“സംസ്കൃതി” ദോഹയുടെ ഓണം – ഈദ്‌ സംഗമം

September 28th, 2011

samskrithi-doha-epathram

ദോഹ : ഖത്തറിലെ കൂട്ടായ്മയായ സംസ്കൃതിയുടെ ഓണം – ഈദ്‌ സംഗമം സെപ്തംബര്‍ 30 ന് വെള്ളിയാഴ്ച 5:30 ന് ദോഹയിലെ സലാത്ത ജദീദിലുള്ള സ്കില്‍സ് ഡെവലപ്മെന്റ് സെന്ററില്‍ അരങ്ങേറുന്നു. നിരവധി കലാമൂല്യമുള്ള പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള സംസ്കൃതിയുടെ കഴിഞ്ഞ പരിപാടിയായ മാപ്പിളപ്പാട്ട് ഉല്‍സവം ആസ്വാദകര്‍ക്ക് വളരെ ഹൃദ്യമായ ഒന്നായിരുന്നു.

നൃത്ത നൃത്ത്യങ്ങള്‍, തിരുവാതിരക്കളി, ഗാനമേള, ഒപ്പന, കോല്‍ക്കളി, ലഘു നാടകം ഇവയെല്ലാം ഒത്തുചേര്‍ന്നുള്ള ഈ പരിപാടി എല്ലാ ആസ്വാദകര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് അണിയിച്ചൊ രുക്കിയിട്ടുള്ളതെന്ന് ഇതിന്റെ സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൌജന്യമാണ്.

(വാര്‍ത്ത അയച്ചത് : കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട് – ദോഹ – ഖത്തര്‍ )

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അക്കാഫ്‌ ഓണവിരുന്ന് സമാപിച്ചു

September 25th, 2011

onavirunnu-epathram

ദുബായ് : നിത്യ ജീവിതത്തില്‍ വേദനകളും ഉത്ക്കണ്ഠകളും പങ്കിടാന്‍ കൂട്ടില്ലാതെ ഇരിക്കുമ്പോള്‍ കൂട്ടായ്മകള്‍ക്ക് പ്രത്യാശയുടെ പൊന്‍തിരി തെളിയിക്കുവാന്‍ കഴിയുമെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ 55 കോളേജുകളിലെ പൂര്‍വവിദ്യാര്‍ഥി സംഘടനകളുടെ സംഗമ വേദിയായ അക്കാഫ്‌ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച ഓണവിരുന്ന് 2011 എന്ന വേദിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം.ടി. പഠിച്ച കോളേജില്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പഠിക്കാന്‍ എത്തുന്ന സുഹൃത്തുക്കളുടെ കഥ പറയുന്ന ”സീനിയേഴ്സ്” എന്ന ചിത്രത്തിലെ താരങ്ങളായ മനോജ്‌.കെ.ജയന്‍, സിന്ദു മേനോന്‍, പത്മപ്രിയ, മീര നന്ദന്‍, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ഓണവിരുന്ന് അവിസ്മരണീയമാക്കാന്‍ സദസ്സിലും വേദിയിലും ആദിയോടന്തം ഉണ്ടായിരുന്നു.

Singarimelam-ladies-epathram
രാവിലെ പതിനൊന്നരയ്ക്ക് മുവ്വായിരത്തിലധികം പേര്‍ക്കുള്ള ഓണസദ്യയോടെ ആരംഭിച്ച ഓണവിരുന്നില്‍ എം.ടി തിരി തെളിച്ചു. വൈകിട്ട് നാലരയ്ക്ക് ആരംഭിച്ച ഘോഷയാത്രയില്‍ അനേകം പേര്‍ പങ്കെടുത്തു. തനത് നാടന്‍ കലാരൂപങ്ങളാല്‍ സമ്പന്നമായ ഘോഷയാത്രയില്‍ ചെണ്ട മേളം, ശിങ്കാരിമേളം, പുലികളി, തെയ്യം, കഥകളി, വിവിധ രൂപത്തിലുള്ള മാവേലിമാര്‍ എന്നിവര്‍ അണി നിരന്നു.

