അബുദാബി : സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ആദ്യ ഫല പ്പെരുന്നാളും കൊയ്ത്തുത്സവവും നവംബര്‍ 18 വെള്ളിയാഴ്ച നടക്കും. യു. എ. ഇ. യുടെ 40-ആം ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷവും ഇതോ ടൊപ്പം നടക്കും.
ആദ്യ ഫലപ്പെരുന്നാള്‍ ദിനമായ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് പ്രഭാത നമസ്‌ക്കാരവും എട്ടു മണിക്ക് വിശുദ്ധ കുര്‍ബാനയും ആരംഭിക്കും. തിരുവനന്ത പുരം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ഗ്രിഗോറിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും. കുര്‍ബാനന്തരം രാവിലെ 10.30 ന് ആദ്യ ഫല പ്പെരുന്നാളിന്‍റെ ആദ്യഭാഗം നിലവിളക്ക് തെളിയിച്ചു കൊണ്ട് ആരംഭിക്കും. പൊതു സമ്മേളനം വൈകുന്നേരം നാലു മണിക്ക് ആരംഭിക്കും.
പത്മശ്രീ യൂസഫലി എം.എ., ഡോ. ബി. ആര്‍. ഷെട്ടി, ഇന്ത്യന്‍ എംബസി കോണ്‍സല്‍ ആനന്ദ് ബര്‍ദ്ദന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. കോപ്റ്റിക് ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ, സി. എസ്. ഐ., യാക്കോബായ, ആംഗ്ലിക്കന്‍ സഭാ പ്രതിനിധികളും സമ്മേളന ത്തില്‍ പങ്കെടുക്കും.
ദേശീയാഘോഷത്തിന്‍റെ ഭാഗമായി യു. എ. ഇ. പ്രസിഡണ്ടിനും മറ്റു ഭരണാധി കാരികള്‍ക്കും രാജ കുടുംബാംഗ ങ്ങള്‍ക്കും പ്രജകള്‍ക്കും അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്ന തോടൊപ്പം അന്തരിച്ച രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ സ്മരണയും പുതുക്കും. ചെണ്ടമേളം, ഗാനമേള, ഡാന്‍സ് തുടങ്ങിയ വിവിധ കലാ പരിപാടി കളും ഉണ്ടായിരിക്കും.
ഫാ. വി. സി. ജോസ് ചെമ്മനം, ഫാ. ജോബി കെ. ജേക്കബ്, സ്റ്റീഫന്‍ മല്ലേല്‍, എബി സാം, കെ. ഇ. തോമസ്, സജി തോമസ് എന്നിവരുടെ നേതൃത്വ ത്തില്‍ ആഘോഷ ക്രമീകരണങ്ങള്‍ നടന്നു വരുന്നു.