Thursday, November 17th, 2011

അബുദാബി സെന്‍റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ കൊയ്ത്തുത്സവം

abudhabi-st.george-orthodox-cathedral-ePathram

അബുദാബി : സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ആദ്യ ഫല പ്പെരുന്നാളും കൊയ്ത്തുത്സവവും നവംബര്‍ 18 വെള്ളിയാഴ്ച നടക്കും. യു. എ. ഇ. യുടെ 40-ആം ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷവും ഇതോ ടൊപ്പം നടക്കും.

ആദ്യ ഫലപ്പെരുന്നാള്‍ ദിനമായ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് പ്രഭാത നമസ്‌ക്കാരവും എട്ടു മണിക്ക് വിശുദ്ധ കുര്‍ബാനയും ആരംഭിക്കും. തിരുവനന്ത പുരം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ഗ്രിഗോറിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും. കുര്‍ബാനന്തരം രാവിലെ 10.30 ന് ആദ്യ ഫല പ്പെരുന്നാളിന്‍റെ ആദ്യഭാഗം നിലവിളക്ക് തെളിയിച്ചു കൊണ്ട് ആരംഭിക്കും. പൊതു സമ്മേളനം വൈകുന്നേരം നാലു മണിക്ക് ആരംഭിക്കും.

പത്മശ്രീ യൂസഫലി എം.എ., ഡോ. ബി. ആര്‍. ഷെട്ടി, ഇന്ത്യന്‍ എംബസി കോണ്‍സല്‍ ആനന്ദ് ബര്‍ദ്ദന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. കോപ്റ്റിക് ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ, സി. എസ്. ഐ., യാക്കോബായ, ആംഗ്ലിക്കന്‍ സഭാ പ്രതിനിധികളും സമ്മേളന ത്തില്‍ പങ്കെടുക്കും.

ദേശീയാഘോഷത്തിന്‍റെ ഭാഗമായി യു. എ. ഇ.  പ്രസിഡണ്ടിനും മറ്റു ഭരണാധി കാരികള്‍ക്കും രാജ കുടുംബാംഗ ങ്ങള്‍ക്കും പ്രജകള്‍ക്കും അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്ന തോടൊപ്പം അന്തരിച്ച രാഷ്ട്ര പിതാവ്‌ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ സ്മരണയും പുതുക്കും. ചെണ്ടമേളം, ഗാനമേള, ഡാന്‍സ് തുടങ്ങിയ വിവിധ കലാ പരിപാടി കളും ഉണ്ടായിരിക്കും.

ഫാ. വി. സി. ജോസ് ചെമ്മനം, ഫാ. ജോബി കെ. ജേക്കബ്, സ്റ്റീഫന്‍ മല്ലേല്‍, എബി സാം, കെ. ഇ. തോമസ്, സജി തോമസ് എന്നിവരുടെ നേതൃത്വ ത്തില്‍ ആഘോഷ ക്രമീകരണങ്ങള്‍ നടന്നു വരുന്നു.

- കറസ്പോണ്ടന്‍റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • നക്ഷത്ര സ്വപ്നം : സംഗീത നാടകം ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍
  • ക്വയര്‍ ഫെസ്റ്റിവല്‍ അബുദാബിയില്‍
  • ഇന്തോ – അറബ് വ്യാപാര വ്യവസായ വികസന ഉച്ചകോടി അബുദാബിയില്‍
  • കെ. എസ്. സി. ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സീതി സാഹിബ്‌ വിചാര വേദി പ്രവര്‍ത്തക യോഗം 25 ന്
  • അമ്മ മലയാളം പഠന കളരി
  • ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി കമ്മിറ്റി
  • രാജ്യാന്തര രക്താതി സമ്മര്‍ദ്ദ ദിന സംഗമം സംഘടിപ്പിച്ചു
  • കല യുവജനോത്സവം : നൃത്ത മത്സരങ്ങള്‍ സമാപിച്ചു
  • സിനിമാറ്റിക്ക് ഡാന്‍സ് അരങ്ങേറ്റം ശനിയാഴ്ച ഐ. എസ്. സി. യില്‍
  • അബുദാബി യില്‍ ‘മധ്യവേനല്‍’ പ്രദര്‍ശിപ്പിക്കും
  • ‘മൊഞ്ചുള്ള മൈലാഞ്ചി’ അബുദാബി യില്‍
  • പ്രേരണ സംവാദത്തിൽ ഡോ. പി. ജെ. ജെയിംസ്
  • യുവ കലാ സാഹിതി യു. എ. ഇ. വാര്‍ഷിക പതിപ്പ്
  • “പാവങ്ങൾ” നോവലിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണം
  • നസന സലീമിന് ഉപഹാരം
  • നക്ഷത്രങ്ങള്‍ കരയാറില്ല
  • “ഇശല്‍ തേന്‍കണം 2012 ” സ്റ്റേജ് ഷോ
  • ഹൃദയാഘാതം : ഗുരുവായൂര്‍ സ്വദേശി ദുബായില്‍ മരിച്ചു
  • ആത്മഹത്യാ പ്രവണതക്ക് എതിരെ ബോധവത്കരണ കാമ്പയിന്‍



  • ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...
    ഇസ്മായില്‍ മേലടിയുടെ ചിന്...
    ഭാഗ്യദേവത കടാക്ഷിച്ച അഹമ്...
    ഭാരതീയ ദര്‍ശനങ്ങള്‍ മഹത്ത...
    ദുബായില്‍ മലയാളി ആര്‍ക്കി...
    ഭാരതീയ സംഗീത ത്തിനു പകരം ...
    റിയാദില്‍ ഇന്ത്യാ ടൂറിസം ...
    ഹിറ്റ്‌ എഫ്.എം. വയലാര്‍ ര...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine