ്‍സ് കോളേജ്), സംഗീത് അമര്‍ കുമാര്‍ (സമാജം ബാലവേദി സെക്ര.), റിച്ചിന്‍ രാജന്‍ (കെ. എസ്. സി. ബാലവേദി പ്രസി.) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. അംബികാ രാജന്‍ നന്ദി പറഞ്ഞു. ആരതി ദേവദാസ് അവതാരകയായിരുന്നു.