ദുബായ് : കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരും താജുല്‍ ഉലമാ ഉള്ളാള്‍ സയ്യിദ് അബ്‌ദുല്‍ റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങളും നേതൃത്വം നല്‍കുന്ന സുന്നികളോടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യോടും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയും നേതാക്കളും ശത്രുതാ മനോഭാവം വെടിഞ്ഞു മൃദുല സമീപനം സ്വീകരിച്ചു വരുന്ന സന്ദര്‍ഭ ത്തില്‍, കാരന്തൂര്‍ സുന്നി മര്‍ക്കസില്‍ സൂക്ഷിച്ചിട്ടുള്ള പ്രവാചക തിരു കേശത്തെ കുറിച്ച് മഞ്ചേശ്വരം എം. എല്‍. എ. യും മുസ്ലിംലീഗ് നേതാവുമായ പി. ബി. അബ്‌ദു റസ്സാഖ് നടത്തിയ വിവാദ പ്രസ്താവന ഖേദകരമായി പോയി എന്നും ഇതു പോലുള്ള അനാവശ്യ പ്രസ്താവന യില്‍ നിന്ന് ജനപ്രതിനിധി കള്‍ ഒഴിഞ്ഞു നില്‍ക്കണം എന്നും അവര്‍ക്ക് വീണ്ടും തിരഞ്ഞെ ടുപ്പുകളെ നേരിടേണ്ടി വരും എന്ന ബോധം വിസ്മരിക്കരുത് എന്നും യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം സംഘം ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹമൂദ് ഹാജി ദുബായില്‍ പ്രസ്താവന യില്‍ പറഞ്ഞു
-