ദുബായ് : കലാമണ്ഡലം മ്യൂസിക് ആന്‍ഡ് ഡാന്‍സ് സെന്ററിലെ കുട്ടികളുടെ അരങ്ങേറ്റ പരിപാടിയായ ഭാരതാഞ്ജലി 2011 ദുബായ് വുമന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. മുന്‍ ദുബായ് പോലീസ് മേധാവി ജമാല്‍ മുഹമ്മദലി അല്‍ തമീമി ഉല്‍ഘാടനം ചെയ്തു. ഐഡിയ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥി സോമദാസ് മുഖ്യാതിഥിയായിരുന്നു. കലാമണ്ഡലം മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ ടി. കെ. വി. സ്വാഗതവും അഡ്മിനിസ്ട്രേറ്റര്‍ മാരിയറ്റ് സുനില്‍ നന്ദിയും പറഞ്ഞു.
ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം, മൃദംഗം തുടങ്ങി വിവിധ കലാ രംഗങ്ങളിലായി 100 ലേറെ വിദ്യാര്‍ത്ഥികളാണ് അരങ്ങേറ്റം കുറിച്ചത്. സമാപനത്തോട് അനുബന്ധിച്ച് സോമദാസും കലാമണ്ഡലം വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ആലപിച്ച ഗാനങ്ങള്‍ സദസ്സിന് നവ്യാനുഭൂതി പകര്‍ന്നു.
(അയച്ചു തന്നത് : കെ.വി.എ. ഷുക്കൂര്‍)
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കല, കുട്ടികള്‍, സംഗീതം, സാംസ്കാരികം