അക്കാഫ്‌ പ്രസിഡന്റ്‌ എം. ഷാഹുല്‍ ഹമീദ്‌ അധ്യക്ഷത വഹിച്ചു. I.C.W.C കണ്‍വീനര്‍ കെ. കുമാര്‍, സിനിമ നിര്‍മാതാവ് വൈശാഖ്‌ രാജന്‍, അക്കാഫ്‌ സ്ഥാപക പ്രസിഡന്റ്‌ ജി.നടരാജന്‍, ബിസിനസ്‌ മേധാവി ഷിബു ചെറിയാന്‍, അക്കാഫ്‌ ജനറല്‍ സെക്രട്ടറി ഷിനോയ് സോമന്‍, ട്രഷറര്‍ സി. ഷൈന്‍ ജെനെറല്‍ കണ്‍വീനര്‍ ദീപു ചാള്‍സ് എന്നിവര്‍ പ്രസംഗിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദലയുടെ ശിങ്കാരിമേളം അരങ്ങേറ്റം

September 13th, 2011

shinkarimelam-dala-epathram

ദുബായ്‌ : യു.എ.ഇ. യിലെ ഓണാഘോഷങ്ങള്‍ കൊഴുപ്പിക്കാനുള്ള ദലയുടെ ഒരുക്കങ്ങളുടെ ഭാഗമായി തിരുവോണ നാളില്‍ വനിതകളുടെ ശിങ്കാരിമേളം അരങ്ങേറി. ദല ഹാളില്‍ നടന്ന അരങ്ങേറ്റ ചടങ്ങില്‍ പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം എന്നിവയുടെ പരിശീലകരായ ആധിഷ്‌, സ്വാമിദാസ്, ഷൈജു എന്നിവരെ ആദരിച്ചു. പഞ്ചവാദ്യം, ചെണ്ടമേളം എന്നിവ പതിവായി അവതരിപ്പിച്ചു വരുന്ന ദലയുടെ പുതിയ കാല്‍വെയ്പ്പാണ് ശിങ്കാരിമേളം.

അയച്ചു തന്നത് : സജീവന്‍ കെ. വി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നിറവ് – 2011

September 13th, 2011

karupadanna-friday-friends-epathram

ദുബായ് : കരുപടന്ന ഫ്രൈഡേ ഫ്രണ്ട്സ്‌ കൂട്ടായ്മ ഈദ് ‌- ഓണാഘോഷ പരിപാടി നിറവ് – 2011 ദുബായില്‍ നടത്തി. പ്രവാസ ജീവിതം 30 വര്‍ഷത്തിലേറെ പൂര്‍ത്തിയാക്കിയവരെ പരിപാടിയില്‍ ആദരിച്ചു. ഹമീദ് ഇടശ്ശേരി, ടി. എം. അബ്ദുല്‍ കാദര്‍, സി. എം. അബുബക്കര്‍, സി. ബി. ഇസ്മയില്‍, എ. എച്. ബാവ, എം. എ. അലി എന്നിവരെ ആദരിച്ചു. ഷാജി ഇടപ്പുള്ളി, അശ്റഫ് കൊടുങ്ങല്ലൂര്‍, ഷാജി ഇടപ്പുള്ളി, സയ്യദ് ഷാഫി സുനീര്‍ തുടങ്ങിയവര്‍ ഹാരാര്‍പ്പണം നിര്‍വഹിച്ചു. അല്‍താഫ് സംഘടനയെ പരിചയപ്പെടുത്തി. ഹാഷിം കാദര്‍, ഫൈസല്‍, മന്‍സൂര്‍ മുടവന്കാട്ടില്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി.

അയച്ചു തന്നത് : അശ്റഫ് കൊടുങ്ങല്ലൂര്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രവാസി മലയാളികള്‍ ഓണ ലഹരിയില്‍

September 9th, 2011

dubai-onam-celebration-epathram

ദുബായ്‌ : ഇത്തവണ ഓണം പ്രവാസി മലയാളികള്‍ ശരിക്കും ആഘോഷിക്കുകയാണ്. അവധി ദിവസമായ വെള്ളിയാഴ്ച തന്നെ തിരുവോണം വന്നത് പ്രവാസി ഓണത്തിന്റെ മാറ്റു കൂട്ടിയിട്ടുണ്ട്. വിവിധ പ്രവാസി സംഘടനകള്‍ വിപുലമായാണ് ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജാതി മത ഭേദമന്യേ കുടുംബമായി താമസിക്കുന്നവര്‍ മാത്രമല്ല ബാച്ചിലേഴ്സ് “റൂമുകളിലും” ഓണ സദ്യക്കുള്ള ഒരുക്കങ്ങള്‍ കാര്യമായി തന്നെ നടക്കുന്നു. ലേബര്‍ ക്യാമ്പുകളില്‍ ഭാഷ ദേശ വ്യത്യാസമില്ലാതെ നടത്തുന്ന ഓണാഘോഷം പ്രവാസ ലോകത്തിന്റെ മാത്രം പ്രത്യേകതയാണ്. സദ്യയൊരുക്കിയും കുടുംബാംഗങ്ങള്‍ പരസ്പരം വീടുകള്‍ സന്ദര്‍ശിച്ചും പാര്‍ക്കുകള്‍ ബീച്ചുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒത്തു കൂടിയും ഓണം ആഘോഷിക്കുന്നു.

വ്യാഴാഴ്ച കേരളത്തിലേതിനേക്കാള്‍ വലിയ ഉത്രാട പാച്ചിലായിരുന്നു ഗള്‍ഫിലും. വാഴയില മുതല്‍ ഓണ സദ്യക്ക് വേണ്ട സകല വിഭവങ്ങളും കടകളില്‍ പ്രത്യേകമായി തന്നെ ഒരുക്കിയിട്ടുണ്ട്. വലിയ ഷോപ്പിങ്ങ് മാളുകളിലും സ്വര്‍ണ്ണക്കടകളിലും മലയാളികളുടെ വന്‍ തിരക്കാണ് വ്യാഴാഴ്ച വൈകുന്നേരം അനുഭവപ്പെട്ടത്. ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വിപുലമായ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. പൂക്കള മത്സരം, തിരുവാതിര കളി മത്സരം തുടങ്ങി നിരവധി മത്സരങ്ങള്‍ ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തി. തുടര്‍ന്ന് വരുന്ന അവധി ദിനങ്ങളില്‍ ഗള്‍ഫ് മേഘലയില്‍ പ്രവാസി സംഘടനകളുടേയും മറ്റു കൂട്ടായമകളുടേയും ഓണാഘോഷ പരിപാടികള്‍ ഉണ്ടാകും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റംസാന്‍ നോയമ്പിന്റെ ദിനങ്ങളിലായിരുന്നു ഓണം വരാറ്. എന്നാല്‍ ഇത്തവണ റംസാന്‍ കഴിഞ്ഞതിനു ശേഷമാണ് ഓണം. തിരുവോണം അവധി ദിവസമായ വെള്ളിയാഴ്ചയുമാണ്. അതിനാല്‍ പ്രവാസി മലയാളികള്‍ ഇത്തവണ ശരിക്കും ആഘോഷ ലഹരിയിലാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 4 of 9« First...23456...Last »

« Previous Page« Previous « കൈരളി ഫെസ്റ്റ് ഈദ്‌ ഓണാഘോഷം
Next »Next Page » ദുബായ്‌ മെട്രോ ഗ്രീന്‍ ലൈന്‍ തുറന്നു »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine