Saturday, July 23rd, 2011

എം എഫ്. ഹുസൈന്‍ ഓര്‍മയില്‍ ഒരു സായാഹ്നം

അബു ദാബി : എം എഫ് ഹുസൈന്‍ ഇന്ത്യ വിടേണ്ടി വന്ന സാഹചര്യം ഖേദകരമാണെന്ന് കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. ഹുസൈന്റെ ചിത്ര കലയെ ഇന്ത്യന്‍ പിക്കാസോ എന്ന് വിളിച്ചു ചെറുതാക്കരുതെന്നും മുഖ്യ പ്രഭാഷകനായ കലാ നിരൂപകന്‍ വത്സലന്‍ കനാറ പറഞ്ഞു. കാലപ്രവേഗങ്ങളെ അതിശയിപ്പിക്കുന്ന ലോകം നിറഞ്ഞ ചിത്രകാരനെ ഭരണകൂടവും, കോര്‍പ്പറേറ്റ് ലോബികളും ഇന്ത്യന്‍ മണ്ണില്‍ നിന്ന് നിഷ്കാസനം ചെയ്തപ്പോള്‍ വേണ്ടത്രജനജാഗ്രത ഉണ്ടായില്ല, സാധാരണ ചിത്രകാരന്മാരുടെ അവകാശങ്ങള്‍ക്കായി നില കൊണ്ട ഹുസൈന്‍ കലാ വിപണിക്കാരുടെ കണ്ണിലെ കരടായി മാറി. ഒരു നൂറു വട്ടം വിവാദമായേക്കാവുന്ന ചിത്രങ്ങള്‍ മുന്‍പും വരച്ച ഹുസൈന്‍ പുതിയ കലാ കച്ചവടത്തിന്റെ ഇരയാണെന്നും വത്സലന്‍ കൂട്ടിച്ചേര്‍ത്തു.
തസ്ലിമ നസ്രീന്മാരെയും -ഡാലി ലാമ മാരെയും അതിഥി യാക്കുന്ന ഭാരതം സ്വന്തം പുത്രനെ നാട് കടത്തുന്നതിലെ വൈചിത്ര്യം മൊയ്ദീന്‍ കോയ എടുത്തു കാട്ടി. ഭാരത രത്ന വരെ എത്തേണ്ട കലാകാരനായിരുന്നു ഹുസൈനെന്നു അദ്ധ്യക്ഷം വഹിച്ച സെന്റര്‍ പ്രസിഡന്റ്റ് കെ ബി മുരളി ചൂണ്ടിക്കാട്ടി. വിത്സണ്‍ കുഴൂര്‍ ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി റഫീക്ക് സകറിയ, അജി രാധാകൃഷ്ണന്‍, ഫൈസല്‍ ബാവ, കൃഷ്ണകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും കവിയുമായ കുഴൂര്‍ വിത്സന്റെ കവിതകളുടെ സീ ഡി ‘സുവര്‍ണ ഭൂമി’ പ്രശസ്ത കവി അസ്മോ പുത്തന്‍ ചിറ സെന്റര്‍ സെക്രട്ടറി അന്‍സാരിക്ക് നല്‍കി പ്രകാശനം ചെയ്തു. സീ ഡി യിലെ കവിതകള്‍ സദസ്യര്‍ക്കായി അവതരിപ്പിക്കപ്പെട്ടു.
ദേവിക സുധീദ്രന്റെ എം എഫ് ഹുസൈന്‍ ചിത്രങ്ങളുടെ ശേഖരം പ്രദര്‍ശിപ്പിച്ചു , ശശിന്‍ സാ, രാജീവ്‌ മുളക്കുഴ, അജിത്‌, നദീം, ജോഷി, ഷാബു, റോയ് മാത്യു, തുടങ്ങിയവര്‍ ഹുസൈന്റെ കാരിക്കേച്ചര്‍ വരച്ചു. കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സെക്രടറി സുരേഷ് പാടൂര്‍ സ്വാഗതവും കലാ വിഭാഗം ആക്ടിംഗ് സെക്രടറി ബഷീര്‍ കെ വി നന്ദിയും പറഞ്ഞു.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine