കെ.എം.സി.സി ഹാളില്‍ ഇഫ്താര്‍ സംഗമം

August 29th, 2011

shj kmcc iftar-epathram

ഷാര്‍ജ : കെ.എം.സി.സി ഷാര്‍ജ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി കെ.എം.സി.സി ഹാളില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സംഗമത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ആക്ടിംഗ് പ്രസിഡന്റ്‌ ടി.ഹാഷിം അദ്ധ്യക്ഷത വഹിച്ചു. ശുഐബ് തങ്ങള്‍ പ്രഭാഷണം നടത്തി. ഓര്ഗ.സെക്രട്ടറി നിസാര്‍ വെള്ളികുളങ്ങര സ്വാഗതം പറഞ്ഞു. സൂപ്പി തിരുവള്ളൂര്‍, ഇബ്രാഹിം നടുവണ്ണൂര്‍, മുസ്തഫ പൂക്കാട്, സുബൈര്‍ തിരുവങ്ങൂര്‍, സി.കെ കുഞ്ഞബ്ദുള്ള, അഷ്‌റഫ്‌ അത്തോളി, സുബൈര്‍ വള്ളിക്കാട് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ഈദ്‌ മല്‍ഹാര്‍ കെ. എസ്. സി. യില്‍

August 25th, 2011

eid-malhar-eid-programme-in-ksc-ePathram
അബുദാബി : ചെറിയ പെരുന്നാള്‍ ആഘോഷ ത്തിന്‍റെ ഭാഗമായി ഫാന്‍റസി അവതരി പ്പിക്കുന്ന ‘ഈദ്‌ മല്‍ഹാര്‍’ നൃത്ത സംഗീത നിശ മൂന്നാം പെരുന്നാള്‍ ദിനത്തില്‍ രാത്രി 8 മണിക്ക്‌ കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ നടക്കും.

കണ്ണൂര്‍ ശരീഫ്‌, രഹന, പൂര്‍ണ്ണശ്രീ, പ്രസീദ എന്നീ പ്രശസ്ത ഗായകര്‍ക്കൊപ്പം പ്രശസ്ത ചലച്ചിത്ര താരങ്ങളും നര്‍ത്തകി മാരുമായ ശാരിക, ആനു ജോസഫ്‌ എന്നിവരും പൊട്ടിച്ചിരി യുടെ മാലപ്പടക്ക ത്തിന് തിരി കൊളുത്തുന്ന മിമിക്രി താരങ്ങളും ചടുല താളങ്ങളുമായി നര്‍ത്തകരും പങ്കെടുക്കുന്നു.

മാപ്പിളപ്പാട്ട്, നാടന്‍ പാട്ടുകള്‍, ചലച്ചിത്ര ഗാനങ്ങള്‍ തുടങ്ങിയ ജനപ്രിയ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി യുള്ള ഗാനമേള, കോമഡി ഷോ, നൃത്ത നൃത്യങ്ങള്‍ എന്നിവ ഈദ്‌ മല്‍ഹാര്‍ ആകര്‍ഷകമായ സ്റ്റേജ് ഷോ ആക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.

പരിപാടി യിലേക്കുള്ള പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കും. വിവരങ്ങള്‍ക്ക് വിളിക്കുക : അബ്ദുല്‍ ഗഫൂര്‍ 050 81 66 868

-

വായിക്കുക:

അഭിപ്രായം എഴുതുക »

കേര സ്വാതന്ത്ര്യ ദിനാഘോഷം

August 24th, 2011

kera-independence-day-celebration-ePathram
കുവൈറ്റ് : സ്വാതന്ത്ര്യ ത്തിന്‍റെ അറുപത്തി അഞ്ചാം വാര്‍ഷിക ത്തോട് അനുബന്ധിച്ച് കുവൈറ്റ് എറണാകുളം റെസിഡന്‍സ് അസോസിയേഷന്‍ (കേര) സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി കള്‍ അബ്ബാസിയ യില്‍ നടന്നു.

ജനറല്‍ കണ്‍വീനര്‍ പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍. ബി. പ്രതാപ്, അനില്‍ കുമാര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസ സമൂഹ ങ്ങളിലെ ഇളം തലമുറ കളിലേക്ക് നാടിന്‍റെ സ്വാതന്ത്ര്യത്തെ ക്കുറിച്ചും അത് കടന്നു വന്ന വഴികളെ ക്കുറിച്ചും അവബോധം ഉണ്ടാക്കുക യാണ് ഇങ്ങിനെ യുള്ള പരിപാടികള്‍ സംഘടി പ്പിക്കുക വഴി സംഘടന ലക്ഷ്യമിടുന്ന തെന്നു അദ്ധ്യക്ഷന്‍ പറഞ്ഞു.

കേര യുടെ പ്രവര്‍ത്ത കരും കുടുംബാംഗ ങ്ങളും ദേശഭക്തി ഗാന ങ്ങളും അവതരിപ്പിച്ചു. ഹരീഷ് തൃപ്പൂണിത്തുറ സ്വാഗതവും സെബാസ്റ്റ്യന്‍ കണ്ണോത്ത് നന്ദിയും പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരള സോഷ്യല്‍ സെന്‍ററില്‍ കേരളോത്സവം

June 16th, 2011

keralotsavam-2011-ePathramഅബുദാബി : നാട്ടിലെ ഉല്‍സവാന്തരീക്ഷം പുന:സൃഷ്ടിച്ചു കൊണ്ട് ഇനിയുള്ള രണ്ടു നാളുകള്‍ കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ കേരളോത്സവം നടക്കുന്നു.

ജൂണ്‍ 16 വ്യാഴം, 17 വെള്ളി ദിവസ ങ്ങളില്‍ വൈകീട്ട് 7.30 മുതല്‍ കെ. എസ്. സി. അങ്കണ ത്തില്‍ കേരളീയ നാടന്‍ വിഭവങ്ങള്‍ ഒരുക്കിയ തട്ടുകടകള്‍, കേരള ത്തനിമ യുള്ള കലാപരിപാടികള്‍ എന്നിവ അരങ്ങേറും

കേരളോത്സവ വേദിയിലേക്ക് പ്രവേശിക്കാന്‍ അഞ്ചു ദിര്‍ഹം മുടക്കി എടുക്കുന്ന പ്രവേശന കൂപ്പണ്‍ നറുക്കെടുപ്പില്‍ ആകര്‍ഷകങ്ങളായ അമ്പതോളം സമ്മാനങ്ങള്‍ നല്‍കും. മെഗാ സമ്മാനമായി കാര്‍ നല്‍കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വരുമ വാര്‍ഷികം ആഘോഷിച്ചു

May 12th, 2011

malavika-swaruma-dubai-epathram
ദുബായ് : സ്വരുമ ദുബായ് യുടെ എട്ടാം വാര്‍ഷികവും വിഷു ആഘോഷവും വിപുലമായ പരിപാടി കളോടെ ദേര ലോട്ടസ് ഡൌണ്‍ ടൌണ്‍ മെട്രോ ഹോട്ടലിലെ അല്‍ യസ്മീന്‍ ഓഡിറ്റോറിയ ത്തില്‍ വെച്ച് നടന്നു.

‘പൊലിമ 2011’ എന്ന പേരില്‍ നടന്ന ആഘോഷ പരിപാടി ബഷീര്‍ തിക്കൊടി ഉദ്ഘാടനം ചെയ്തു. വിവിധ മേഖല കളില്‍ കഴിവു തെളിയിച്ച ബേബി മാളവിക, സലാം പാപ്പിനിശ്ശേരി, നെല്ലറ ഷംസുദ്ധീന്‍, ഡോക്ടര്‍. കെ. പി. ഹുസൈന്‍ എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ദുബായിലെ കലാ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

swaruma-award-salam-papinissery-epathram

സലാം പാപ്പിനിശ്ശേരിക്ക് ബോസ് ഖാദര്‍ ഉപഹാരം നല്‍കുന്നു

പ്രശസ്ത മിമിക്രി താരവും നടനുമായ അബിയും സംഘവും അവതരിപ്പിച്ച കോമഡി ഷോ, റിയാലിറ്റി ഷോ ജേതാക്കളായ പ്രണവ് പ്രദീപ്‌, മാസ്റ്റര്‍ ഷൈന്‍, സരിത എന്നിവരുടെ നൃത്തങ്ങള്‍, കൂടാതെ ഗാനമേള, തിരുവാതിരക്കളി എന്നിവ പൊലിമ 2011 ആകര്‍ഷകമാക്കി.

ഹുസൈനാര്‍. പി. എടച്ചാക്കൈ അദ്ധ്യക്ഷത വഹിച്ചു. സുബൈര്‍ വെള്ളിയോട് സ്വാഗതവും സക്കീര്‍ ഒതളൂര്‍ നന്ദിയും പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 5 of 9« First...34567...Last »

« Previous Page« Previous « സാംസ്‌കാരിക പ്രവര്‍ത്തന ങ്ങള്‍ക്ക് പ്രതിരോധ നിര തീര്‍ക്കാന്‍ കഴിയണം : കെ. ജി. ശങ്കരപ്പിള്ള
Next »Next Page » ഭരതാഞ്ജലി 2011 »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine